24.6 C
Kottayam
Friday, September 27, 2024

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ കാറിനുള്ളിൽ യുവാവിൻ്റെ മൃതദേഹം പൊള്ളലേറ്റ നിലയിൽ കണ്ടെത്തി

Must read

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ കാറിനുള്ളിൽ യുവാവിൻ്റെ മൃതദേഹം പൊള്ളലേറ്റ നിലയിൽ കണ്ടെത്തി.പിതാവിൻ്റെ ചികിത്സയുമായി ബന്ധപ്പെട്ട് അമ്മയോടൊപ്പം ആശുപത്രിയിൽ എത്തിയ ഇടുക്കി സ്വദേശിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ആശുപത്രിയിൽ എത്തിയ മകനെ കാണാതായതിനെ തുടർന്നു തിരക്കി നടന്ന അമ്മയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിനുള്ളിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ മകനെ നിലയിൽ കണ്ടെത്തിയത്.

ഇടുക്കി കീരുത്തോട് മൂലേരിൽ അഖിലിനെയാണ് (31) ദേഹമാസകലം പൊള്ളലേറ്റ പാടുകളുമായി കാറിനുള്ളിൽ കണ്ടെത്തിയത്.ഉള്ളിൽ നിന്നും ലോക്ക് ചെയ്ത നിലയിലായിരുന്നു കാറിനുള്ളിൽ കമഴ്ന്നു കിടന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

തുടർന്ന് സെക്യൂരിറ്റി ജീവനക്കാരും, ആംബുലൻസ് ജീവനക്കാരും ചേർന്ന് വിവരം ഗാന്ധിനഗർ പൊലീസിൽ അറിയിച്ചു.തുടർന്നു സ്ഥലത്ത് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.ഷിജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി കാറിന്റെ ലോക്ക് തകർത്ത് മൃതദേഹം പുറത്തെടുത്തു.

അച്ഛനും അമ്മയും ആശുപത്രിയ്ക്കുള്ളിൽ കയറിയപ്പോൾ മകൻ കാറിനുള്ളിൽ ഇരിക്കുകയായിരുന്നു എന്നും ഏറെ നേരമായിട്ടും കാണാതെ വന്നതോടെ തിരക്കി എത്തിയതോടെയാണ് മോർച്ചറിയ്ക്കു സമീപം പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ മകനെ മരിച്ച നിലയിൽ കണ്ടെത്തിയതെന്നും അമ്മ മൊഴി നൽകിയിട്ടുണ്ട്.മൃതദേഹം പോസ്റ്റ്‌മോർട്ടം ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾക്കായി അത്യാഹിത വിഭാഗത്തിലേയ്ക്കു മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മഴയത്ത് റോഡ് റേസിങ്; ലോക ചാമ്പ്യൻഷിപ്പിനിടെ തലയടിച്ചുവീണ് സ്വിസ് താരത്തിന് ദാരുണാന്ത്യം

ജനീവ: സൂറിച്ചില്‍ നടന്ന ലോക റോഡ് റേസ് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിനിടെ വീണ് തലയ്ക്ക് പരിക്കേറ്റ് സ്വിസ് വനിതാ താരം മുറിയല്‍ ഫററിന് ദാരുണാന്ത്യം. വനിതാ ജൂനിയര്‍ റോഡ് ആന്‍ഡ് പാരാ സൈക്ലിങ് ലോക...

വ്യാജ പാസ്പോർട്ടിൽ ഇന്ത്യയിൽ താമസിച്ച ബംഗ്ലാദേശി പോൺ വീഡിയോ താരം അറസ്റ്റിൽ

മുംബൈ: വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ഇന്ത്യയിൽ താമസിച്ചതിന് ബംഗ്ലാദേശി പോൺ വീഡിയോ താരം ആരോഹി ബർദെ എന്നറിയപ്പെടുന്ന റിയ ബർദെ അറസ്റ്റിൽ. മുംബൈയിലെ ഉൽഹാസ് നഗറിൽ നിന്നാണ് ആരോഹിയെ ഹിൽ ലൈൻ പോലീസ്...

സംസ്ഥാനത്ത്‌ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; പ്ലസ് ടു വിദ്യാർഥി ചികിത്സയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ വിദ്യാര്‍ഥി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ഉത്രാട ദിനത്തില്‍ കുട്ടി...

എ.ടി.എം ഗൂഗിൾമാപ്പിലൂടെ കണ്ടെത്തും,മെഷീൻ അടക്കം കടത്തും; പിടിയിലായത് കുപ്രസിദ്ധ ‘ഗ്യാസ് കട്ടർ ഗ്യാങ്’

തൃശൂര്‍: തൃശൂര്‍ എ.ടി.എം. കവര്‍ച്ചാ കേസില്‍ പിടിയിലായത് 'ഗ്യാസ് കട്ടര്‍ ഗ്യാങ്' എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷ്ടാക്കളെന്ന് പോലീസ്. പ്രത്യേക ബാങ്കിന്റെ എ.ടി.എമ്മുകളെ മാത്രം ലക്ഷ്യംവെച്ചായിരുന്നു ഇവര്‍ മോഷണം പതിവാക്കിയിരുന്നത്. 2021-ല്‍ കണ്ണൂരിലെ എ.ടി.എം....

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

Popular this week