25.5 C
Kottayam
Friday, September 27, 2024

സഞ്ജു റിട്ടേൺസ്; വിന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയില്‍ കളിച്ചേക്കും, സ്ഥിരീകരിക്കാതെ ബിസിസിഐ

Must read

വിന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തിയതായി സൂചന. കൊവിഡ് ബാധിതനായ കെ.എല്‍ രാഹുലിന് പകരമാണ് സഞ്ജുവിന് നറുക്കുവീണതെന്നാണ് അഭ്യൂഹം. അതേസമയം വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ബിസിസിഐ തയ്യാറായിട്ടില്ല. നേരത്തെ പരുക്കില്‍ നിന്ന് മോചിതനായ രാഹുല്‍ ടീമിനൊപ്പം ചേരുമെന്നായിരുന്നു ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയത്.

സഞ്ജുവിനെ ടീമിലെടുത്തതായി വ്യക്തമാക്കുന്ന ട്വീറ്റുകൾ പ്രചരിക്കുന്നുണ്ട്. സ‍ഞ്ജു എത്തിയാൽ ടീമിലുള്ള സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പർമാരുടെ എണ്ണം നാലായി ഉയരും. ദിനേഷ് കാർത്തിക്ക്, ഇഷാൻ കിഷൻ, ഋഷഭ് പന്ത് എന്നിവരാണ് ഇപ്പോൾ ടീമിലുള്ള മറ്റു വിക്കറ്റ് കീപ്പർമാർ. അടുത്തിടെ രണ്ട് പരമ്പരകളിൽ ലഭിച്ച അവസരം ഭേദപ്പെട്ട രീതിയിൽ വിനിയോ​ഗിക്കാൻ സ‍ഞ്ജുവിന് കഴിഞ്ഞിരുന്നു. ഇതാണ് അപ്രതീക്ഷിത അവസരത്തിൽ നറുക്കു വീഴാൻ കാരണമെന്നാണ് സൂചന.

അയർലൻഡിനെതിരായ ട്വന്റി-20 പരമ്പരയിലും വിൻഡീസിനെതിരായ ഏകദിന പരമ്പരയിലും ഓരോ അർധസെഞ്ച്വറി വീതം നേടി സഞ്ജു തിളങ്ങിയിരുന്നു. എന്നാൽ ഇം​ഗ്ലണ്ടിനെതിരെ അവസരം ലഭിച്ചില്ല. വിൻഡിസിനെതിരായ രണ്ടാം ഏകദിനത്തിൽ 51 പന്തുകൾ നേരിട്ട സഞ്ജു 54 റൺസെടുത്തിരുന്നു. പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും വിക്കറ്റ് പിന്നിൽ മിന്നും പ്രകടനമാണ് താരം നടത്തിയത്. ആദ്യ ഏകദിനത്തിൽ സിറാജിന്റെ വൈഡ് ബൗൾ ബൗണ്ടറിയിലെത്താതെ തടഞ്ഞ സഞ്ജുവിനെ അഭിനന്ദിച്ച് നിരവധി താരങ്ങളും നിരീക്ഷകരും രം​ഗത്തുവന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week