24.6 C
Kottayam
Friday, September 27, 2024

വിജയ് ബാബുവിന് അധോലോക സഹായമെന്ന് സംശയം, 4 രാജ്യങ്ങള്‍ പിന്നിട്ട് ജോര്‍ജിയയിലെത്തിയത് റോഡുമാര്‍ഗം?

Must read

കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് അധോലോക സംഘങ്ങളുടെ സഹായം ലഭിച്ചതായി റിപ്പോര്‍ട്ട്. മംഗളം ഓണ്‍ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ദുബായില്‍ ദിവസങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന വിജയ് ബാബു ഇവിടെ നിന്ന് ജോര്‍ജിയയിലേക്ക് കടന്ന് കളഞ്ഞെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ജോര്‍ജിയയിലേക്ക് വിജയ് ബാബുവിന് ഒളിച്ചു കടക്കുന്നതിന് കൃത്യമായ സഹായം ലഭിച്ചിരിക്കാം എന്നാണ് വിലയിരുത്തല്‍.

നേരത്തെ വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് റദ്ദാക്കിയിരുന്നു. ഇത് പ്രകാരം വിജയ് ബാബുവിന് യാത്രാ വിലക്ക് ഉണ്ടാകും. എന്നാല്‍ പാസ്പോര്‍ട്ട് റദ്ദാക്കുന്നതിന് മുന്‍പ് വിമാന മാര്‍ഗം തന്നെ വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്ന് കളഞ്ഞതാണോ എന്ന് വ്യക്തതയില്ല. അതേസമയം പാസ്പോര്‍ട്ട് റദ്ദാക്കിയതിന് ശേഷമാണ് വിജയ് ബാബു രക്ഷപ്പെട്ടതെങ്കില്‍ അത് റോഡുമാര്‍ഗമായിരിക്കും എന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. ദുബായിലെ സിനിമ വ്യവസായങ്ങളെ നിയന്ത്രിക്കുന്ന സംഘത്തിന്റെ സഹായം വിജയ് ബാബുവിന് ലഭിച്ചിരിക്കാന്‍ ഈ സാധ്യതയുണ്ട്.

ഇക്കാര്യം പൊലീസ് വിശദമായി പരിശോധിക്കും. ഇവരുടെ സഹായത്തോടെ വിമാനത്താവളങ്ങള്‍ വഴി സഞ്ചരിക്കാതെ മനഃപൂര്‍വമാണ് വിജയ് ബാബു റോഡ്മാര്‍ഗം തെരഞ്ഞെടുത്തത് എന്നാണ് സംശയിക്കുന്നത്. നേരത്തെ തന്നെ വിജയ് ബാബുവിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ദുബായില്‍ നിന്ന് സൗദി, ഇറാഖ്, സിറിയ, തുര്‍ക്കി എന്നീ രാജ്യങ്ങളിലൂടെ റോഡുമാര്‍ഗം മൂവായിരത്തിലേറെ കിലോമീറ്റര്‍ പിന്നിട്ടാലാണ് ജോര്‍ജിയന്‍ അതിര്‍ത്തിയിലേക്ക് എത്തുക.

41 മണിക്കൂര്‍ സമയമാണ് ഇതിന് വേണ്ടത്. വിജയ് ബാബു രക്ഷപ്പെട്ടത് റോഡുമാര്‍ഗം ആയതിനാലാവാം ദുബായ് അധികൃതര്‍ പോലും അറിയാന്‍ വൈകിയത് എന്നാണ് കരുതുന്നത്. വാണിജ്യപാത വഴി നിരവധി ചരക്കുവാഹനങ്ങള്‍ പോകുന്ന വഴിയായതിനാല്‍ അത്തരം ഏതെങ്കിലും വാഹനങ്ങളില്‍ കയറി വിജയ് ബാബു അതിര്‍ത്തി കടന്നേക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. ഇതിന് കൃത്യമായ സഹായം ആവശ്യനാണ് എന്നതിനാലാണ് അധോലോക സംഘങ്ങളെ കേന്ദ്രീകരിച്ചുള്ള സംശയം ബലപ്പെടുത്തുന്നത്.

ദുബായില്‍ നിന്ന് രക്ഷപ്പെട്ടതോടെ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള നീക്കം വൈകുകയാണ്. അതേസമയം വിജയ് ബാബുവിന്റെ വിസയും റദ്ദാക്കാനുള്ള നടപടി പൊലീസ് തുടങ്ങിയിട്ടുണ്ട്. ഇന്നലെ പാസ്‌പോര്‍ട്ട് ഓഫീസര്‍ മുമ്പാകെ ഹാജരാകാമെന്നു വിജയ് ബാബു അറിയിച്ചിരുന്നു. എന്നാല്‍ ഇത് തെറ്റിച്ച് വിദേശത്ത് ഒളിവില്‍ തുടരുകയായിരുന്നു വിജയ് ബാബു. താന്‍ ബിസിനസ് ടൂറിലാണെന്നും 24 ന് മാത്രമേ എത്തുകയുള്ളു എന്നും വിജയ് ബാബു പാസ്‌പോര്‍ട്ട് ഓഫീസറെ അറിയിച്ചിരുന്നു.

ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിജയ് ബാബു ഇതില്‍ തീര്‍പ്പാകുന്നത് വരെ പൊലീസിന് പിടികൊടുക്കാതിരിക്കാനാണ് ശ്രമിക്കുന്നത്. അതേസമയം വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്നലെ പരിഗണിക്കാന്‍ ലിസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ പരിഗണിച്ചില്ല. രണ്ട് ദിവസം അവധിയായതിനാല്‍ തിങ്കളാഴ്ച മാത്രമേ ഇനി ഹര്‍ജി പരിഗണിക്കുകയുള്ളു. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാന്‍ ധാരണയില്ലാത്ത രാജ്യമാണു ജോര്‍ജിയ എന്നതാണ് വിജയ് ബാബു ഒളിവില്‍ കഴിയാന്‍ ഇവിടം തെരഞ്ഞെടുത്തത്.

അതേസമയം ഇന്റര്‍പോള്‍ വഴി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനാണ് പൊലീസിന്റെ അടുത്ത നീക്കം. ഏപ്രില്‍ 22 നാണ് വിജയ് ബാബുവിനെതിരെ യുവനടി പരാതി നല്‍കിയത്. ഇതിന് പിന്നാലെ ആദ്യം ഗോവയിലേക്കും അവിടെ നിന്ന് ബെംഗളൂരുവിലെത്തി ദുബായിലേക്കുമാണ് വിജയ് ബാബു രക്ഷപ്പെട്ടത്. താന്‍ നിരപരാധിയാണെന്നും താനാണ് ഇരയെന്നും അവകാശപ്പെട്ട് ഇതിന് പിന്നാലെ വിജയ് ബാബു ഫേസ്ബുക്കില്‍ ലൈവിലെത്തിയിരുന്നു. ഇരയുടെ പേര് പറഞ്ഞായിരുന്നു വിജയ് ബാബുവിന്റെ ഫേസ്ബുക്ക് ലൈവ്. ഇരയുടെ പേര് വെളിപ്പെടുത്തിയതിന് മറ്റൊരു കേസും വിജയ് ബാബുവിനെതിരെയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സംസ്ഥാനത്ത്‌ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; പ്ലസ് ടു വിദ്യാർഥി ചികിത്സയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ വിദ്യാര്‍ഥി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ഉത്രാട ദിനത്തില്‍ കുട്ടി...

എ.ടി.എം ഗൂഗിൾമാപ്പിലൂടെ കണ്ടെത്തും,മെഷീൻ അടക്കം കടത്തും; പിടിയിലായത് കുപ്രസിദ്ധ ‘ഗ്യാസ് കട്ടർ ഗ്യാങ്’

തൃശൂര്‍: തൃശൂര്‍ എ.ടി.എം. കവര്‍ച്ചാ കേസില്‍ പിടിയിലായത് 'ഗ്യാസ് കട്ടര്‍ ഗ്യാങ്' എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷ്ടാക്കളെന്ന് പോലീസ്. പ്രത്യേക ബാങ്കിന്റെ എ.ടി.എമ്മുകളെ മാത്രം ലക്ഷ്യംവെച്ചായിരുന്നു ഇവര്‍ മോഷണം പതിവാക്കിയിരുന്നത്. 2021-ല്‍ കണ്ണൂരിലെ എ.ടി.എം....

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

Popular this week