കൊച്ചി: മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ നിയമനടപടികള്‍ ഇന്ന് അവസാനിയ്ക്കും.കേസ് പിന്‍വലിയ്ക്കാന്‍ ഹര്‍ജിക്കാരനായ കെ.സുരേന്ദ്രന് ഹൈക്കോടതി നേരത്തെ ണനുമതി നല്‍കിയിരുന്നു.കേസ് കഴിഞ്ഞ തവണ പരിഗണിച്ചപ്പോള്‍ ഹര്‍ജി പിന്‍വലിയ്ക്കുന്നതില്‍ ആക്ഷേപമുള്ളവര്‍ 10 ദിവസത്തിനുള്ളില്‍ അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ സമയ പരിധി കഴിഞ്ഞിട്ടും ആരും ആക്ഷേപം ഉന്നയിയ്ക്കാത്ത സാഹചര്യത്തില്‍ കേസ് ഇന്ന് സ്വാഭാവികമായി അവസാനിയ്ക്കും.യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുള്‍ റസാഖിന്റെ വിജയം കള്ളവോട്ടിലൂടെയായിരുന്നെന്ന് ആരോപിക്കുന്നതായിരുന്നു സുരേന്ദ്രന്റെ ഹര്‍ജി.കേസിലെ നടപടികള്‍ പുരോഗമിയ്ക്കുകന്നതിനിടെ അബ്ദുള്‍ റസാഖ് അന്തരിയ്ക്കുകയും ചെയ്തു.കേസിലെ കക്ഷികള്‍ക്ക് സമന്‍സ് എത്തിക്കാന്‍ പോലും സാധിക്കാത്ത സാഹചര്യത്തില്‍ മുഴുവന്‍ സാക്ഷികളെയും വിസ്തരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രന്‍ ഹര്‍ജി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയത്.
ഹര്‍ജിയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവുന്നതോടെ സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റിടങ്ങള്‍ക്കൊപ്പം മഞ്ചേശ്വരവും തെരഞ്ഞെടുപ്പിലേക്ക് നീങ്ങും
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലേക്ക്,ഹൈക്കോടതിയിലെ നിയമനടപടികള്‍ ഇന്നവസാനിയ്ക്കും
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News