25.7 C
Kottayam
Sunday, September 29, 2024

‘പതിയെ ബുളീമിയയുടെ അതിതീവ്ര അവസ്ഥയില്‍ ഞാന്‍ എത്തി’; രോഗാവസ്ഥയെ കുറിച്ച് പാര്‍വതി

Must read

ബോഡി ഷെയ്മിംഗിലൂടെ കടന്ന് പോകാത്തവരായി ആരും തന്നെയുണ്ടാകില്ല. തൊലി നിറത്തിന്റെ പേരില്‍, ശരീരാകൃതിയുടെ പേരില്‍, മുടിയുടെ സ്വഭാവത്തിന്റെ പേരില്‍, പല്ലുകള്‍, നഖങ്ങള്‍, കൈകള്‍, കാലുകള്‍ തുടങ്ങി മനുഷ്യ ശരീരത്തിലെ എല്ലാ ഭാഗങ്ങളും സോഷ്യല്‍ ഓഡിറ്റിംഗിന് നിരന്തരം വിധേയമാകുന്ന ഭീകര അവസ്ഥയിലൂടെ കടന്ന് പോയവര്‍ക്കറിയാം തങ്ങള്‍ ആ ഘട്ടത്തില്‍ അനുഭവിച്ച ആത്മസംഘര്‍ഷങ്ങളും, സങ്കടവും, അരക്ഷിതാവസ്ഥയും, ആത്മവിശ്വാസക്കുറവും എത്ര വലുതും ആഴത്തിലുള്ളവയുമായിരുന്നുവെന്ന്.

മെലിഞ്ഞിരിക്കുന്നവരോട്, നിരന്തരം ചുറ്റുമുള്ള സമൂഹം ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കും ‘നീ മെലിഞ്ഞതാണ്, നീ വിരൂപയാണ്, ആരോഗ്യമില്ലാത്തവളാണ്’ എന്ന്. ഓരോ തവണയും പറ്റാവുന്നതിലുമധികം ഭക്ഷണം കഴിക്കാന്‍ പാടുപെട്ട് ഒടുവില്‍ പരാജയപ്പെട്ട് ഛര്‍ദിച്ഛ് തളര്‍ന്നിരിക്കുന്ന വ്യക്തിയുടെ മാനസികാവസ്ഥ ആലോചിച്ച് നോക്കിയിട്ടുണ്ടോ ?

സമൂഹം കല്‍പിച്ച അഴകളവുകളേക്കാള്‍ ഒരല്‍പം തടി കൂടിയവരുടെ അവസ്ഥയും സമാനമാണ്. ഓരോ തവണ വിശക്കുമ്പോഴും, സമൂഹത്തെ ഭയന്ന് വിശപ്പ് സഹിച്ച് ഭക്ഷണം പോലും കഴിക്കാന്‍ സാധിക്കാത്ത മാനസികാവസ്ഥയിലേക്ക് ചുറ്റുമുള്ളവര്‍ ഇവരെ തള്ളിവിടുന്നു.

സമാന അനുഭവം പങ്കുവയ്ക്കുകയാണ് നടി പാര്‍വതി തിരുവോത്ത്. തടിച്ചിരുന്നതിന്റെ പേരില്‍ കേട്ട ‘ഉപദേശങ്ങളും’, പരിഹാസങ്ങളും ബുളീമിയ എന്ന രോഗത്തിന്റെ തീവ്രമായ അവസ്ഥയിലേക്കാണ് തന്നെ എത്തിച്ചതെന്ന് പാര്‍വതി തുറന്ന് പറയുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു വെളിപ്പെടുത്തല്‍.

പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം

വര്‍ഷങ്ങളോളം ഞാന്‍ എന്റെ ചിരി അടക്കിപ്പിടിച്ചു. ഞാന്‍ പുഞ്ചിരിക്കുമ്പോള്‍ എന്റെ കവിളുകള്‍ എങ്ങനെ വലുതാകുന്നു എന്നതിനെക്കുറിച്ച് നിരന്തരം അഭിപ്രായം പറയുന്നത് ഉചിതമാണെന്ന് എനിക്കൊപ്പം ജോലി ചെയ്തിരുന്നവര്‍ കരുതിയിരുന്നു.,എനിക്ക് അവര്‍ ആഗ്രഹിക്കുന്നത്ര ആകൃതിയുള്ള താടിയും ഉണ്ടായിരുന്നില്ല. അതോടെ ഞാന്‍ ചിരിക്കുന്നത് നിര്‍ത്തി. തുറന്നു ചിരിക്കാതെ വര്‍ഷങ്ങളോളം ഞാന്‍ മുഖം വിടര്‍ത്താതെ പതുക്കെ ചിരിച്ചുകൊണ്ടിരുന്നു.

ജോലിസ്ഥലത്തും മറ്റ് പരിപാടികളിലും ഞാന്‍ ഒറ്റയ്ക്ക് ഭക്ഷണം കഴിക്കാന്‍ തുടങ്ങിയിരുന്നു, കാരണം ഞാന്‍ കഴിക്കുമ്പോള്‍ ആഹാരം വെട്ടിക്കുറയ്ക്കണമെന്ന് അവര്‍ എന്നോട് പറയും. അതുകേട്ടാല്‍ പിന്നെ മറ്റൊന്നും കഴിക്കാന്‍ എനിക്ക് തോന്നില്ല.

‘ഞാന്‍ നിങ്ങളെ അവസാനമായി കണ്ടതിലും തടിച്ചോ?’
‘നീ കുറച്ച് മെലിയേണ്ടതുണ്ട്’
‘ഓ, നിന്റെ ഭാരം കുറഞ്ഞു! നല്ലത്! ‘
‘നീ ഡയറ്റിങ് ഒന്നും ചെയ്യുന്നില്ലേ?’
‘ നീ അത്രയും കഴിക്കാന്‍ പോകുകയാണോ?’
‘നീ കൂടുതല്‍ കഴിക്കുന്നുണ്ടെന്ന് ഞാന്‍ നിങ്ങളുടെ ഡയറ്റീഷ്യനോട് പറയും!’
‘മാരിയന്‍ സിനിമയിലേത് പോലെ മെലിഞ്ഞാലെന്താ?

ഇതൊക്കെ തമാശയായി എടുത്തുകൂടെ? നല്ലതിന് വേണ്ടിയാണു പറഞ്ഞത് എന്ന കമന്റുകള്‍ ഒന്നും എന്റെ ശരീരം കേട്ടില്ല. ആളുകള്‍ പറയുന്നതെല്ലാം ശരീരത്തിലേക്ക് എടുക്കുകയും മനസ് ആ കമന്റുകള്‍ പറയാന്‍ തുടങ്ങുകയും ചെയ്തു. ഇപ്പോള്‍ ഞാന്‍ അതില്‍ ഖേദിക്കുന്നു. ഞാന്‍ എന്നെത്തന്നെ പരിരക്ഷിക്കാന്‍ എത്ര ശ്രമിച്ചാലും, ഈ വാക്കുകള്‍ ഒടുവില്‍ മനസിലേക്ക് കയറി. വൈകാതെ ഞാന്‍ ബ്യൂളീമിയയുടെ ഒരു തീവ്രമായ അവസ്ഥയിലേക്ക് എത്തി.

ഇവിടെ എത്താന്‍ എനിക്ക് വര്‍ഷങ്ങള്‍ എടുത്തു.അതിശയകരമായ ചില സുഹൃത്തുക്കളുടെയും ഫിറ്റ്നസ് പരിശീലകന്റെയും തെറാപ്പിസ്റ്റുകളുടെയും സഹായത്തോടെ, ഞാന്‍ വീണ്ടും തുറന്നു ചിരിക്കാന്‍ തുടങ്ങി.

ദയവായി ഓരോരുത്തരും അവരവര്‍ക്കും മറ്റുള്ളര്‍ക്കും ഇടംനല്‍കുക. നിങ്ങളുടെ തമാശകളും അഭിപ്രായങ്ങളും മറ്റുള്ളവരുടെ ശരീരത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും ഒഴിവാക്കുക. നിങ്ങള്‍ എത്ര നന്നായി ‘ഉദ്ദേശിച്ചാലും അത് പറയാതിരിക്കുക. സുഖം പ്രാപിക്കുന്ന എല്ലാവര്‍ക്കും, പുഞ്ചിരിക്കുന്നതിന് നന്ദി!

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സി.പി.എമ്മിനെ ഞെട്ടിച്ച് അൻവർ, നിലമ്പൂരിൽ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ വൻ ജനാവലി  

മലപ്പുറം : പി.വി.അൻവർ എം.എൽ.എയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ വൻ ജനാവലി. 50 പേർ പോലുമെത്തില്ലെന്ന് സിപിഎം പരിഹസിച്ചിടത്ത് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നായി വൻ ജനാവലിയാണ് നിലമ്പൂരിലെ ചന്തക്കുന്നിലെത്തിയത്. സിപിഎം...

ടൂത്ത് പേസ്റ്റ് കവറിൽ ചെറിയ അനക്കം, തുറന്നപ്പോൾ പുറത്ത് ചാടിയത് മുതലക്കുഞ്ഞുങ്ങൾ, അറസ്റ്റ്

മുംബൈ: ടൂത്ത് പേസ്റ്റ് കവറിനുള്ളിൽ ചെറിയ അനക്കം. കസ്റ്റംസ് എത്തി പരിശോധിച്ചപ്പോൾ കണ്ടത് മുതലകൾ. മുംബൈ വിമാനത്താവളത്തിലാണ് മുതല കുഞ്ഞുങ്ങളുമായി എത്തിയ രണ്ട് യാത്രക്കാരെ കസ്റ്റംസ് പിടികൂടി പൊലീസിന് കൈമാറി. ഹാൻഡ് ബാഗിൽ...

സിം കാർഡും ഡോങ്കിളും എത്തിച്ചു, സിദ്ദിഖിനെ ഒളിവിൽ സഹായിച്ചു’; മകന്റെ സുഹൃത്തുക്കളെ കുറിച്ച് അന്വേഷണ സംഘം

കൊച്ചി: ബലാത്സംഗ കേസിലെ പ്രതി സിദ്ദിഖിന്റെ മകൻ ഷഹീന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത സാഹചര്യത്തെ കുറിച്ച് വിശദീകരിച്ച് അന്വേഷണ സംഘം. സിദ്ദിഖിനെ ഒളിവിൽ സഹായിച്ചെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതെന്നും സിദ്ദിഖിന് സിം കാർഡും...

അമ്മമാർ ആവശ്യപ്പെടുന്നയിടത്ത് ബസ് നിർത്തിക്കൊടുക്കൂ, അതുകൊണ്ട് ഒരുനഷ്ടവും വരില്ല -മന്ത്രി

സമയം പാലിക്കാനുള്ള പരക്കംപാച്ചിലിനിടെ യാത്രക്കാരായ മുതിര്‍ന്ന സ്ത്രീകളും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരും ആവശ്യപ്പെടുന്ന സ്ഥലത്ത് രാത്രിസമയത്ത് ബസ് നിര്‍ത്തിക്കൊടുക്കണമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. അതുകൊണ്ടൊന്നും ഒരു നഷ്ടവും വരാനില്ല. നിര്‍ത്തില്ല എന്ന പിടിവാശികള്‍ വേണ്ടാ....

ഇന്ന് മുതൽ ഒന്നാം തീയതി വരെ ഇടിമിന്നലോടെ ശക്തമായ മഴ,എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിനും വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന്  29 മുതൽ ഒക്ടോബർ 1 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.  മണിക്കൂറിൽ...

Popular this week