കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 7 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.ജൂണ്‍ 9ന് ബാംഗ്ലൂര്‍ കൊച്ചി വിമാനത്തിലെത്തിയ 28 വയസ്സുള്ള സ്വകാര്യ ഷിപ്പിംഗ് കമ്പിനിയിലെ ഉദ്യോഗസ്ഥനായ പശ്ചിമ ബംഗാള്‍ സ്വദേശി, ജൂണ്‍ 8 ന് ഡല്‍ഹി കൊച്ചി വിമാനത്തിലെത്തിയ 31 വയസ്സുള്ള മുടക്കുഴ സ്വദേശിനി ,ജൂണ്‍ 9 ന് മസ്‌കറ്റ് കരിപ്പൂര്‍ വിമാനത്തിലെത്തിയ 28 വയസ്സുള്ള മരട് സ്വദേശി, മെയ് 28 ന് ദുബായ് കൊച്ചി വിമാനത്തിലെത്തിയ 3 1/2 വയസ്സുള്ള കുട്ടിക്കും രോഗം സ്ഥിരീകരിച്ചു.
കുട്ടിയുടെ അമ്മയ്ക്ക് ജൂണ്‍ 3 ന് രോഗം സ്ഥിരീകരിച്ചിരുന്നു. മെയ് 31 ന് നൈജീരിയ കൊച്ചി വിമാനത്തിലെത്തിയ 27 വയസ്സുള്ള വൈറ്റില സ്വദേശിക്കും ,അതെ വിമാനത്തിലെത്തിയ 30 വയസ്സുള്ള മഹാരാഷ്ട്ര സ്വദേശിനിക്കും, 47 വയസ്സുള്ള മഹാരാഷ്ട്ര സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് 767 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 841 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 11531 ആണ്. ഇതില്‍ 9905 പേര്‍ വീടുകളിലും, 562 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും, 1064 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 63 ആണ്. കളമശ്ശേരി മെഡിക്കല്‍ കോളേജിലും അങ്കമാലി അഡല്ക്‌സിലുമായി 59 പേരും, ഐ.എന്‍.എച്ച്.എസ് സഞ്ജീവനിയില്‍ 4 പേരുമാണ് ചികിത്സയിലുള്ളത്.