29.4 C
Kottayam
Sunday, September 29, 2024

ദുരിതം അവസാനിക്കുന്നില്ല; കോമളം പാലത്തിന്റെ ഒരുഭാഗം ഒഴുകിപ്പോയി

Must read

പത്തനംതിട്ട: തിമിര്‍ത്തു പെയ്ത മഴയില്‍ പത്തനംതിട്ട ജില്ലയിലുണ്ടായ ദുരിതങ്ങള്‍ക്ക് അറുതിയില്ല. മഴ മാറി നില്‍ക്കുകയാണെങ്കിലും ദുരിതക്കാഴ്ചകളാണ് നാട്ടില്‍ എല്ലായിടത്തും. വെള്ളം ഇറങ്ങിയ മേഖലകളില്‍ നിന്നും നാശനഷ്ടത്തിന്റെ കണക്കുകള്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്നതാണ്.

കുത്തിയൊഴുകിയ മണിമലയാറിനു കുറുകെ വെണ്ണിക്കുളത്തുണ്ടായിരുന്ന കോമളം പാലത്തിന്റെ ഒരുഭാഗം ഒഴുകിപ്പോയ സ്ഥിതിയാണ്. വെണ്ണിക്കുളം, തുരുത്തിക്കാട് കരകളെ തമ്മില്‍ ബന്ധിപ്പിച്ചിരുന്ന പാലം കഴിഞ്ഞ രണ്ടുദിവസമായി മുങ്ങിക്കിടക്കുകയായിരുന്നു.

ഇന്നു രാവിലെ വെള്ളം ഇറങ്ങിയപ്പോഴാണ് തുരുത്തിക്കാട് ഭാഗത്ത് പാലത്തിന്റെ അപ്രോച്ച് റോഡ് പൂര്‍ണമായി നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. പാലത്തിനു ബലക്ഷയം ഉണ്ടായതായും സംശയമുണ്ട്. പാലം അടച്ചിരിക്കുകയാണ്.

കോട്ടയത്ത് പുല്ലകയാര്‍ കരകവിഞ്ഞൊഴുകിയതിനെത്തുടര്‍ന്ന് കൂട്ടിക്കല്‍ ടൗണിന്റെ പാതി ഭാഗം ഒഴുകിപ്പോയിരുന്നു. അവശേഷിച്ചിരിക്കുന്നത് ചെളിയും മണ്ണും നിറഞ്ഞ് ആകെ നാശമായ അവസ്ഥയിലും. നിരവധി വീടുകളും വ്യാപാരസ്ഥാപനങ്ങളും തകര്‍ന്നു. പല വീടുകളിലും മുട്ടറ്റവും അരയറ്റവും പൊക്കത്തില്‍ എക്കലും ചെളിയും അടിഞ്ഞിരിക്കുകയാണ്. വീട്ടിലെ ഉപകരണങ്ങള്‍ ഏതാണ്ട് പൂര്‍ണമായി തകര്‍ന്നു. പലതും ചെളിയില്‍ പൂണ്ടു. വൈദ്യുതോപകരണങ്ങള്‍ ചെളികയറി കേടായി. ഫര്‍ണിച്ചറുകളും ഉപയോഗശൂന്യമായി.

വിവിധ ഭാഗങ്ങളിലായുണ്ടായ ഉരുള്‍പൊട്ടലില്‍ പുല്ലകയാറിലൂടെ ഒഴുകിയെത്തിയ തടിയും കല്ലും കൂട്ടിക്കല്‍ കോസ് വേയില്‍ വന്നു തങ്ങി. മുണ്ടക്കയം – കൂട്ടിക്കല്‍ – ഇളംകാട് റോഡ് പൂര്‍ണമായും തകര്‍ന്നു. ശനിയാഴ്ച രാവിലെ 10 മിനിറ്റുകൊണ്ട് പുല്ലുകയാര്‍ 15 അടിയിലേറെ മല വെള്ളം ഉയര്‍ന്നു പൊങ്ങിയതോടെ കൂട്ടിക്കല്‍ മുതല്‍ ചപ്പാത്ത്, വേലനിലം, മൂന്നാംമൈല്‍ മേഖലകളില്‍നിന്നായി നൂറുകണക്കിനാളുകള്‍ ജീവനുമായി സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

വെള്ളമിറങ്ങിയതോടെ പലരും തിരികെ വീടുകളിലേക്കു തിരികെ എത്തിത്തുടങ്ങി. ഇന്നലെ ഉച്ചയോടെയാണ് പ്രദേശത്തേക്കുള്ള വാഹന ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്. വൈദ്യുതി ലൈനുകള്‍ തകര്‍ന്നതിനാല്‍ പലേടത്തും ഇനിയും വൈദ്യുതിയും വെളിച്ചവും എത്തിയിട്ടില്ല. ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന കൂട്ടിക്കല്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ദുരിതാശ്വാസ ക്യാന്പുകള്‍ തുറന്നു.

മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, വി.എന്‍. വാസവന്‍, കെ. രാജന്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, ആന്േറാ ആന്റണി എംപി, എംഎല്‍എമാരായ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, വാഴൂര്‍ സോമന്‍, പി.ടി. തോമസ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ദുരന്തഭൂമി സന്ദര്‍ശിച്ചു. മന്ത്രിമാരുടെയും വിവിധ വകുപ്പ് മേധാവികളുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു.

ശനിയാഴ്ച രാവിലെ മുതല്‍ ആരംഭിച്ച ശക്തമായ മഴ മുണ്ടക്കയം പഞ്ചായത്തിലും വ്യാപക നാശനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. പല മേഖലയിലേക്കും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ ആയിട്ടില്ല. മണിമലയാര്‍ കരകവിഞ്ഞൊഴുകിയതിനെത്തുടര്‍ന്ന് നിരവധി വീടുകളില്‍ വെള്ളം കയറി. വ്യാപാര സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടു സംഭവിച്ചിട്ടുണ്ട്. ഇനിയും മഴയെത്തുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് ആയിരത്തിലധികം പേരെ വിവിധ ക്യാന്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സിം കാർഡും ഡോങ്കിളും എത്തിച്ചു, സിദ്ദിഖിനെ ഒളിവിൽ സഹായിച്ചു’; മകന്റെ സുഹൃത്തുക്കളെ കുറിച്ച് അന്വേഷണ സംഘം

കൊച്ചി: ബലാത്സംഗ കേസിലെ പ്രതി സിദ്ദിഖിന്റെ മകൻ ഷഹീന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത സാഹചര്യത്തെ കുറിച്ച് വിശദീകരിച്ച് അന്വേഷണ സംഘം. സിദ്ദിഖിനെ ഒളിവിൽ സഹായിച്ചെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതെന്നും സിദ്ദിഖിന് സിം കാർഡും...

അമ്മമാർ ആവശ്യപ്പെടുന്നയിടത്ത് ബസ് നിർത്തിക്കൊടുക്കൂ, അതുകൊണ്ട് ഒരുനഷ്ടവും വരില്ല -മന്ത്രി

സമയം പാലിക്കാനുള്ള പരക്കംപാച്ചിലിനിടെ യാത്രക്കാരായ മുതിര്‍ന്ന സ്ത്രീകളും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരും ആവശ്യപ്പെടുന്ന സ്ഥലത്ത് രാത്രിസമയത്ത് ബസ് നിര്‍ത്തിക്കൊടുക്കണമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. അതുകൊണ്ടൊന്നും ഒരു നഷ്ടവും വരാനില്ല. നിര്‍ത്തില്ല എന്ന പിടിവാശികള്‍ വേണ്ടാ....

ഇന്ന് മുതൽ ഒന്നാം തീയതി വരെ ഇടിമിന്നലോടെ ശക്തമായ മഴ,എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിനും വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന്  29 മുതൽ ഒക്ടോബർ 1 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.  മണിക്കൂറിൽ...

തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം; മോദിയെ താഴെയിറക്കാതെ മരിക്കില്ലെന്ന് പ്രതികരണം

ന്യൂഡൽഹി: ജമ്മു കശ്മീരിലെ കത്വയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീരിലെ മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പരിപാടികളിൽ ഞായറാഴ്ച ഉച്ചയോടെ സംസാരിക്കവെയായിരുന്നു ഖാർഗെയ്ക്ക്...

മാടായിക്കാവിൽ സ്വന്തം പേരിൽ ശത്രുസംഹാര പൂജ നടത്തി എഡിജിപി അജിത്കുമാർ; തളിപ്പറമ്പ് ക്ഷേത്രത്തിലും വഴിപാട്

കണ്ണൂർ: വിവാദങ്ങൾക്കിടെ കണ്ണൂരിലെ ക്ഷേത്രങ്ങളിലെത്തി ശത്രുസംഹാരപൂജ നടത്തി എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ. ഞായറാഴ്ച രാവിലെ മാടായിക്കാവിലെത്തിയാണ് വഴിപാട് നടത്തിയത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലും ദര്‍ശനം നടത്തി. പുലർച്ചെ അഞ്ചോടെയാണ്...

Popular this week