25.7 C
Kottayam
Sunday, September 29, 2024

കർഷകസമരം:റോഡ് ഉപരോധം അനിശ്ചിതക്കാലം തുടരുന്നത് അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീം കോടതി

Must read

ഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തികളിലെ റോഡ് ഉപരോധം അനിശ്ചിതക്കാലം തുടരുന്നത് അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീം കോടതി. വിഷയത്തിൽ നിയമപരമായ ഇടപെടൽ വഴിയോ പാർലമെന്റിലെ ചർച്ചകളിലൂടെയോ പരിഹാരം കാണണമെന്നും കോടതി പറഞ്ഞു. അതേ സമയം കർണാലിൽ ബിജെപി പരിപാടിക്ക് നേരെ കർഷകർ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.

ഡൽഹി അതിർത്തികളിൽ നടക്കുന്ന കർഷകരുടെ റോഡ് ഉപരോധത്തിനെതിരെ നോയിഡ സ്വദേശി സമർപ്പിച്ച് ഹർജി പരിഗണിക്കവേയാണ് കോടതിയുടെ വാക്കാൽ പരാമർശം. ദേശീയ പാതകൾ ഇങ്ങനെ അനിശ്ചിതക്കാലം ഉപരോധിക്കുന്നത് അംഗീകരിക്കാനാകില്ല. ഇതുമൂലം ദിവസേനയുള്ള യാത്രക്കാർ മുതൽ ദീർഘദൂര യാത്രക്കാർ വരെ പ്രതിസന്ധിയിലാകുന്നുവെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

വിഷയത്തിൽ പരിഹാരം കാണമെന്ന് കേന്ദ്രസർക്കാരിനോടും, യുപി, ഹരിയാന സർക്കാരുകളോടും ബെഞ്ച് ആവശ്യപ്പെട്ടു. ചർച്ചകൾക്കായി ഒരു ഉന്നതതല സമിതി രൂപീകരിച്ചെങ്കിലും പ്രതിഷേധിക്കുന്ന സംഘടനകൾ സമിതിയുമായി സഹകരിക്കുന്നില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. കേസിൽ പ്രതിഷേധിക്കുന്ന സംഘടനകളെ കക്ഷികളാക്കാൻ അപേക്ഷ സമർപ്പിക്കാൻ സോളിസിറ്റർ ജനറലിനോട് ബെഞ്ച് നിർദ്ദേശിച്ചു. കേസിൽ തിങ്കളാഴ്ച്ച വീണ്ടും വാദം കേൾക്കും.

നേരത്തെ ഷെഹീൻ ബാഗ് സമരത്തിൽ റോഡ് പൂർണ്ണമായി ഉപരോധിച്ച് സമരം അനുവദിക്കാനാകില്ലെന്നും മൂൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങളിൽ മാത്രം സമരം നടത്താനാകൂവെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനിടെ കർണാലിലെ ജൂൻഡലാ ഗ്രാമത്തിൽ നടന്ന ബിജെപി പരിപാടിക്ക് നേരെ കർഷകർ പ്രതിഷേധമായി എത്തിയത് സംഘർഷത്തിനിടയാക്കി.ഹരിയാന മുഖ്യമന്ത്രി കോലവും പ്രതിഷേധക്കാർ കത്തിച്ചു. ബാരിക്കേഡ് മറികടന്ന് പരപാടി സ്ഥലത്തേക്ക് പോകാനുള്ള കർഷകരുടെ നീക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. തുടർന്ന് പൊലീസ് ലാത്തിവീശി. സംഘർഷത്തെ തുടർന്ന് പരിപാടി റദ്ദാക്കുകയാണെന്ന് ബിജെപി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ആർഎസ്എസ് പ്രമാണിമാരോട് കിന്നാരം പറയുന്നയാൾ എഡിജിപി പദവിയിക്ക് അർഹനല്ല, മാറ്റിയേ തീരൂ’കടുത്ത നിലപാടുമായി സിപിഐ

തൃശ്ശൂർ : എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയെ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐയുടെ കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫീസായ പി...

പൂർണ നഗ്നനായ ട്രംപ്, വിഷാദ ഭാവം; ലാസ് വേഗസില്‍ കൂറ്റൻ പ്രതിമ, വൈറലായ പ്രതിമയുടെ അടിക്കുറിപ്പ് ഇങ്ങനെ

ലാസ് വേഗസ്: അമേരിക്കന്‍ പ്രസിഡന്‍റെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ ഭീമൻ നഗ്ന പ്രതിമ നടുറോഡില്‍.  യു.എസ്സിലെ നൊവാഡ സംസ്ഥാനത്തെ ലാസ് വേഗസ് നഗരത്തിലാണ് 43 അടി വലിപ്പമുള്ള ഭീമാകാരന്‍ പ്രതിമ...

വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

മലപ്പുറം: കോട്ടയ്ക്കല്‍ - പടപ്പറമ്പില്‍ കാറും ടാങ്കർലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. എയർബാഗ് മുഖത്തമർന്നതിനെത്തുടർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന്...

സി.പി.എമ്മിനെ ഞെട്ടിച്ച് അൻവർ, നിലമ്പൂരിൽ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ വൻ ജനാവലി  

മലപ്പുറം : പി.വി.അൻവർ എം.എൽ.എയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ വൻ ജനാവലി. 50 പേർ പോലുമെത്തില്ലെന്ന് സിപിഎം പരിഹസിച്ചിടത്ത് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നായി വൻ ജനാവലിയാണ് നിലമ്പൂരിലെ ചന്തക്കുന്നിലെത്തിയത്. സിപിഎം...

ടൂത്ത് പേസ്റ്റ് കവറിൽ ചെറിയ അനക്കം, തുറന്നപ്പോൾ പുറത്ത് ചാടിയത് മുതലക്കുഞ്ഞുങ്ങൾ, അറസ്റ്റ്

മുംബൈ: ടൂത്ത് പേസ്റ്റ് കവറിനുള്ളിൽ ചെറിയ അനക്കം. കസ്റ്റംസ് എത്തി പരിശോധിച്ചപ്പോൾ കണ്ടത് മുതലകൾ. മുംബൈ വിമാനത്താവളത്തിലാണ് മുതല കുഞ്ഞുങ്ങളുമായി എത്തിയ രണ്ട് യാത്രക്കാരെ കസ്റ്റംസ് പിടികൂടി പൊലീസിന് കൈമാറി. ഹാൻഡ് ബാഗിൽ...

Popular this week