24.6 C
Kottayam
Friday, September 27, 2024

ഈജിപ്തില്‍ സ്വര്‍ണനാക്കുള്ള മമ്മികള്‍ കണ്ടെടുത്തു

Must read

ഈജിപ്തില്‍ ആയിരത്തിലധികം വര്‍ഷങ്ങള്‍ പഴക്കമുള്ള മമ്മികള്‍ കണ്ടെത്തുന്നത് സര്‍വ സാധാരണമായ കാര്യമാണ്. ഈജിപ്ത് അറിയപ്പെടുന്നത് തന്നെ മമ്മികളുടെയും അവരുടെ ശവകുടീരങ്ങളുടെയും പേരിലാണല്ലോ. എന്നാല്‍ ഇത്തവണ ഈജിപ്തിലെ ഒരു പുരാവസ്തു മേഖലയില്‍ കണ്ടെത്തിയ മമ്മികള്‍ക്ക് ചില പ്രത്യേകതകളുണ്ടായിരുന്നു. എന്തെന്നാല്‍ സാധാരണ മമ്മികളില്‍ നിന്ന് വ്യത്യസ്തമായി ഇവരുടെ നാക്ക് സ്വര്‍ണത്തില്‍ പൊതിഞ്ഞതായിരുന്നു.

കെയ്റോയ്ക്ക് 220 കിലോമീറ്റര്‍ അകലെ തെക്കായി സ്ഥിതി ചെയ്യുന്ന എല്‍ ബഹ്നാസ എന്ന പുരാവസ്തു മേഖലയില്‍ നിന്നാണ് 2500 വര്‍ഷം പഴക്കം കല്‍പിക്കുന്ന മമ്മികള്‍ ലഭിച്ചത്. രണ്ട് പെട്ടികളിലായി അടക്കം ചെയ്ത പുരുഷന്റെയും സ്ത്രീയുടെയും മമ്മികളാണ് കണ്ടെത്തിയത്. ഇവരുടെ പെട്ടികളിലെ സ്വര്‍ണനാക്കുകള്‍ക്ക് പുറമെ ഒരു ചെറിയ നാക്ക് കൂടി കണ്ടെത്തിയിട്ടുണ്ട്. ഇത് മൂന്ന് വയസ്സുള്ള കുട്ടിയുടെ മൃതശരീരത്തിനൊപ്പമുള്ളതാണെന്നാണ് ഗവേഷകര്‍ അറിയിച്ചിരിക്കുന്നത്.

മരിച്ചുകഴിഞ്ഞാല്‍ ആത്മാവ് അധോലോകത്തെത്തുമെന്ന് വിശ്വസിച്ചിരുന്ന ഈജിപ്ഷ്യന്‍ ജനത അവിടെയെത്തിയാല്‍ മരണാനന്തര ജീവിതത്തിന്റെ ദേവതയായ ഒസിരിസുമായി ആത്മാവിന് സംസാരിക്കാനാണ് സ്വര്‍ണനാക്കുകള്‍ വച്ചിരുന്നതെന്ന് വിദഗ്ധര്‍ സംശയിക്കുന്നു. ഈജിപ്തില്‍ കണ്ടെടുത്ത മമ്മികള്‍ക്ക് സ്വര്‍ണനാക്കുകള്‍ കാണുന്നത് അപൂര്‍വ്വമാണ്.

സ്പാനിഷ് പുരാവസ്തു മിഷനാണ് ബഹ്നാസയില്‍ ഗവേഷണം നടത്തിയത്. മമ്മികള്‍ 525 ബിസി വരെ ഈജിപ്ത് ഭരിച്ച സെയ്റ്റ് സാമ്രാജ്യത്തിന്റെ കാലത്തുള്ളതാണെന്നാണ് പുരാവസ്തുവിദഗ്ധരുടെ നിഗമനം. പൂര്‍ണമായും അടച്ച് ബന്ധിച്ച നിലയിലാണ് പുരുഷമമ്മിയുടെ കല്ലറ കണ്ടെത്തിയത്. ഇത് തികച്ചും അപൂര്‍വ്വമാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കല്ലറയ്ക്കുള്ളില്‍ നാല് ഭരണികളും ലോക്കറ്റുകളും അനേകം രൂപങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ സ്ത്രീ മമ്മിയുടെ കല്ലറ അടുത്തകാലത്ത് തുറക്കപ്പെട്ടിരുന്നെന്നും അത്ര നല്ല നിലയിലല്ലായിരുന്നുവെന്നും ഗവേഷകര്‍ അറിയിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മഴയത്ത് റോഡ് റേസിങ്; ലോക ചാമ്പ്യൻഷിപ്പിനിടെ തലയടിച്ചുവീണ് സ്വിസ് താരത്തിന് ദാരുണാന്ത്യം

ജനീവ: സൂറിച്ചില്‍ നടന്ന ലോക റോഡ് റേസ് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിനിടെ വീണ് തലയ്ക്ക് പരിക്കേറ്റ് സ്വിസ് വനിതാ താരം മുറിയല്‍ ഫററിന് ദാരുണാന്ത്യം. വനിതാ ജൂനിയര്‍ റോഡ് ആന്‍ഡ് പാരാ സൈക്ലിങ് ലോക...

വ്യാജ പാസ്പോർട്ടിൽ ഇന്ത്യയിൽ താമസിച്ച ബംഗ്ലാദേശി പോൺ വീഡിയോ താരം അറസ്റ്റിൽ

മുംബൈ: വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ഇന്ത്യയിൽ താമസിച്ചതിന് ബംഗ്ലാദേശി പോൺ വീഡിയോ താരം ആരോഹി ബർദെ എന്നറിയപ്പെടുന്ന റിയ ബർദെ അറസ്റ്റിൽ. മുംബൈയിലെ ഉൽഹാസ് നഗറിൽ നിന്നാണ് ആരോഹിയെ ഹിൽ ലൈൻ പോലീസ്...

സംസ്ഥാനത്ത്‌ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; പ്ലസ് ടു വിദ്യാർഥി ചികിത്സയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ വിദ്യാര്‍ഥി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ഉത്രാട ദിനത്തില്‍ കുട്ടി...

എ.ടി.എം ഗൂഗിൾമാപ്പിലൂടെ കണ്ടെത്തും,മെഷീൻ അടക്കം കടത്തും; പിടിയിലായത് കുപ്രസിദ്ധ ‘ഗ്യാസ് കട്ടർ ഗ്യാങ്’

തൃശൂര്‍: തൃശൂര്‍ എ.ടി.എം. കവര്‍ച്ചാ കേസില്‍ പിടിയിലായത് 'ഗ്യാസ് കട്ടര്‍ ഗ്യാങ്' എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷ്ടാക്കളെന്ന് പോലീസ്. പ്രത്യേക ബാങ്കിന്റെ എ.ടി.എമ്മുകളെ മാത്രം ലക്ഷ്യംവെച്ചായിരുന്നു ഇവര്‍ മോഷണം പതിവാക്കിയിരുന്നത്. 2021-ല്‍ കണ്ണൂരിലെ എ.ടി.എം....

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

Popular this week