29.4 C
Kottayam
Sunday, September 29, 2024

നമ്പര്‍ 18 ഹോട്ടല്‍ പീഡനക്കേസ്: തന്നെ കുടുക്കിയതാണ്, പിന്നില്‍ പണം കടംകൊടുക്കുന്ന സ്ത്രീ; അഞ്ജലി

Must read

കോഴിക്കോട്: കൊച്ചിയില്‍ പെണ്‍കുട്ടികളെ ലഹരിനല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ തന്നെ കുടുക്കിയതാണെന്ന് ആരോപണ വിധേയായ അഞ്ജലി റീമ ദേവ്. വട്ടിപ്പലിശയ്ക്ക് പണം നല്‍കുന്ന സ്ത്രീയും കൂട്ടാളികളുമാണ് ഈ നീക്കത്തിന് പിന്നില്‍. തനിക്കെതിരേയുള്ള ആരോപണങ്ങളെല്ലാം വ്യാജമാണെന്നും അഞ്ജലി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. ഫെബ്രുവരി രണ്ടിനാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

ബിസിനസ്സ് തകര്‍നന് സമയത്ത് വീടിന്റെ ആധാരം പോലും പണയം വെച്ച് ഈ വട്ടിപ്പലിശയ്ക്ക് പണം കടം കൊടുക്കുന്ന സ്ത്രീയുടെ പക്കല്‍ നിന്ന് കടം വാങ്ങിയിട്ടുണ്ട്. എന്നാല്‍ ഈ സ്ത്രീയുടേയും കൂട്ടാളികളുടേയും പലകാര്യങ്ങളും പുറത്തുവരാതിരിക്കാന്‍ തന്റെ ജീവിതം വെച്ചാണ് കളിച്ചത്. മയക്കുമരുന്ന് കച്ചവടം, ഹണി ട്രാപ്പ്, കള്ളപ്പണം, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ ആരോപണങ്ങളാണ് തനിക്കെതിരേയുളളത്.

എന്നാല്‍ ഇത്തരം കാര്യങ്ങളിലെല്ലാം പങ്കുള്ളത് ഈാ സ്ത്രീക്കാണ്.ഇത് തുറന്നുപറയും എന്ന് അവര്‍ക്ക് അറിയുന്നതുകൊണ്ടാണ് എനിക്കെതിരേ ആരോപണങ്ങള്‍ ഉയര്‍ത്തുന്നത്. അവര്‍ പണം കൊടുത്ത് പലയാളുകളേയും കൊണ്ട് കേസ് രജിസ്റ്റര്‍ ചെയ്യിപ്പിക്കാനുള്ള ശ്രമം പോലും നടക്കുന്നുണ്ട്. ചെയ്യാത്ത തെറ്റിന് ആരോപണം ഉയരുമ്പോഴും ആത്മഹത്യ ചെയ്യാതെ നില്‍ക്കുന്നത് താന്‍ നിരപരാധിയാണെന്ന് തെളിയിക്കാന്‍ വേണ്ടിയാണ്. തനിക്കെതിരേ ഇത്തരം ആരോപണങ്ങള്‍ വരുമെന്ന് നേരത്തെ അറിയാമായിരുന്നു. ചെയ്യാത്ത തെറ്റിനാണ് തനിക്കെതിരേ ആരോപണം ഉയരുന്നത്.

ജീവിതത്തില്‍ തോറ്റുകൊടുത്തിട്ട് കാര്യമില്ല. തെറ്റ് ചെയ്തിട്ടില്ലെന്നും അഞ്ജലി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.കഴിഞ്ഞ ഒക്ടോബറില്‍ നമ്പര്‍ 18 ഹോട്ടലില്‍വെച്ച് ഹോട്ടലുടമ റോയി ജെ വയലാട്ട് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കോഴിക്കോട് സ്വദേശിയായ അമ്മയുടെയും മകളുടെയും പരാതി. ഫോര്‍ട്ട് കൊച്ചി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ റോയിയുടെ സുഹൃത്ത് സൈജു തങ്കച്ചനേയും സൈജുവിന്റെ സുഹൃത്ത് അഞ്ജലിയേയും പ്രതി ചേര്‍ത്തിട്ടുണ്ട്.

മോഡലുകളുടെ അപകടമരണത്തിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പായിരുന്നു പീഡനം. പീഡന ദൃശ്യങ്ങള്‍ മറ്റു പ്രതികള്‍ ചേര്‍ന്ന് മൊബൈലില്‍ പകര്‍ത്തി. പോലീസില്‍ പരാതി നല്‍കിയാല്‍ ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സിം കാർഡും ഡോങ്കിളും എത്തിച്ചു, സിദ്ദിഖിനെ ഒളിവിൽ സഹായിച്ചു’; മകന്റെ സുഹൃത്തുക്കളെ കുറിച്ച് അന്വേഷണ സംഘം

കൊച്ചി: ബലാത്സംഗ കേസിലെ പ്രതി സിദ്ദിഖിന്റെ മകൻ ഷഹീന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത സാഹചര്യത്തെ കുറിച്ച് വിശദീകരിച്ച് അന്വേഷണ സംഘം. സിദ്ദിഖിനെ ഒളിവിൽ സഹായിച്ചെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതെന്നും സിദ്ദിഖിന് സിം കാർഡും...

അമ്മമാർ ആവശ്യപ്പെടുന്നയിടത്ത് ബസ് നിർത്തിക്കൊടുക്കൂ, അതുകൊണ്ട് ഒരുനഷ്ടവും വരില്ല -മന്ത്രി

സമയം പാലിക്കാനുള്ള പരക്കംപാച്ചിലിനിടെ യാത്രക്കാരായ മുതിര്‍ന്ന സ്ത്രീകളും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരും ആവശ്യപ്പെടുന്ന സ്ഥലത്ത് രാത്രിസമയത്ത് ബസ് നിര്‍ത്തിക്കൊടുക്കണമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. അതുകൊണ്ടൊന്നും ഒരു നഷ്ടവും വരാനില്ല. നിര്‍ത്തില്ല എന്ന പിടിവാശികള്‍ വേണ്ടാ....

ഇന്ന് മുതൽ ഒന്നാം തീയതി വരെ ഇടിമിന്നലോടെ ശക്തമായ മഴ,എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിനും വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന്  29 മുതൽ ഒക്ടോബർ 1 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.  മണിക്കൂറിൽ...

തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം; മോദിയെ താഴെയിറക്കാതെ മരിക്കില്ലെന്ന് പ്രതികരണം

ന്യൂഡൽഹി: ജമ്മു കശ്മീരിലെ കത്വയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീരിലെ മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പരിപാടികളിൽ ഞായറാഴ്ച ഉച്ചയോടെ സംസാരിക്കവെയായിരുന്നു ഖാർഗെയ്ക്ക്...

മാടായിക്കാവിൽ സ്വന്തം പേരിൽ ശത്രുസംഹാര പൂജ നടത്തി എഡിജിപി അജിത്കുമാർ; തളിപ്പറമ്പ് ക്ഷേത്രത്തിലും വഴിപാട്

കണ്ണൂർ: വിവാദങ്ങൾക്കിടെ കണ്ണൂരിലെ ക്ഷേത്രങ്ങളിലെത്തി ശത്രുസംഹാരപൂജ നടത്തി എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ. ഞായറാഴ്ച രാവിലെ മാടായിക്കാവിലെത്തിയാണ് വഴിപാട് നടത്തിയത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലും ദര്‍ശനം നടത്തി. പുലർച്ചെ അഞ്ചോടെയാണ്...

Popular this week