25.5 C
Kottayam
Friday, September 27, 2024

സമൂഹ മാധ്യമങ്ങളിലൂടെ പരിചയം, 25 വീട്ടമ്മമാരെ പീഡിപ്പിച്ചു, റെയിൽവേ ക്ലാർക്ക് അറസ്റ്റിൽ, യുവാവ് തെരഞ്ഞെടുത്തത് വിധവകളെ

Must read

കോട്ടയം: സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി വശീകരിക്കുകയും നഗ്ന ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയില്‍ റെയില്‍വേ ടിക്കറ്റ് ക്ലാര്‍ക്ക് പിടിയില്‍.കടയ്ക്കാവൂര്‍ റെയില്‍വേ സ്റ്റേഷനിലെ സീനിയര്‍ ടിക്കറ്റ് ക്ലാര്‍ക്ക് തിരുവനന്തപുരം ആനാട് ചന്ദ്രമംഗലം ഭാഗത്ത് പി.എസ്.അരുണ്‍ (33,അരുണ്‍ സാകേതം) ആണ് അറസ്റ്റിലായത്. സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നത്:

25ഓളം സ്ത്രീകളെ ഇയാൾ ഇത്തരത്തിൽ വലയില്‍ വീഴ്ത്തിയെന്നാണ് റിപ്പോർട്ട്. ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറില്‍ എത്തുന്ന പെണ്‍കുട്ടികളുടെ നമ്പര്‍ റിസര്‍വേഷന്‍ ആപ്ലിക്കേഷന്‍ ഫോമില്‍ നിന്നു മനസ്സിലാക്കിയും അരുണ്‍ തട്ടിപ്പിനു കളമൊരുക്കിയെന്നു പൊലീസ് പറയുന്നു . ഇയാളുടെ കെണിയില്‍ പെട്ട് ലക്ഷക്കണക്കിന് രൂപയും സ്വര്‍ണവും നഷ്ടമായ ഗാന്ധിനഗര്‍ സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്. ഭര്‍ത്താവിന്റെ ശ്രദ്ധ ലഭിക്കുന്നില്ലെന്നു തോന്നലില്‍ കഴിഞ്ഞ വീട്ടമ്മയെ ഫേസ്‌ബുക് ചാറ്റ് വഴി പരിചയപ്പെട്ട അരുണ്‍ പുതിയ ജീവിതം നല്‍കാമെന്നു വാഗ്ദാനം ചെയ്തു ചിത്രങ്ങള്‍ കൈക്കലാക്കുകയായിരുന്നു.

തുടര്‍ന്ന് വീട്ടമ്മയെ ഇയാള്‍ ചൂഷണം ചെയ്യുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്തു. ഭീഷണിപ്പെടുത്തി പലതവണയായി സ്വര്‍ണവും ലക്ഷക്കണക്കിനു രൂപയും തട്ടിയെടുത്തു.സ്വത്തുക്കള്‍ എഴുതി വാങ്ങാനും ശ്രമിച്ചു. ഭര്‍ത്താവുമായി സംസാരിക്കുന്നതു പോലും വിലക്കി. മുറിയില്‍ ഒറ്റയ്ക്ക് കഴിയണമെന്നും ഭര്‍ത്താവിന്റെ വീട്ടുകാരോട് സംസാരിക്കരുതെന്നും നിര്‍ദ്ദേശിച്ചു. കുട്ടികളുടെ പിറന്നാള്‍ ആഘോഷിച്ചതിനും ഭീഷണിപ്പെടുത്തി. ഇതേ തുടര്‍ന്ന് വീട്ടമ്മ മൂന്നു പ്രാവശ്യം ആത്മഹത്യയ്ക്ക് ശ്രമിച്ചു.

വീട്ടമ്മയുടെ ചിത്രങ്ങള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തിയ അരുണ്‍ പണവും സ്വര്‍ണവും സ്ഥിരമായി ആവശ്യപ്പെട്ടു തുടങ്ങിയതോടെയാണ് വീട്ടമ്മ പരാതിയുമായി രംഗത്തെത്തിയത്. അരുണിന്റെ ഭീഷണിയില്‍ പേടിച്ച വീട്ടമ്മ ലക്ഷക്കണക്കിനു രൂപ നല്‍കിയതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് വീട്ടമ്മ ഡിവൈഎസ്‌പിക്കു നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.മിക്കവരും നാണക്കേടോര്‍ത്ത് പരാതിപ്പെട്ടിട്ടില്ല. ഇതോടെയാണ് അരുണ്‍ കൂടുതല്‍ തട്ടിപ്പിന് കളം ഒരുക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week