29.4 C
Kottayam
Sunday, September 29, 2024

കുസൃതി കാട്ടിയതിന് അഞ്ച് വയസുകാരന്റെ ഉള്ളംകാലില്‍ പൊള്ളലേല്‍പ്പിച്ച് അമ്മ

Must read

ഇടുക്കി: കുസൃതി കാണിക്കുന്നതിന്റെ പേരിൽ അഞ്ച് വയസുകാരന്റെ ഉള്ളം കാലിൽ അമ്മ പൊള്ളലേൽപ്പിച്ചുവെന്ന് പരാതി. ഇടുക്കി ശാന്തൻപാറയിലാണ് സംഭവം. തുടർച്ചയായി കുട്ടി കുസൃതി കാണിക്കുന്നു എന്നു പറഞ്ഞ് സ്പൂൺ അടുപ്പിൽവച്ച് ചൂടാക്കി ഉള്ളം കാലിലും ഇടുപ്പിലും പൊള്ളിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ തമിഴ്നാട് സ്വദേശിനിയായ യുവതിക്കെതിരെ പോലീസ് കേസെടുത്തു.

കുട്ടിയെ കുളിപ്പിക്കാൻ വിളിക്കുമ്പോൾ കുട്ടി ഓടിപ്പോകുന്നു. കുട്ടിയുടെ കുസൃതി കാരണം അയൽക്കാരും പരാതി പറയുന്നു. ആരുമറിയാതെ കാട്ടിലേക്ക് ഓടിപ്പോകുന്നു. ഇതിൽ നിന്ന് തടയാൻ വേണ്ടിയിട്ടാണ് ഇത്തരത്തിൽ പൊള്ളലേൽപ്പിച്ചതെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്.

നാല് ദിവസങ്ങൾക്ക് മുമ്പായിരുന്നു സംഭവം. സംഭവത്തിന് ശേഷം ഇവർ കുട്ടിയെ തമിഴ്നാട്ടിൽ കൊണ്ടു പോയി ചികിത്സ നടത്തിയിരുന്നു. വ്യാഴാഴ്ച ഇവർ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയുടെ പരിക്കുകൾ അയൽക്കാരുടെ ശ്രദ്ധയിൽ പെടുന്നത്. തുടർന്ന് ഇവർ ചൈൽഡ് ലൈനിലും പോലീസിലും വിളിച്ച് അറിയിക്കുകയായിരുന്നു.

ഇവർക്ക് മൂന്നര വയസുള്ള മറ്റൊരു പെൺകുട്ടി കൂടിയുണ്ട്. നിലവിൽ കുട്ടിയെ ശാന്തപ്പാറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നൽകി. കൂടുതൽ ചികിത്സ വേണം എന്നാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നത്. ഇപ്പോൾ കുട്ടിയും അമ്മയും ഒരുമിച്ചാണ് ഉള്ളത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സിം കാർഡും ഡോങ്കിളും എത്തിച്ചു, സിദ്ദിഖിനെ ഒളിവിൽ സഹായിച്ചു’; മകന്റെ സുഹൃത്തുക്കളെ കുറിച്ച് അന്വേഷണ സംഘം

കൊച്ചി: ബലാത്സംഗ കേസിലെ പ്രതി സിദ്ദിഖിന്റെ മകൻ ഷഹീന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത സാഹചര്യത്തെ കുറിച്ച് വിശദീകരിച്ച് അന്വേഷണ സംഘം. സിദ്ദിഖിനെ ഒളിവിൽ സഹായിച്ചെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതെന്നും സിദ്ദിഖിന് സിം കാർഡും...

അമ്മമാർ ആവശ്യപ്പെടുന്നയിടത്ത് ബസ് നിർത്തിക്കൊടുക്കൂ, അതുകൊണ്ട് ഒരുനഷ്ടവും വരില്ല -മന്ത്രി

സമയം പാലിക്കാനുള്ള പരക്കംപാച്ചിലിനിടെ യാത്രക്കാരായ മുതിര്‍ന്ന സ്ത്രീകളും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരും ആവശ്യപ്പെടുന്ന സ്ഥലത്ത് രാത്രിസമയത്ത് ബസ് നിര്‍ത്തിക്കൊടുക്കണമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. അതുകൊണ്ടൊന്നും ഒരു നഷ്ടവും വരാനില്ല. നിര്‍ത്തില്ല എന്ന പിടിവാശികള്‍ വേണ്ടാ....

ഇന്ന് മുതൽ ഒന്നാം തീയതി വരെ ഇടിമിന്നലോടെ ശക്തമായ മഴ,എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിനും വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന്  29 മുതൽ ഒക്ടോബർ 1 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.  മണിക്കൂറിൽ...

തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം; മോദിയെ താഴെയിറക്കാതെ മരിക്കില്ലെന്ന് പ്രതികരണം

ന്യൂഡൽഹി: ജമ്മു കശ്മീരിലെ കത്വയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീരിലെ മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പരിപാടികളിൽ ഞായറാഴ്ച ഉച്ചയോടെ സംസാരിക്കവെയായിരുന്നു ഖാർഗെയ്ക്ക്...

മാടായിക്കാവിൽ സ്വന്തം പേരിൽ ശത്രുസംഹാര പൂജ നടത്തി എഡിജിപി അജിത്കുമാർ; തളിപ്പറമ്പ് ക്ഷേത്രത്തിലും വഴിപാട്

കണ്ണൂർ: വിവാദങ്ങൾക്കിടെ കണ്ണൂരിലെ ക്ഷേത്രങ്ങളിലെത്തി ശത്രുസംഹാരപൂജ നടത്തി എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ. ഞായറാഴ്ച രാവിലെ മാടായിക്കാവിലെത്തിയാണ് വഴിപാട് നടത്തിയത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലും ദര്‍ശനം നടത്തി. പുലർച്ചെ അഞ്ചോടെയാണ്...

Popular this week