29.4 C
Kottayam
Sunday, September 29, 2024

299 രൂപയ്ക്കോ 499 രൂപയ്ക്കോ എന്നെ ലഭിക്കില്ല, താനൊരു ബിഗ്‌സ്‌ക്രീൻ ഹീറോ- ജോൺ എബ്രഹാം

Must read

താനൊരു ബിഗ് സ്‌ക്രീന്‍ ഹീറോയാണെന്ന് ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാം. ‘ഏക് വില്ലന്‍ റിട്ടേണ്‍സ് എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ക്കിടെയാണ് ജോണ്‍ എബ്രഹാം ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് വേണ്ടി മാത്രമായി സിനിമകള്‍ ചെയ്യുന്ന സംസ്‌കാരം കോവിഡ് കാലത്താണ് സജീവമായത്. ഇതെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ജോണ്‍.

എനിക്ക് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ഇഷ്ടമാണ്. പക്ഷെ ഒരു സിനിമാ നിര്‍മാതാവെന്ന നിലയില്‍ മാത്രമാണത്. ഒടിടി പ്രേക്ഷകര്‍ക്ക് വേണ്ട സിനിമകള്‍ നിര്‍മ്മിക്കാനിഷ്ടമാണ്. പക്ഷെ ഒരു നടനെന്ന നിലയില്‍ ബിഗ് സ്‌ക്രീനിനോടാണ് താല്‍പര്യം. എന്നെ 299 രൂപയ്‌ക്കോ 499 രൂപയ്‌ക്കോ സ്‌ക്രീനില്‍ കാണാന്‍ സാധിക്കുകയില്ല. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ പകുതിയ്ക്ക് വച്ച് നിര്‍ത്തിപ്പോകുന്നത് എന്നില്‍ അനിഷ്ടമുണ്ടാക്കും. ഞാനൊരു ബിഗ് സക്രീന്‍ ഹീറോയായിരുന്നു, ആണ്, അങ്ങനെ തന്നെ തുടരാനാണ് ഇഷ്ടം- ജോണ്‍ എബ്രഹാം പറഞ്ഞു.

ഹിന്ദിയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന താന്‍ മറ്റ് ഭാഷകളിലെ ചിത്രങ്ങളില്‍ സഹനടനായി അഭിനയിക്കില്ലെന്ന് ജോണ്‍ എബ്രഹാം നേരത്തെ പറഞ്ഞിരുന്നു. ബോളിവുഡ് താരങ്ങളില്‍ ഒട്ടേറെപേര്‍ തെന്നിന്ത്യന്‍ ഭാഷകളില്‍ വില്ലനും സഹതാരവുമൊക്കെയായി അഭിനയിക്കുന്നുണ്ട്. ഇതെക്കുറിച്ച് ചോദിച്ചപ്പോഴാണ് ജോണ്‍ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.

ജൂലൈ 29നാണ് ‘ഏക് വില്ലന്‍ റിട്ടേണ്‍സ്’ റിലീസ് ചെയ്യുന്നത്. മോഹിത് സൂരിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അര്‍ജുന്‍ കപൂര്‍, ദിഷ പട്ടാനി, താര സുതാരിയ എന്നിവരാണ് മറ്റു താരങ്ങള്‍

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ടൂത്ത് പേസ്റ്റ് കവറിൽ ചെറിയ അനക്കം, തുറന്നപ്പോൾ പുറത്ത് ചാടിയത് മുതലക്കുഞ്ഞുങ്ങൾ, അറസ്റ്റ്

മുംബൈ: ടൂത്ത് പേസ്റ്റ് കവറിനുള്ളിൽ ചെറിയ അനക്കം. കസ്റ്റംസ് എത്തി പരിശോധിച്ചപ്പോൾ കണ്ടത് മുതലകൾ. മുംബൈ വിമാനത്താവളത്തിലാണ് മുതല കുഞ്ഞുങ്ങളുമായി എത്തിയ രണ്ട് യാത്രക്കാരെ കസ്റ്റംസ് പിടികൂടി പൊലീസിന് കൈമാറി. ഹാൻഡ് ബാഗിൽ...

സിം കാർഡും ഡോങ്കിളും എത്തിച്ചു, സിദ്ദിഖിനെ ഒളിവിൽ സഹായിച്ചു’; മകന്റെ സുഹൃത്തുക്കളെ കുറിച്ച് അന്വേഷണ സംഘം

കൊച്ചി: ബലാത്സംഗ കേസിലെ പ്രതി സിദ്ദിഖിന്റെ മകൻ ഷഹീന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത സാഹചര്യത്തെ കുറിച്ച് വിശദീകരിച്ച് അന്വേഷണ സംഘം. സിദ്ദിഖിനെ ഒളിവിൽ സഹായിച്ചെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതെന്നും സിദ്ദിഖിന് സിം കാർഡും...

അമ്മമാർ ആവശ്യപ്പെടുന്നയിടത്ത് ബസ് നിർത്തിക്കൊടുക്കൂ, അതുകൊണ്ട് ഒരുനഷ്ടവും വരില്ല -മന്ത്രി

സമയം പാലിക്കാനുള്ള പരക്കംപാച്ചിലിനിടെ യാത്രക്കാരായ മുതിര്‍ന്ന സ്ത്രീകളും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരും ആവശ്യപ്പെടുന്ന സ്ഥലത്ത് രാത്രിസമയത്ത് ബസ് നിര്‍ത്തിക്കൊടുക്കണമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. അതുകൊണ്ടൊന്നും ഒരു നഷ്ടവും വരാനില്ല. നിര്‍ത്തില്ല എന്ന പിടിവാശികള്‍ വേണ്ടാ....

ഇന്ന് മുതൽ ഒന്നാം തീയതി വരെ ഇടിമിന്നലോടെ ശക്തമായ മഴ,എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിനും വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന്  29 മുതൽ ഒക്ടോബർ 1 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.  മണിക്കൂറിൽ...

തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം; മോദിയെ താഴെയിറക്കാതെ മരിക്കില്ലെന്ന് പ്രതികരണം

ന്യൂഡൽഹി: ജമ്മു കശ്മീരിലെ കത്വയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീരിലെ മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പരിപാടികളിൽ ഞായറാഴ്ച ഉച്ചയോടെ സംസാരിക്കവെയായിരുന്നു ഖാർഗെയ്ക്ക്...

Popular this week