25.7 C
Kottayam
Sunday, September 29, 2024

ഭൂമിയുടെ വിസ്മയ ചിത്രങ്ങള്‍ പകര്‍ത്തിയ ജെയിംസ് വെബ്ബിന് ഗുരുതര കേടുപാടുകളെന്ന് റിപ്പോര്‍ട്ട്,ശാസ്ത്രലോകം നിരാശയില്‍

Must read

ന്യൂയോര്‍ക്ക്: നാസ (NASA) വിക്ഷേപിച്ച ഏറ്റവും വലിയ ബഹിരാകാശ ടെലസ്‌കോപ്പായ ജെയിംസ് വെബ്ബിന് (James webb) ഛിന്ന ?ഗ്രഹങ്ങളുമായി കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. ശാസ്ത്ര ലോകത്തെ ഞെട്ടിച്ച ചിത്രങ്ങള്‍ ജെയിംസ് വെബ് അയച്ചതിന് തൊട്ടുപിന്നാലെയാണ് ആശങ്കയിലാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. ജെഎസ്ഡബ്ല്യുഎസ്ടി സയന്‍സ് പെര്‍ഫോമന്‍സ് ഫ്രം കമ്മീഷനിങ് റിപ്പോര്‍ട്ടിലാണ് ജെയിംസ് വെബ്ബിന് കൂട്ടിയിടിയില്‍ കേടുപാടുകള്‍ സംഭവിച്ചിരിക്കാമെന്ന് ശാസ്ത്രജ്ഞന്മാരുടെ നിഗമനം.

മെയ് മാസത്തില്‍ ഛിന്നഗ്രഹങ്ങളുമായി ഇടിച്ച് ടെലസ്‌കോപ്പിന് സ്ഥിരമായ കേടുപാടുകള്‍ സംഭവിച്ചതായി ശാസ്ത്രജ്ഞര്‍ പറയുന്നു. കമ്മീഷന്‍ ചെയ്യുന്ന ഘട്ടവുമായി ജെയിംസ് വെബ്ബിന്റെ പ്രകടനം വിലയിരുത്തിയപ്പോള്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നും പറയുന്നു.

കേടുപാടുകള്‍ ടെലസ്‌കോപ്പിന്റെ പ്രധാന ഭാഗമായ കണ്ണാടിയെ സാവധാനം നശിപ്പിക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. മെയ് 22 ന് ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനിയുടെ പ്രാഥമിക കണ്ണാടിയില്‍ ആറ് മൈക്രോമെറ്റോറൈറ്റുകള്‍ ഇടിച്ചു.

ഇതില്‍ ആറാമത്തേത് കാര്യമായ നാശനഷ്ടമുണ്ടാക്കി. തുടക്കത്തില്‍ ഇത് ഗുരുതരമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ വിചാരിച്ചതിനേക്കാള്‍ ഗുരുതരമായിരിക്കാമെന്നും ശാസ്ത്രജ്ഞര്‍ സൂചിപ്പിക്കുന്നു. ബഹിരാകാശ ദൂരദര്‍ശിനിയുടെ പ്രൈമറി മിററിന്റെ റെസല്യൂഷനില്‍ കേടുപാടുകള്‍ ബാധിച്ചില്ലെങ്കിലും മിററുകളും സാവധാനം കേടാകുമെന്ന് വെബ് രൂപകല്‍പ്പന ചെയ്ത എഞ്ചിനീയര്‍മാര്‍ കരുതുന്നു.

ജൂണില്‍, ഛിന്നഗ്രഹ കൂട്ടിയിടിയെത്തുടര്‍ന്ന് നാസ പുറത്തിറക്കിയ പ്രസ്താവനയില്‍ വെബിന്റെ കണ്ണാടി ഛിന്നഗ്രഹ ആക്രമണത്തെ ചെറുക്കുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നു. നാസ, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി (ഇഎസ്എ), കനേഡിയന്‍ ബഹിരാകാശ ഏജന്‍സി (സിഎസ്എ) എന്നിവയുടെ സഹകരണത്തോടെ 10 ബില്യണ്‍ ഡോളര്‍ ചെലവിലാണ് ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി നിര്‍മ്മിച്ചത്. ഭൂമിയില്‍ നിന്ന് ഏകദേശം 16 ലക്ഷം അകലെയാണ് ജെയിംസ് വെബ്. 2021 ക്രിസ്മസ് ദിനത്തിലാണ് ടെലസ്‌കോപ്പ് വിക്ഷേപിച്ചത്. ഈ മാസമാദ്യമാണ് ജെയിംസ് ബഹിരാകാശത്ത് നിന്ന് പകര്‍ത്തിയ നിരവധി ചിത്രങ്ങള്‍ അയച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ആർഎസ്എസ് പ്രമാണിമാരോട് കിന്നാരം പറയുന്നയാൾ എഡിജിപി പദവിയിക്ക് അർഹനല്ല, മാറ്റിയേ തീരൂ’കടുത്ത നിലപാടുമായി സിപിഐ

തൃശ്ശൂർ : എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയെ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐയുടെ കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫീസായ പി...

പൂർണ നഗ്നനായ ട്രംപ്, വിഷാദ ഭാവം; ലാസ് വേഗസില്‍ കൂറ്റൻ പ്രതിമ, വൈറലായ പ്രതിമയുടെ അടിക്കുറിപ്പ് ഇങ്ങനെ

ലാസ് വേഗസ്: അമേരിക്കന്‍ പ്രസിഡന്‍റെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ ഭീമൻ നഗ്ന പ്രതിമ നടുറോഡില്‍.  യു.എസ്സിലെ നൊവാഡ സംസ്ഥാനത്തെ ലാസ് വേഗസ് നഗരത്തിലാണ് 43 അടി വലിപ്പമുള്ള ഭീമാകാരന്‍ പ്രതിമ...

വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

മലപ്പുറം: കോട്ടയ്ക്കല്‍ - പടപ്പറമ്പില്‍ കാറും ടാങ്കർലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. എയർബാഗ് മുഖത്തമർന്നതിനെത്തുടർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന്...

സി.പി.എമ്മിനെ ഞെട്ടിച്ച് അൻവർ, നിലമ്പൂരിൽ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ വൻ ജനാവലി  

മലപ്പുറം : പി.വി.അൻവർ എം.എൽ.എയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ വൻ ജനാവലി. 50 പേർ പോലുമെത്തില്ലെന്ന് സിപിഎം പരിഹസിച്ചിടത്ത് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നായി വൻ ജനാവലിയാണ് നിലമ്പൂരിലെ ചന്തക്കുന്നിലെത്തിയത്. സിപിഎം...

ടൂത്ത് പേസ്റ്റ് കവറിൽ ചെറിയ അനക്കം, തുറന്നപ്പോൾ പുറത്ത് ചാടിയത് മുതലക്കുഞ്ഞുങ്ങൾ, അറസ്റ്റ്

മുംബൈ: ടൂത്ത് പേസ്റ്റ് കവറിനുള്ളിൽ ചെറിയ അനക്കം. കസ്റ്റംസ് എത്തി പരിശോധിച്ചപ്പോൾ കണ്ടത് മുതലകൾ. മുംബൈ വിമാനത്താവളത്തിലാണ് മുതല കുഞ്ഞുങ്ങളുമായി എത്തിയ രണ്ട് യാത്രക്കാരെ കസ്റ്റംസ് പിടികൂടി പൊലീസിന് കൈമാറി. ഹാൻഡ് ബാഗിൽ...

Popular this week