24.6 C
Kottayam
Friday, September 27, 2024

‘എന്‍ജോയ് എന്‍ജാമി’യ്ക്ക് താളം പിടിച്ച് മോഹന്‍ലാല്‍; കോടികള്‍ ഇന്‍ഡസ്ട്രിയില്‍ ഇട്ടിട്ട് ഒരു ടെന്‍ഷനും ഇല്ലാതെ കൊട്ടിക്കളിക്കുകയാണ് അല്ലേ എന്ന് ആരാധകര്‍

Must read

കൊച്ചി:മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താലരമാണ് മോഹന്‍ലാല്‍. ഇടയ്ക്കിടെ താരത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ വൈറലായ ‘എന്‍ജോയ് എന്‍ജാമി’ എന്ന ഗാനത്തിന് താളം പിടിക്കുന്ന മോഹന്‍ലാലിന്റെ വീഡിയോ ആണ് വൈറലായി മാറിയിരിക്കുന്നത്.

‘കഹോണ്‍’ ഡ്രം എന്ന സംഗീതോപകരണത്തില്‍ ആണ് മോഹന്‍ലാല്‍ താളം പിടിക്കുന്നത്. മോഹന്‍ലാല്‍ നായകനാകുന്ന ജീത്തു ജോസഫ് ചിത്രം 12ത് മാന്റെ ഷൂട്ട് പൂര്‍ത്തിയാക്കിയ ശേഷം സുഹൃത്തുക്കളോടൊപ്പം ആഘോഷിക്കുന്ന സമയത്തെ വീഡിയോയാണ് ഇത്. മോഹന്‍ലാലിന്റെ ഫാന്‍സ് ഗ്രൂപ്പുകളിലൂടെയാണ് വീഡിയോ വൈറലാകുന്നത്.

നിരവധിപേര്‍ ആണ് വീഡിയോക്ക് കമന്റുമായി എത്തിയിരിക്കുന്നത്. കോടികള്‍ ഇന്‍ഡസ്ട്രിയില്‍ ഇട്ടിട്ട് ഒരു ടെന്‍ഷനും ഇല്ലാതെ കൊട്ടിക്കളിക്കുകയാണ് എന്നൊക്കെയാണ് ചില ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. ചിലര്‍ പൃഥ്വിരാജിനെ അനുകരിക്കുകയാണോ ലാലേട്ടാ എന്നും ചോദിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം കഹോണില്‍ ”മാനികെ മാഹേ ഹിതേ’എന്ന ഹിറ്റ് ഗാനത്തിന് താളം പിടിക്കുന്ന പൃഥ്വിരാജിന്റെ വീഡിയോ വൈറലായിരുന്നു. അതാണ് ആരാധകരുടെ ചോദ്യത്തിനു പിന്നില്‍. ”മാനികെ മാഹേ ഹിതേ” എന്ന ഗാനത്തിനാണ് പൃഥ്വി താളം പിടിച്ചത്.

ദൃശ്യം 2’നു ശേഷം മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന സിനിമയാണ് ’12ത് മാന്‍’. ഉണ്ണി മുകുന്ദന്‍, ഷൈന്‍ ടോം ചാക്കോ, അതിഥി രവി, ലിയോണ ലിഷോയ്, അനുശ്രീ, വീണ നന്ദകുമാര്‍, പതിനെട്ടാംപടി ഫെയിം ചന്തു നാഥ്, ശിവദ, പ്രിയങ്ക നായര്‍ സൈജു കുറുപ്പ്, ദൃശ്യം 2 ഫെയിം ശാന്തി പ്രിയ എന്നിവര്‍ ചിത്രത്തിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ട്രസ്റ്റിന് ഭൂമി;മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ ലോകായുക്തയ്ക്ക് പരാതി

ന്യൂഡല്‍ഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ ലോകായുക്തയിൽ പരാതി. സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. ബിജെപി നേതാവ് രമേശാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഖാർഗെയുടെ കുടുംബവുമായി ബന്ധമുള്ള...

‘മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ’; പി.വി അൻവറിനെതിരെ നടൻ വിനായകൻ

കൊച്ചി: നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുതെന്ന് പറഞ്ഞ് തുടങ്ങുന്ന ഫെയ്സ്ബുക് പോസ്റ്റിൽ അൻവറിൻ്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം എന്ന് വിമർശിക്കുന്നു. പൊതുജനം...

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ചു; മൂന്ന് വിദ്യാർഥികൾ അവശനിലയില്‍

പാലക്കാട് :മദ്യം കഴിച്ച് മൂന്ന് വിദ്യാർഥികൾ അവശനിലയിലായി. മാത്തൂരിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റോഡരികിൽ അവശനിലയിൽ കിടന്ന മൂന്ന് വിദ്യാർഥികളെ ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികൾ വെള്ളംതളിച്ച് ഉണർത്താൻ ശ്രമിക്കുന്നത്...

മഴയത്ത് റോഡ് റേസിങ്; ലോക ചാമ്പ്യൻഷിപ്പിനിടെ തലയടിച്ചുവീണ് സ്വിസ് താരത്തിന് ദാരുണാന്ത്യം

ജനീവ: സൂറിച്ചില്‍ നടന്ന ലോക റോഡ് റേസ് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിനിടെ വീണ് തലയ്ക്ക് പരിക്കേറ്റ് സ്വിസ് വനിതാ താരം മുറിയല്‍ ഫററിന് ദാരുണാന്ത്യം. വനിതാ ജൂനിയര്‍ റോഡ് ആന്‍ഡ് പാരാ സൈക്ലിങ് ലോക...

വ്യാജ പാസ്പോർട്ടിൽ ഇന്ത്യയിൽ താമസിച്ച ബംഗ്ലാദേശി പോൺ വീഡിയോ താരം അറസ്റ്റിൽ

മുംബൈ: വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ഇന്ത്യയിൽ താമസിച്ചതിന് ബംഗ്ലാദേശി പോൺ വീഡിയോ താരം ആരോഹി ബർദെ എന്നറിയപ്പെടുന്ന റിയ ബർദെ അറസ്റ്റിൽ. മുംബൈയിലെ ഉൽഹാസ് നഗറിൽ നിന്നാണ് ആരോഹിയെ ഹിൽ ലൈൻ പോലീസ്...

Popular this week