24.1 C
Kottayam
Monday, September 30, 2024

കന്യാസ്ത്രീകള്‍ എന്തിനാണ് രാത്രി 10.30 യ്ക്ക് അവിടെ പോയത്, ഫ്രാങ്കോ കേസിൽ വീണ്ടും അധിക്ഷേപവുമായി പി.സി.ജോർജ്

Must read

തിരുവനന്തപുരം:ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗ കേസില്‍ എന്തുകൊണ്ട് ബിഷപ്പിനെ പിന്തുണച്ചുവെന്ന് വ്യക്തമാക്കി പി സി ജോര്‍ജ് രംഗത്ത്.

സംഭവത്തില്‍ കന്യാസ്ത്രീകള്‍ പറഞ്ഞതെല്ലാം കളവാണെന്ന് പൂര്‍ണമായും ബോധ്യപ്പെട്ടതിനാലാണ് ബിഷപ്പിനെ പിന്തുണച്ചതെന്ന് പി സി ജോര്‍ജ് പറയുന്നു. ബിഹൈന്റ് ദി വുഡ്സില്‍ സംവിധായകന്‍ മേജര്‍ രവിയുമായുള്ള അഭിമുഖത്തിലാണ് ജോര്‍ജിന്റെ പ്രതികരണം. ‘സ്ത്രീകളെ പിന്തുണയ്ക്കുന്ന ആളാണെന്ന് താങ്കള്‍ പറയുന്നു. പിന്നെ എന്തുകൊണ്ടാണ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ചത്’ എന്ന മേജര്‍ രവിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പി സി.

‘ഫ്രാങ്കോ മുളയ്ക്കല്‍ എന്റെ അപ്പനൊന്നുമല്ല. അയാളുടെ വിഷയം ഞാന്‍ പരിശോധിച്ചു. പരിശോധിച്ചപ്പോള്‍ കന്യാസ്ത്രീകള്‍ പറഞ്ഞതെല്ലാം കളവാണെന്ന് തനിക്ക് പൂര്‍ണമായും ബോധ്യപ്പെട്ടിരുന്നു. കന്യാസ്ത്രീകള്‍ എന്തിനാണ് രാത്രി 10.30 യ്ക്ക് അവിടെ പോയത്. അച്ചന്‍ വിളിച്ചോ? കന്യാസ്ത്രീ പോലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഞാന്‍ സംസാരിക്കുന്നത്. ഫ്രാങ്കോ മുളയ്ക്കലിന്റെ ഉടുപ്പ് തേച്ച്‌ കൊടുക്കാന്‍ രാത്രി പത്തരയ്ക്ക് ആണ് അവര്‍ ചെല്ലുന്നത്.

ഫ്രാങ്കോ അവരുടെ തലമുടി പിടിച്ച്‌ വലിച്ചു, അവരുടെ വേണ്ടാത്ത ഭാഗങ്ങളില്‍ പിടിച്ചു എന്നൊക്കെയാണ് കന്യാസ്ത്രീ പറഞ്ഞത്. അത്രയേ ഉള്ളൂ. അങ്ങനെ ഉണ്ടെങ്കിലും തെറ്റാണ്.

തലേന്ന് രാത്രി തന്നെ ദ്രോഹിച്ചെന്ന് പറയുന്ന മെത്രാന് പിറ്റേന്ന് രാവിലെ എങ്ങനെയാണ് കന്യാസ്ത്രീ മാമോദിസ ചടങ്ങിനിടെ മെത്രാന്റെ മുന്നില്‍ സന്തോഷിച്ച്‌ ചിരിച്ച്‌ കളിച്ച്‌ എങ്ങനെ കോഴി ഇറച്ചി വിളമ്ബിക്കൊടുക്കും? നൂറ് ശതമാനം ഈ കന്യാസ്ത്രീ തെറ്റാണെന്ന് എനിക്ക് ബോധ്യപ്പെട്ടു. ബിഷപ്പ് പോലീസില്‍ ഇവര്‍ക്കെതിരെ പരാതി നല്‍കി കഴിഞ്ഞ് 2 ദിവസം കഴിഞ്ഞപ്പോഴാണ് കന്യാസ്ത്രീ ബിഷപ്പിനെതിരെ പരാതി നല്‍കിയത്. ആദ്യം ബിഷപ്പ് ആണ് പരാതി നല്‍കിയത്.

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ബിഷപ്പ് കന്യാസ്‌ത്രീയ്‌ക്കെതിരെ പരാതി നല്‍കിയത്. ഇതിനു ശേഷമാണ് കന്യാസ്ത്രീ പരാതി നല്‍കുന്നത്. കൈപ്രയോഗമേ ഉള്ളൂവെന്നായിരുന്നു ആദ്യം കന്യാസ്ത്രീയുടെ മൊഴി. എന്നാല്‍ എഫ്‌ഐആര്‍ വന്നപ്പോ 13 തവണ ബലാത്സംഗം ചെയ്തുവെന്നായി. ബലാത്സംഗത്തിന് ഇരയായെങ്കില്‍ തന്നെ സെക്രട്ടറിയേറ്റിന് മുന്‍പിലാണോ കന്യാസ്ത്രീ സത്യാഗ്രഹം ഇരിക്കേണ്ടിയിരുന്നത്?

ഹൈക്കോടതിക്ക് മുന്‍പിലാണോ സസത്യാഗ്രഹം ഇരിക്കേണ്ടത്?. ഉടുപ്പ് ഊരി നടക്കുന്ന കന്യാസ്ത്രീകള്‍ വൃത്തികെട്ട സ്ത്രീകള്‍ ആണ്. മഠത്തില്‍ നിന്ന് പുറത്താക്കിയിട്ടും കന്യാസ്ത്രീകള്‍ എന്തിനാണ് തിരുവസ്ത്രം ഇടുന്നത്. അവരെന്തിനാണ് ഉടുപ്പിട്ട നടക്കുന്നത്? അഹങ്കാരാമണത്. ഉടുപ്പിട്ടാല്‍ ആണ് മറ്റ് കാര്യങ്ങള്‍ എളുപ്പമാവുക. ഒരു മറ ആയല്ലോ’, പിസി ആരോപിച്ചു.

ഫ്രാങ്കോ മുളയ്ക്കെലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയ്ക്കെതിരെ നേരത്തേ ജോര്‍ജ് നടത്തിയ പ്രതികരണം വലിയ വിവാദമായിരുന്നു. 13 തവണ പീഡിപ്പിക്കപ്പെട്ടെുന്ന പറയുന്ന കന്യാസ്ത്രീ ആദ്യത്തെ 12 തവണയും പരാതിപ്പെടാതിരുന്നത് എന്തുകൊണ്ടാണെന്നായിരുന്നു പി സി അന്ന് ചോദിച്ചത്. തന്റെ വിലയിരുത്തലില്‍ ഉറച്ച്‌ നില്‍ക്കുകയാണ് പി സി ഇപ്പോഴും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അൻവർ; ‘തന്നെ കള്ളനാക്കി, സ്വർണ്ണം പൊട്ടിക്കലിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളി’

മലപ്പുറം : പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചും സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി...

‘ആർഎസ്എസ് പ്രമാണിമാരോട് കിന്നാരം പറയുന്നയാൾ എഡിജിപി പദവിയിക്ക് അർഹനല്ല, മാറ്റിയേ തീരൂ’കടുത്ത നിലപാടുമായി സിപിഐ

തൃശ്ശൂർ : എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയെ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐയുടെ കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫീസായ പി...

പൂർണ നഗ്നനായ ട്രംപ്, വിഷാദ ഭാവം; ലാസ് വേഗസില്‍ കൂറ്റൻ പ്രതിമ, വൈറലായ പ്രതിമയുടെ അടിക്കുറിപ്പ് ഇങ്ങനെ

ലാസ് വേഗസ്: അമേരിക്കന്‍ പ്രസിഡന്‍റെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ ഭീമൻ നഗ്ന പ്രതിമ നടുറോഡില്‍.  യു.എസ്സിലെ നൊവാഡ സംസ്ഥാനത്തെ ലാസ് വേഗസ് നഗരത്തിലാണ് 43 അടി വലിപ്പമുള്ള ഭീമാകാരന്‍ പ്രതിമ...

വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

മലപ്പുറം: കോട്ടയ്ക്കല്‍ - പടപ്പറമ്പില്‍ കാറും ടാങ്കർലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. എയർബാഗ് മുഖത്തമർന്നതിനെത്തുടർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന്...

Popular this week