24.6 C
Kottayam
Saturday, September 28, 2024

റെയില്‍വേ സ്‌റ്റേഷനുകളിലൂടെ ഇന്നുമുതല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ നല്‍കും,കൂടുതല്‍ ട്രെയിനുകള്‍ ഉടന്‍ ഓടിത്തുടങ്ങും

Must read

ന്യൂഡല്‍ഹി :ലോക്ഡൗണിനു ശേഷം ജൂണ്‍ ഒന്ന് മുതല്‍ രാജ്യത്തെ ട്രെയിന്‍ സര്‍വീസ് സാധാരണ നിലയിലേയ്ക്ക്. വീടുകളിലെത്താനാകാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങികിടക്കുന്നവര്‍ക്ക് ഇതൊരു ആശ്വാസമാണ്. 100 ട്രെയിനുകളാണ് കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലേയ്ക്ക് സ്പെഷ്യല്‍ സര്‍വീസുകള്‍ ആരംഭിയ്ക്കുന്നത്.

അതേസമയം, റെയില്‍വേ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളിലൂടെയും ജനസേവന കേന്ദ്രങ്ങളിലൂടെയും ട്രെയിന്‍ ടിക്കറ്റുകള്‍ ഇന്നു മുതല്‍ നല്‍കുമെന്ന് മന്ത്രി പിയൂഷ് ഗോയല്‍. റെയില്‍വേ സ്റ്റേഷന്‍ കൗണ്ടറുകളിലൂടെയും 1.71 ലക്ഷം ജനസേവന കേന്ദ്രങ്ങളിലൂടെയും ടിക്കറ്റ് ലഭിക്കും. കൂടുതല്‍ പ്രത്യേക ട്രെയിനുകള്‍ ഓടിക്കുമെന്നും ബിജെപി വക്താവ് സംബിത് പത്രയുമായുള്ള വിഡിയോ അഭിമുഖത്തില്‍ മന്ത്രി വ്യക്തമാക്കി.

ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന ട്രെയിനുകള്‍ക്കുള്ള ബുക്കിങ് ഇന്നലെ രാവിലെ തുടങ്ങി ജൂണ്‍ 10 മുതല്‍ മണ്‍സൂണ്‍ സമയക്രമത്തിലേക്കു മാറും. എസി കോച്ചുകളുമുണ്ടാകും. സ്റ്റോപ്പുകളും നിലവിലുള്ളതു തന്നെ. 30 ദിവസം മുന്‍പു വരെ ബുക്കു ചെയ്യാം. മുഴുവന്‍ റിസര്‍വ്ഡ് കോച്ചുകളായതിനാല്‍ ജനറല്‍ കംപാര്‍ട്മെന്റിലും സെക്കന്‍ഡ് സിറ്റിങ് നിരക്കും റിസര്‍വേഷന്‍ നിരക്കുമുണ്ടാവും.

കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി, കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി, മുംബൈ- തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ്, നിസാമുദ്ദീന്‍ – എറണാകുളം മംഗള എക്സ്പ്രസ്, നിസാമുദ്ദീന്‍ – എറണാകുളം തുരന്തോ എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് കേരളത്തിനുള്ളത്.

എറണാകുളം – നിസാമുദ്ദീന്‍ മംഗള എക്സ്പ്രസ് ജൂണ്‍ ഒന്നിന് ഓടിത്തുടങ്ങും. ഡല്‍ഹിയില്‍ നിന്നുള്ള മംഗള സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ 4നാണ്. നിസാമുദ്ദീന്‍ – എറണാകുളം വീക്ക്‌ലി തുരന്തോ എക്സ്പ്രസ് ജൂണ്‍ 6 മുതലും തിരിച്ചുള്ള ട്രെയിന്‍ ജൂണ്‍ 9 മുതലും. ഇവയുടെ സമയവും ജൂണ്‍ 10 മുതല്‍ മാറ്റമുണ്ടാകും.

തിരുവനന്തപുരം – കോഴിക്കോട് സര്‍വീസ് (02076) ദിവസവും രാവിലെ 5.55നു പുറപ്പെട്ട് ഉച്ചയ്ക്ക് 1.15നു കോഴിക്കോട് എത്തും. കോഴിക്കോട് – തിരുവനന്തപുരം സര്‍വീസ് (02075) ഉച്ചയ്ക്ക് 1.45നു പുറപ്പെട്ട് രാത്രി 9.35നു തിരുവനന്തപുരത്ത് എത്തും. വര്‍ക്കല, കൊല്ലം, കായംകുളം, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജംക്ഷന്‍, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. 3 എസി ചെയര്‍കാര്‍, 16 സെക്കന്‍ഡ് ക്ലാസ് ചെയര്‍ കോച്ചുകള്‍ ട്രെയിനുകളില്‍ ഉണ്ടാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ദമ്പതികൾ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു; ലോറി കയറിയിറങ്ങി നവവധുവിന് ദാരുണാന്ത്യം

തിരുവനന്തപുരം:ആറ്റിങ്ങൽ മാമത്ത് ദേശീയപാതയിൽ കണ്ടെയ്നർ ലോറി കയറിയിറങ്ങി നവവധുവായ അഭിഭാഷകയ്ക്ക് ദാരുണാന്ത്യം. ഭർത്താവ് നിസാര പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം. കൊട്ടാരക്കര മീയന്നൂർ മേലൂട്ട് വീട്ടിൽ കൃപ മുകുന്ദൻ...

ലുലു മാളിൽ പ്രാർത്ഥനാ മുറിയിൽ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വർണമാല കവർന്നു; പ്രതികൾ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥന റൂമിൽ നിന്നും കൈക്കുഞ്ഞിന്റെ സ്വർണമാല കവർന്ന കേസിൽ ദമ്പതികൾ പിടിയിൽ. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുൽ റഹ്മാനും ഭാര്യ ഷാഹിനയുമാണ് പൊലീസിന്റെ പിടിയിലായത്. കുഞ്ഞിന്റെ മാല...

ട്രസ്റ്റിന് ഭൂമി;മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ ലോകായുക്തയ്ക്ക് പരാതി

ന്യൂഡല്‍ഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ ലോകായുക്തയിൽ പരാതി. സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. ബിജെപി നേതാവ് രമേശാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഖാർഗെയുടെ കുടുംബവുമായി ബന്ധമുള്ള...

‘മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ’; പി.വി അൻവറിനെതിരെ നടൻ വിനായകൻ

കൊച്ചി: നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുതെന്ന് പറഞ്ഞ് തുടങ്ങുന്ന ഫെയ്സ്ബുക് പോസ്റ്റിൽ അൻവറിൻ്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം എന്ന് വിമർശിക്കുന്നു. പൊതുജനം...

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ചു; മൂന്ന് വിദ്യാർഥികൾ അവശനിലയില്‍

പാലക്കാട് :മദ്യം കഴിച്ച് മൂന്ന് വിദ്യാർഥികൾ അവശനിലയിലായി. മാത്തൂരിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റോഡരികിൽ അവശനിലയിൽ കിടന്ന മൂന്ന് വിദ്യാർഥികളെ ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികൾ വെള്ളംതളിച്ച് ഉണർത്താൻ ശ്രമിക്കുന്നത്...

Popular this week