24.6 C
Kottayam
Friday, September 27, 2024

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയായി ഉയര്‍ന്നു; ഒമ്പത് ഷട്ടറുകള്‍ തുറന്നു

Must read

ഇടുക്കി: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. ഇതോടെ സ്പില്‍വേയിലെ ഒന്‍പത് ഷട്ടറുകള്‍ തുറന്നു. ഇതിലൂടെ 3785.54 ഘടയടി വെള്ളമാണ് തുറന്നു വിടുന്നത്. 142 അടിയാണ് നിലവിലെ ജലനിരപ്പ്. ജലനിരപ്പ് ഉയര്‍ന്നതോടെ തമിഴ്നാട് വീണ്ടും ടണല്‍ വഴി വെള്ളം കൊണ്ടുപോകാന്‍ തുടങ്ങി.

അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ ലഭിച്ചതിനെ തുടര്‍ന്നാണ് നീരൊഴുക്ക് ശക്തമായത്. അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നേരത്തെ തന്നെ നല്‍കിയിരുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അനുവദനീയമായ പരമാവധി സംഭരണ ശേഷിയായ 142 അടിയിലെത്തിക്കുന്നതിന്റെ ഭാഗമായി തമിഴ്നാട് ടണല്‍ വഴി വൈഗ അണക്കെട്ടിലേക്ക് ജലം കൊണ്ടുപോകുന്നത് മണിക്കൂറുകളോളം ഇന്നലെ നിര്‍ത്തിയിരിന്നു. വൃഷ്ടി പ്രദേശത്ത് മഴയുടെ ശക്തി കുറഞ്ഞതിന് പിന്നാലെ ഇന്നലെ ഉച്ചയോടെ ജലം കൊണ്ടുപോകുന്നത് പൂര്‍ണമായും നിറുത്തുകയായിരുന്നു. ഇതോടെ ജലനിരപ്പ് 141.85 അടിയിലെത്തി. രാത്രി ഏഴ് മണിയോടെ സെക്കന്‍ഡില്‍ 900 ഘനയടി വെള്ളം കൊണ്ടുപോകാന്‍ തുടങ്ങി.

അതേസമയം മൂലമറ്റം ഭൂഗര്‍ഭ ജലവൈദ്യുത നിലയത്തിലെ ഒന്നാം നമ്പര്‍ ജനറേറ്ററിന്റെ തകരാര്‍ പരിഹരിച്ചു. ഇതോടെ ഉത്പാദനം പരമാവധിയിലേക്ക് വീണ്ടും ഉയര്‍ത്തി. 24ന് ഉച്ചയ്ക്ക് ജനറേറ്ററിന്റെ സ്ഫെറിക്കല്‍ വാല്‍വില്‍ ചോര്‍ച്ച കണ്ടെത്തിയതോടെ പ്രവര്‍ത്തനം നിറുത്തിയത്. 70 ടണ്ണിലധികം ഭാരമുള്ള വാല്‍വിന്റെ റബര്‍ ബുഷിലുണ്ടായ തകരാറാണ് ചോര്‍ച്ചയ്ക്ക് കാരണം.

അറ്റകുറ്റപ്പണികള്‍ പോലും ഒഴിവാക്കി തുടര്‍ച്ചയായി ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഇനിയും തകരാറുകള്‍ക്ക് സാധ്യതയുണ്ട്. ഇന്നലെ വൈകിട്ടോടെ ഇടുക്കി സംഭരണിയിലെ ജലനിരപ്പ് നേരിയ തോതില്‍ കുറഞ്ഞ് 2400.64 അടിയായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ട്രസ്റ്റിന് ഭൂമി;മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ ലോകായുക്തയ്ക്ക് പരാതി

ന്യൂഡല്‍ഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ ലോകായുക്തയിൽ പരാതി. സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. ബിജെപി നേതാവ് രമേശാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഖാർഗെയുടെ കുടുംബവുമായി ബന്ധമുള്ള...

‘മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ’; പി.വി അൻവറിനെതിരെ നടൻ വിനായകൻ

കൊച്ചി: നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുതെന്ന് പറഞ്ഞ് തുടങ്ങുന്ന ഫെയ്സ്ബുക് പോസ്റ്റിൽ അൻവറിൻ്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം എന്ന് വിമർശിക്കുന്നു. പൊതുജനം...

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ചു; മൂന്ന് വിദ്യാർഥികൾ അവശനിലയില്‍

പാലക്കാട് :മദ്യം കഴിച്ച് മൂന്ന് വിദ്യാർഥികൾ അവശനിലയിലായി. മാത്തൂരിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റോഡരികിൽ അവശനിലയിൽ കിടന്ന മൂന്ന് വിദ്യാർഥികളെ ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികൾ വെള്ളംതളിച്ച് ഉണർത്താൻ ശ്രമിക്കുന്നത്...

മഴയത്ത് റോഡ് റേസിങ്; ലോക ചാമ്പ്യൻഷിപ്പിനിടെ തലയടിച്ചുവീണ് സ്വിസ് താരത്തിന് ദാരുണാന്ത്യം

ജനീവ: സൂറിച്ചില്‍ നടന്ന ലോക റോഡ് റേസ് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിനിടെ വീണ് തലയ്ക്ക് പരിക്കേറ്റ് സ്വിസ് വനിതാ താരം മുറിയല്‍ ഫററിന് ദാരുണാന്ത്യം. വനിതാ ജൂനിയര്‍ റോഡ് ആന്‍ഡ് പാരാ സൈക്ലിങ് ലോക...

വ്യാജ പാസ്പോർട്ടിൽ ഇന്ത്യയിൽ താമസിച്ച ബംഗ്ലാദേശി പോൺ വീഡിയോ താരം അറസ്റ്റിൽ

മുംബൈ: വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ഇന്ത്യയിൽ താമസിച്ചതിന് ബംഗ്ലാദേശി പോൺ വീഡിയോ താരം ആരോഹി ബർദെ എന്നറിയപ്പെടുന്ന റിയ ബർദെ അറസ്റ്റിൽ. മുംബൈയിലെ ഉൽഹാസ് നഗറിൽ നിന്നാണ് ആരോഹിയെ ഹിൽ ലൈൻ പോലീസ്...

Popular this week