29.4 C
Kottayam
Sunday, September 29, 2024

ഐ.പി.എല്‍ മെഗാ ലേലം; ഷോര്‍ട്ട് ലിസ്റ്റില്‍ 590 താരങ്ങള്‍

Must read

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മെഗാ ലേലത്തിനുള്ള ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടത് 590 താരങ്ങള്‍. മലയാളി താരം എസ് ശ്രീശാന്തും ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം നേടി. ഈ താരങ്ങളെല്ലാം ലേലത്തില്‍ ഉണ്ടാവും. 10 മാര്‍ക്കീ താരങ്ങളാണ് ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്ളത്. ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ 2 കോടിയില്‍ 48 താരങ്ങള്‍ ഉള്‍പ്പെട്ടു. ഈ മാസം 12, 13 തീയതികളില്‍ ബെംഗളൂരുവില്‍ വച്ചാണ് മെഗാ ലേലം. ഇക്കൊല്ലം മുതല്‍ പുതിയ രണ്ട് ടീമുകള്‍ അടക്കം 10 ടീമുകളാണ് ഐപിഎലില്‍ മത്സരിക്കുക.

370 ഇന്ത്യന്‍ താരങ്ങളും 220 വിദേശ താരങ്ങളുമാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. നിലവില്‍ അണ്ടര്‍ 19 ലോകകപ്പ് കളിക്കുന്ന ഇന്ത്യന്‍ താരങ്ങളില്‍ ചിലര്‍ ലേലത്തിലുണ്ട്. ക്യാപ്റ്റന്‍ യാഷ് ധുല്‍, സ്പിന്നര്‍ വിക്കി ഓസ്വാള്‍, ബൗളിംഗ് ഓള്‍റൗണ്ടര്‍ രാജവര്‍ഷന്‍ ഹങ്കര്‍ഗേക്കര്‍ തുടങ്ങിയവര്‍ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തു. ശ്രീലങ്കന്‍ ക്യാപ്റ്റനും ലോകകപ്പിലെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനുമായ ദുനിത് വെല്ലലഗെ, ദക്ഷിണാഫ്രിക്കന്‍ താരവും ലോകകപ്പിലെ ഉയര്‍ന്ന റണ്‍ വേട്ടക്കാരനുമായ ഡെവാള്‍ഡ് ബ്രേവിസ് എന്നിവരും പട്ടികയിലുണ്ട്.

ഒന്നരക്കോടി അടിസ്ഥാന വിലയുള്ള 20 താരങ്ങളും ഒരു കോടി അടിസ്ഥാന വിലയുള്ള 34 താരങ്ങളും പട്ടികയിലുണ്ട്. ആര്‍ അശ്വിന്‍, പാറ്റ് കമ്മിന്‍സ്, ക്വിന്റണ്‍ ഡികോക്ക്, ട്രെന്റ് ബോള്‍ട്ട്, ശിഖര്‍ ധവാന്‍, ഫാഫ് ഡുപ്ലൈ, ശ്രേയാസ് അയ്യര്‍, കഗീസോ റബാഡ, മുഹമ്മദ് ഷമി, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ മാര്‍ക്കീ താരങ്ങളാണ്. ഐപിഎല്‍ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ ഭൂട്ടാനീസ് താരമായ മിക്യോ ഡോര്‍ജി പട്ടികയിലില്ല.

ശ്രീശാന്ത് അടക്കം 13 കേരള താരങ്ങളും ഷോര്‍ട്ട് ലിസ്റ്റിലുണ്ട്. മുഹമ്മദ് അസ്ഹറുദ്ദീന്‍, റോബിന്‍ ഉത്തപ്പ, വിഷ്ണു വിനോദ്, കെഎം ആസിഫ്, ബേസില്‍ തമ്പി, സച്ചിന്‍ ബേബി, ജലജ് സക്‌സേന, എസ് മിധുന്‍, രോഹന്‍ കുന്നുമ്മല്‍, എം നിധീഷ്, ഷോണ്‍ റോജര്‍, സിജോമോന്‍ ജോസഫ് എന്നീ കേരള താരങ്ങളാണ് ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സിം കാർഡും ഡോങ്കിളും എത്തിച്ചു, സിദ്ദിഖിനെ ഒളിവിൽ സഹായിച്ചു’; മകന്റെ സുഹൃത്തുക്കളെ കുറിച്ച് അന്വേഷണ സംഘം

കൊച്ചി: ബലാത്സംഗ കേസിലെ പ്രതി സിദ്ദിഖിന്റെ മകൻ ഷഹീന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത സാഹചര്യത്തെ കുറിച്ച് വിശദീകരിച്ച് അന്വേഷണ സംഘം. സിദ്ദിഖിനെ ഒളിവിൽ സഹായിച്ചെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതെന്നും സിദ്ദിഖിന് സിം കാർഡും...

അമ്മമാർ ആവശ്യപ്പെടുന്നയിടത്ത് ബസ് നിർത്തിക്കൊടുക്കൂ, അതുകൊണ്ട് ഒരുനഷ്ടവും വരില്ല -മന്ത്രി

സമയം പാലിക്കാനുള്ള പരക്കംപാച്ചിലിനിടെ യാത്രക്കാരായ മുതിര്‍ന്ന സ്ത്രീകളും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരും ആവശ്യപ്പെടുന്ന സ്ഥലത്ത് രാത്രിസമയത്ത് ബസ് നിര്‍ത്തിക്കൊടുക്കണമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. അതുകൊണ്ടൊന്നും ഒരു നഷ്ടവും വരാനില്ല. നിര്‍ത്തില്ല എന്ന പിടിവാശികള്‍ വേണ്ടാ....

ഇന്ന് മുതൽ ഒന്നാം തീയതി വരെ ഇടിമിന്നലോടെ ശക്തമായ മഴ,എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിനും വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന്  29 മുതൽ ഒക്ടോബർ 1 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.  മണിക്കൂറിൽ...

തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം; മോദിയെ താഴെയിറക്കാതെ മരിക്കില്ലെന്ന് പ്രതികരണം

ന്യൂഡൽഹി: ജമ്മു കശ്മീരിലെ കത്വയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീരിലെ മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പരിപാടികളിൽ ഞായറാഴ്ച ഉച്ചയോടെ സംസാരിക്കവെയായിരുന്നു ഖാർഗെയ്ക്ക്...

മാടായിക്കാവിൽ സ്വന്തം പേരിൽ ശത്രുസംഹാര പൂജ നടത്തി എഡിജിപി അജിത്കുമാർ; തളിപ്പറമ്പ് ക്ഷേത്രത്തിലും വഴിപാട്

കണ്ണൂർ: വിവാദങ്ങൾക്കിടെ കണ്ണൂരിലെ ക്ഷേത്രങ്ങളിലെത്തി ശത്രുസംഹാരപൂജ നടത്തി എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ. ഞായറാഴ്ച രാവിലെ മാടായിക്കാവിലെത്തിയാണ് വഴിപാട് നടത്തിയത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലും ദര്‍ശനം നടത്തി. പുലർച്ചെ അഞ്ചോടെയാണ്...

Popular this week