29.4 C
Kottayam
Sunday, September 29, 2024

വെറും 19 ദിവസത്തെ ദാമ്പത്യ ജീവിതം; വിവാഹ മോചനത്തെ കുറിച്ച് ആർക്കും അറിയാത്ത ആ കഥ രചന നാരായണൻകുട്ടി തുറന്ന് പറയുന്നു, സംഭവം ഇങ്ങനെ

Must read

മറിമായം എന്ന ടെലിവിഷന്‍ ഹാസ്യ പരമ്പരയിലൂടെ കരിയര്‍ ആരംഭിച്ചതാണ് രചന നാരായണന്‍ കുട്ടി എന്ന നടി. വളരെ പെട്ടന്ന് തന്നെ സഹതാര വേഷങ്ങളിലൂടെ മലയാളത്തില്‍ തന്റേതായ ഇടം കണ്ടെത്താന്‍ രചനയ്ക്ക് സാധിച്ചു.

സിനിമകളില്‍ ഒന്നിന് പിറകെ ഒന്നായി തിരക്കുകളിലായിരിയ്ക്കുമ്പോഴും തന്റെ സ്വകാര്യ ജീവിതത്തിലെ കാര്യങ്ങള്‍ രചന അധികം പരസ്യപ്പെടുത്താറില്ല. നിരന്തരമുള്ള ഗോസിപ്പുകള്‍ക്ക് ശേഷം 2015 ല്‍ ആണ് താന്‍ വിവാഹ മോചിതയാണെന്ന് രചന വെളിപ്പെടുത്തിയത്.

കൂടെ അഭിനയിച്ച ഏതെങ്കിലും നടനോട് പ്രണയം തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ആസിഫ് അലിയുടെ പേരാണ് രചന പറഞ്ഞത്. താന്‍ ആസിഫിന്റെ വലിയ ആരാധികയായിരുന്നു എന്നും രചന പറയുന്നു. യൂ ടൂ ബ്രൂട്ടസ് എന്ന ചിത്രത്തില്‍ ആസിഫിന്റെ പെയര്‍ ആയി അഭിനയിക്കാന്‍ അവസരം ലഭിച്ചു.

അതോടെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി മാറി, അപ്പോള്‍ ക്രഷും മാറി. ക്രഷ് ഉണ്ടായിരുന്നു എന്ന് ആസിഫിനോട് ഒരിക്കലും പറഞ്ഞിട്ടില്ല എന്നാണ് നടി പറഞ്ഞത്. 2011 ല്‍ ആണ് രചന നാരായണന്‍ കുട്ടിയുടെ വിവാഹം കഴിഞ്ഞത്.

അന്ന് സ്‌കൂള്‍ അധ്യാപികയായിരുന്നു നടി. ആ ദാമ്പത്യം അധികദൂരം പോയില്ല. 2012 ല്‍ വിവാഹ മോചിതയാകുകയും ചെയ്തു. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത് ആയിരുന്നു രചനയുടെ വിവാഹം നടക്കുന്നത്.

ആലപ്പുഴ സ്വദേശി അരുൺ ആണ് താരത്തെ വിവാഹം കഴിക്കുന്നത്. വീട്ടുക്കാർ ഉറപ്പിച്ച കല്യാണം ആയിരുന്നു എന്നാൽ ആ ബന്ധത്തിന്റെ ആയുസ്സ് വെറും പത്തൊമ്പത് ദിവസം ആയിരുന്നു. വിവാഹം കഴിഞ്ഞു വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം ആയിരുന്നു ഇവർ ഭാര്യ ഭർത്താവായി ജീവിച്ചത്.

അദ്യം വീട്ടുകാർ അനേഷിച്ച വിവരങ്ങൾ എല്ലാം തെറ്റാണെന്ന് അറിഞത് വിവാഹം ശേഷം ആയിരുന്നു എന്നാണ് താരം പറഞ്ഞത്. അങ്ങനെ ഇരുവരും 2012ൽ വേർ പിരിയുകയും ചെയ്തു. ഭർത്താവ് ആയ അരുൺ മാനസികമായും ശാരീരികമായും പീ ഡിപ്പിച്ചിരുന്നു എന്നാണ് താരം കോടതിൽ നൽകിയ കാരണം.

അതിന് ശേഷമാണ് ടെലിവിഷനിലും സിനിമയിലും രചന നാരായണന്‍ കുട്ടി സജീവമായത്. ഇക്കാര്യം 2015 ല്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആണ് രചന വ്യക്തമാക്കിയത്. സിനിമില്‍ കഥാപാത്രം ആവശ്യപ്പെടുന്ന തരത്തിലുള്ള ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നതിനോട് എതിര്‍പ്പില്ല എന്നും രചന പറയുന്നു.

തിലോത്തമ എന്ന ചിത്രത്തില്‍ ബാര്‍ ഡാന്‍സറായിട്ടാണ് ഞാന്‍ അഭിനയിച്ചത്. അത്യാവശ്യം ഗ്ലാമറായ വേഷവും ആയിരുന്നു. അതുകൊണ്ട് അത്തരം വേഷങ്ങളോട് എതിര്‍പ്പില്ല എന്ന് രചന വ്യക്തമാക്കി.

സിനിമയില്‍ കാസ്റ്റിങ് കൗച്ച് അനുഭവം ഒന്നും നേരിടേണ്ടി വന്നിട്ടില്ല എന്നും ഒരു ചോദ്യത്തിന് ഉത്തരമായി രചന പറഞ്ഞു. സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്ത് മാറി നില്‍ക്കുന്നത് ഒന്നും എന്നെ സംബന്ധിച്ച് പേടിയുള്ള കാര്യമല്ല.ഞാന്‍ അത് ചെയ്തിട്ടുണ്ട്. കുച്ചുപ്പുടിയുടെ മാസ്റ്റര്‍ ഡിഗ്രി ചെയ്യാന്‍ വേണ്ടി ഒന്ന് രണ്ട് വര്‍ഷത്തെ ബ്രേക്ക് എടുത്തിരുന്നു. പക്ഷെ അത് കരിയറിനെ ബാധിച്ചിട്ടില്ല – രചന പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സിം കാർഡും ഡോങ്കിളും എത്തിച്ചു, സിദ്ദിഖിനെ ഒളിവിൽ സഹായിച്ചു’; മകന്റെ സുഹൃത്തുക്കളെ കുറിച്ച് അന്വേഷണ സംഘം

കൊച്ചി: ബലാത്സംഗ കേസിലെ പ്രതി സിദ്ദിഖിന്റെ മകൻ ഷഹീന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത സാഹചര്യത്തെ കുറിച്ച് വിശദീകരിച്ച് അന്വേഷണ സംഘം. സിദ്ദിഖിനെ ഒളിവിൽ സഹായിച്ചെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതെന്നും സിദ്ദിഖിന് സിം കാർഡും...

അമ്മമാർ ആവശ്യപ്പെടുന്നയിടത്ത് ബസ് നിർത്തിക്കൊടുക്കൂ, അതുകൊണ്ട് ഒരുനഷ്ടവും വരില്ല -മന്ത്രി

സമയം പാലിക്കാനുള്ള പരക്കംപാച്ചിലിനിടെ യാത്രക്കാരായ മുതിര്‍ന്ന സ്ത്രീകളും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരും ആവശ്യപ്പെടുന്ന സ്ഥലത്ത് രാത്രിസമയത്ത് ബസ് നിര്‍ത്തിക്കൊടുക്കണമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. അതുകൊണ്ടൊന്നും ഒരു നഷ്ടവും വരാനില്ല. നിര്‍ത്തില്ല എന്ന പിടിവാശികള്‍ വേണ്ടാ....

ഇന്ന് മുതൽ ഒന്നാം തീയതി വരെ ഇടിമിന്നലോടെ ശക്തമായ മഴ,എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിനും വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന്  29 മുതൽ ഒക്ടോബർ 1 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.  മണിക്കൂറിൽ...

തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം; മോദിയെ താഴെയിറക്കാതെ മരിക്കില്ലെന്ന് പ്രതികരണം

ന്യൂഡൽഹി: ജമ്മു കശ്മീരിലെ കത്വയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീരിലെ മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പരിപാടികളിൽ ഞായറാഴ്ച ഉച്ചയോടെ സംസാരിക്കവെയായിരുന്നു ഖാർഗെയ്ക്ക്...

മാടായിക്കാവിൽ സ്വന്തം പേരിൽ ശത്രുസംഹാര പൂജ നടത്തി എഡിജിപി അജിത്കുമാർ; തളിപ്പറമ്പ് ക്ഷേത്രത്തിലും വഴിപാട്

കണ്ണൂർ: വിവാദങ്ങൾക്കിടെ കണ്ണൂരിലെ ക്ഷേത്രങ്ങളിലെത്തി ശത്രുസംഹാരപൂജ നടത്തി എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ. ഞായറാഴ്ച രാവിലെ മാടായിക്കാവിലെത്തിയാണ് വഴിപാട് നടത്തിയത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലും ദര്‍ശനം നടത്തി. പുലർച്ചെ അഞ്ചോടെയാണ്...

Popular this week