24.6 C
Kottayam
Friday, September 27, 2024

പട്ടാമ്പിയിലെ ലോഡ്ജിൽ ആൺ സുഹൃത്തിനൊപ്പം കഴിഞ്ഞ യുവതിയെ പോലീസെന്ന വ്യാജേന പീഡിപ്പിയ്ക്കാൻ ശ്രമം,3 യുവാക്കൾ പിടിയിൽ

Must read

പാലക്കാട്:പട്ടാമ്പിയിൽ പൊലീസ് ചമഞ്ഞ് ദളിത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. കേസിൽ മൂന്ന് പ്രതികളെ തൃത്താല പൊലീസ് പിടികൂടി. അഞ്ചു പേർക്കെതിരെയാണ് യുവതിയുടെ പരാതി. വല്ലപ്പുഴ സ്വദേശി അബ്ദുൾ വഹാബ്, മട്ടാഞ്ചേരി സ്വദേശി സജു കെ സമദ്, തൃശൂർ സ്വദേശി മുഹമ്മദ് ഫാസിൽ എന്നിവരാണ് അറസ്റ്റിലായത്. രണ്ടു പ്രതികൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.

പട്ടാമ്പിയിലെ ലോഡ്ജിൽ ആൺ സുഹൃത്തിനൊപ്പം കഴിയുകയായിരുന്നു യുവതി. ഇതിനിടെ തൊട്ടടുത്ത റൂമിൽ താമസിക്കാനെത്തിയ പ്രതികൾ പൊലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതി. ആൾമാറാട്ടം, പണംതട്ടാൻ ശ്രമം, പീഡനശ്രമം എന്നീ കുറ്റങ്ങളാണ് പ്രതികൾക്ക് എതിരെ ചമുത്തിയിട്ടുള്ളത്. പെൺകുട്ടി പട്ടികജാതി വിഭാഗത്തിൽ പെട്ടെതിനാൽ ഷൊർണൂർ ഡിവൈഎസ്പി വി സുരേഷിനാണ് അന്വേഷണ ചുമതല.

ചെന്നൈയിൽ ദമ്പതികളെ ‍ തലയ്ക്കടിച്ചു കൊന്ന ശേഷം കോടികളുടെ ആഭരണങ്ങൾ കൊള്ളയടിച്ച പ്രതികൾ പിടിയിലായി. ചെന്നൈ മൈലാപ്പൂർ ദ്വാരക കോളനിയിലെ ശ്രീകാന്ത്, ഭാര്യ അനുരാധ എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് ശേഷം എട്ട് കിലോഗ്രാം സ്വർണവും അൻപത് കിലോഗ്രാം വെള്ളിയും കവർന്ന ഡ്രൈവറും സഹായിയും തമിഴ്നാട് പൊലീസിന്റെ പിടിയിലായി.

ചെന്നൈ മൈലാപ്പൂര്‍ ദ്വാരക കോളനിയിലെ താമസിക്കുന്ന ഓഡിറ്ററും സോഫ്റ്റ്‌വെയര്‍ സ്ഥാപന ഉടമയുമായ ശ്രീകാന്തും ഭാര്യയുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇരുവരേയും തലക്കടിച്ചു കൊന്ന് ഇവരുടെ തന്നെ ഫാംഹൗസില്‍ കുഴിച്ചുമൂടിയതിന് ശേഷമാണ് നേപ്പാള്‍ സ്വദേശിയായ ഡ്രൈവറും കൂട്ടാളിയും രക്ഷപ്പെട്ടത്. കൊലപാതകം നടന്ന് അഞ്ചുമണിക്കൂറിനുള്ളിൽ ഡ്രൈവർ മദൻ ലാൽ കിഷൻ, ഇയാളുടെ സുഹൃത്ത് ഡാർജിലിങ് സ്വദേശി രവിറായ് എന്നിവർ പിടിയിലായി.

ശ്രീകാന്തും അനുരാധയും ശനിയാഴ്ച പുലര്‍ച്ചെയാണ് അമേരിക്കയിലുള്ള മകളുടെ അടുത്തു നിന്നു മടങ്ങിയെത്തിയത്. പുലർച്ചെ ചെന്നൈ എയർപോർട്ടിൽ വിമാനമിറങ്ങിയ ഇരുവരെയും ഡ്രൈവര്‍ വീട്ടിലേക്കു കൂട്ടികൊണ്ടുപോയി. നാട്ടിലെത്തിയതിന് ശേഷം രണ്ടുപേരുടേയും ഫോണുകള്‍ സ്വിച്ച് ഓഫായതിനെ തുടർന്ന് മകൾ അഡയാറിലുള്ള ബന്ധുവിനെ വിവരമറിയിച്ചു. ഇന്നു പുലര്‍ച്ചെ പൊലീസിനെ കൂട്ടി ബന്ധുവെത്തുമ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. ഡ്രൈവറും കാറും വീട്ടിലുണ്ടായിരുന്നില്ല. പൊലീസ് സിസിടിവി ദൃശ്യങ്ങൾപരിശോധിച്ചപ്പോൾ ഡ്രൈവറും മറ്റൊരാളും ചേർന്ന് ദമ്പതികകളെ കാറിലേക്ക് എടുത്ത് കയറ്റുന്നതു കണ്ടതോടെ കൊലപാതകം സ്ഥിരീകരിക്കുകയായിരുന്നു. ഡ്രൈവറുടെ മൊബൈൽ ഫോണ്‍ ട്രാക്ക് ചെയ്ത് സൈബർ പൊലീസ്നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.

ചെന്നൈ കൊല്‍ക്കത്ത ഹൈവേയിലെ ടോള്‍ ബൂത്തുകളിലെ ദൃശ്യങ്ങളിൽ നിന്ന് പ്രതികൾ ആന്ധ്രാപ്രദേശിലേക്ക് കടന്നതായി കണ്ടെത്തി. ഉടന്‍ ആന്ധ്ര പൊലീസിനു വിവരം കൈമാറി. ഓങ്കോളിനു സമീപം കാറ്തടഞ്ഞ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.. തലക്കടിച്ചു കൊന്നതിനു ശേഷം ശവശരീരങ്ങൾ ഇ.സി.ആര്‍ റോഡിലെ ഫാം ഹൗസില്‍ കുഴിച്ചുമൂടിയെന്ന് ഇരുവരും സമ്മതിച്ചു. തുടർന്ന് ‍ ഫാം ഹൗസില്‍ നിന്നുംമൃതദേഹങ്ങള്‍ കണ്ടെത്തി. വീട്ടില്‍ സൂക്ഷിച്ചിരുന്ന ‌നാലു കോടി രൂപ വിലവരുന്ന എട്ട് കിലോഗ്രാമോളം ‍ സ്വര്‍ണം, 50 കിലോഗ്രാം വെള്ളി, എന്നിവയും ഇന്നോവ കാറുമായിട്ടാണു മദൻ ലാൽ കിഷനും കൂട്ടാളിയും രക്ഷപെടാന്‍ശ്രമിച്ചത്. കൊല്‍ക്കത്തയിലെത്തിയതിനു ശേഷം നേപ്പാളിലേക്കു കടക്കാനായിരുന്നു ഇരുവരുടെയും പദ്ധതി. 11 കൊല്ലമായി ശ്രീകാന്തിന്റെ വീട്ടിലെ ഡ്രൈവറും സഹായിയുമായിരുന്നു ഇയാൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മഴയത്ത് റോഡ് റേസിങ്; ലോക ചാമ്പ്യൻഷിപ്പിനിടെ തലയടിച്ചുവീണ് സ്വിസ് താരത്തിന് ദാരുണാന്ത്യം

ജനീവ: സൂറിച്ചില്‍ നടന്ന ലോക റോഡ് റേസ് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിനിടെ വീണ് തലയ്ക്ക് പരിക്കേറ്റ് സ്വിസ് വനിതാ താരം മുറിയല്‍ ഫററിന് ദാരുണാന്ത്യം. വനിതാ ജൂനിയര്‍ റോഡ് ആന്‍ഡ് പാരാ സൈക്ലിങ് ലോക...

വ്യാജ പാസ്പോർട്ടിൽ ഇന്ത്യയിൽ താമസിച്ച ബംഗ്ലാദേശി പോൺ വീഡിയോ താരം അറസ്റ്റിൽ

മുംബൈ: വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ഇന്ത്യയിൽ താമസിച്ചതിന് ബംഗ്ലാദേശി പോൺ വീഡിയോ താരം ആരോഹി ബർദെ എന്നറിയപ്പെടുന്ന റിയ ബർദെ അറസ്റ്റിൽ. മുംബൈയിലെ ഉൽഹാസ് നഗറിൽ നിന്നാണ് ആരോഹിയെ ഹിൽ ലൈൻ പോലീസ്...

സംസ്ഥാനത്ത്‌ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; പ്ലസ് ടു വിദ്യാർഥി ചികിത്സയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ വിദ്യാര്‍ഥി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ഉത്രാട ദിനത്തില്‍ കുട്ടി...

എ.ടി.എം ഗൂഗിൾമാപ്പിലൂടെ കണ്ടെത്തും,മെഷീൻ അടക്കം കടത്തും; പിടിയിലായത് കുപ്രസിദ്ധ ‘ഗ്യാസ് കട്ടർ ഗ്യാങ്’

തൃശൂര്‍: തൃശൂര്‍ എ.ടി.എം. കവര്‍ച്ചാ കേസില്‍ പിടിയിലായത് 'ഗ്യാസ് കട്ടര്‍ ഗ്യാങ്' എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷ്ടാക്കളെന്ന് പോലീസ്. പ്രത്യേക ബാങ്കിന്റെ എ.ടി.എമ്മുകളെ മാത്രം ലക്ഷ്യംവെച്ചായിരുന്നു ഇവര്‍ മോഷണം പതിവാക്കിയിരുന്നത്. 2021-ല്‍ കണ്ണൂരിലെ എ.ടി.എം....

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

Popular this week