24.6 C
Kottayam
Friday, September 27, 2024

പന്ത്രണ്ട് വയസുകാരിയായ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം; നാദാപുരത്തെ ട്യൂഷൻ സെന്റർ അദ്ധ്യാപകൻ അറസ്റ്റിൽ

Must read

കോഴിക്കോട്: പന്ത്രണ്ട് വയസുകാരിയായ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയ ട്യൂഷൻ സെന്റർ അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളൂർ കോടഞ്ചേരി സ്വദേശിയായ പാറോള്ളതിൽ ബാബു (55) വിനെയാണ് നാദാപുരം പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തത്. സംഭവത്തെത്തുടർന്ന് നാദാപുരത്തെ ട്യൂഷൻ സെന്റർ നാട്ടുകാർ അടിച്ചുതകർത്തു.

തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ട്യൂഷൻ സെന്ററിൽ വച്ച് ബാബു വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി. വിദ്യാർത്ഥിനി വീട്ടിലെത്തി രക്ഷിതാക്കളോട് സംഭവം പറഞ്ഞു. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ മർദ്ദനമേറ്റ നിലയിൽ കണ്ടെത്തിയ ബാബുവിനെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്.

കഴിഞ്ഞ മാസമാണ് ഇയാൾ നാദാപുരത്ത് വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചത്. പൊലീസിൽ പരാതി ലഭിച്ചതിന് പിന്നാലെ തിങ്കളാഴ്ച രാത്രിയോടെ അജ്ഞാതർ സ്ഥാപനം അടിച്ചുതകർക്കുകയും ബോർഡുകൾ ഉൾപ്പടെ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ ബാബുവിനെ റിമാൻഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ട്രസ്റ്റിന് ഭൂമി;മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ ലോകായുക്തയ്ക്ക് പരാതി

ന്യൂഡല്‍ഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ ലോകായുക്തയിൽ പരാതി. സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. ബിജെപി നേതാവ് രമേശാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഖാർഗെയുടെ കുടുംബവുമായി ബന്ധമുള്ള...

‘മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ’; പി.വി അൻവറിനെതിരെ നടൻ വിനായകൻ

കൊച്ചി: നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുതെന്ന് പറഞ്ഞ് തുടങ്ങുന്ന ഫെയ്സ്ബുക് പോസ്റ്റിൽ അൻവറിൻ്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം എന്ന് വിമർശിക്കുന്നു. പൊതുജനം...

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ചു; മൂന്ന് വിദ്യാർഥികൾ അവശനിലയില്‍

പാലക്കാട് :മദ്യം കഴിച്ച് മൂന്ന് വിദ്യാർഥികൾ അവശനിലയിലായി. മാത്തൂരിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റോഡരികിൽ അവശനിലയിൽ കിടന്ന മൂന്ന് വിദ്യാർഥികളെ ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികൾ വെള്ളംതളിച്ച് ഉണർത്താൻ ശ്രമിക്കുന്നത്...

മഴയത്ത് റോഡ് റേസിങ്; ലോക ചാമ്പ്യൻഷിപ്പിനിടെ തലയടിച്ചുവീണ് സ്വിസ് താരത്തിന് ദാരുണാന്ത്യം

ജനീവ: സൂറിച്ചില്‍ നടന്ന ലോക റോഡ് റേസ് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിനിടെ വീണ് തലയ്ക്ക് പരിക്കേറ്റ് സ്വിസ് വനിതാ താരം മുറിയല്‍ ഫററിന് ദാരുണാന്ത്യം. വനിതാ ജൂനിയര്‍ റോഡ് ആന്‍ഡ് പാരാ സൈക്ലിങ് ലോക...

വ്യാജ പാസ്പോർട്ടിൽ ഇന്ത്യയിൽ താമസിച്ച ബംഗ്ലാദേശി പോൺ വീഡിയോ താരം അറസ്റ്റിൽ

മുംബൈ: വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ഇന്ത്യയിൽ താമസിച്ചതിന് ബംഗ്ലാദേശി പോൺ വീഡിയോ താരം ആരോഹി ബർദെ എന്നറിയപ്പെടുന്ന റിയ ബർദെ അറസ്റ്റിൽ. മുംബൈയിലെ ഉൽഹാസ് നഗറിൽ നിന്നാണ് ആരോഹിയെ ഹിൽ ലൈൻ പോലീസ്...

Popular this week