29.4 C
Kottayam
Sunday, September 29, 2024

വിമര്‍ശിച്ചോളൂ പക്ഷെ കുത്തിക്കൊല്ലരുത്; പണ്ഡിറ്റിനെ അപമാനിച്ച പരിപാടിയെക്കുറിച്ചു നടി അശ്വതി

Must read

മലയാളികളുടെ ഇഷ്ട പരിപാടിയാണ് മിമിക്രി താരങ്ങളും നടീനടന്‍മാരും പങ്കെടുക്കുന്ന സ്റ്റാര്‍ മാജിക്. ലക്ഷ്മി നക്ഷത്ര അവതാരകയായി എത്തുന്ന ഈ പരിപാടിയ്ക്ക് നേരെ പലപ്പോഴും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് ഉള്‍പ്പെട്ട ഒരു എപ്പിസോഡിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ശക്തമാകുകയാണ്. ഇപ്പോഴിതാ സന്തോഷ് പണ്ഡിറ്റിനെ പരസ്യമായി ആക്ഷേപിച്ച സംഭവത്തില്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് നടി അശ്വതി. ഒരു കലാകാരനെ വിളിച്ചുവരുത്തി അപമാനിക്കുകയാണ് എല്ലാവരും കൂടി ചേര്‍ന്ന് ചെയ്തതെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. അതിനിടെയിലാണ് സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ച സംഭവം ശരിയായില്ലെന്ന് പറഞ്ഞ് അശ്വതി രംഗത്തെത്തിയത്.

അശ്വതി പറയുന്നത് ഇങ്ങനെ,

‘ശ്രീ സന്തോഷ് പണ്ഡിറ്റിനെ ഒരു പരിപാടിയില്‍ കളിയാക്കി എന്ന വാര്‍ത്തയാണ് ഈ പോസ്റ്റിന് ആധാരം… വളരെ പേരുകേട്ട ഒരു പ്രോഗ്രാമില്‍ ആണ് അദ്ദേഹത്തെ കളിയാക്കിയതായി വാര്‍ത്ത കണ്ടത്. എന്നാല്‍ എന്റെ അറിവില്‍ ഏത് പ്രോഗ്രാമില്‍ അദ്ദേഹത്തെ വിളിക്കുമ്‌ബോഴും വല്ലാതെ അപമാനിക്കുന്നത് കണ്ടിട്ടുണ്ട്. വിമര്‍ശനങ്ങള്‍ ആകാം, അറിയിക്കാം…. എന്നാല്‍ അത് പറയുന്നതിനും ഒരു രീതി ഉണ്ട്. പ്രത്യേകിച്ച് ലോകം മൊത്തം കാണുന്ന ഒരു ചാനലില്‍ വന്നിരുന്നുകൊണ്ട് ആകുമ്‌ബോള്‍… അതിപ്പോ ആരെ ആണെങ്കിലും…. എന്നാല്‍ ഇദ്ദേഹത്തെ ടാര്‍ജറ്റ് ചെയ്യുന്നത് പോലെയാണ് തോന്നുന്നത്.

ശ്രീ ഇളയരാജ സംഗീത സംവിധാനം ചെയ്ത പച്ചമലര്‍ പൂവ് എന്ന കിഴക്ക് വാസലിലെ ഗാനം മലയാളത്തില്‍ വന്നപ്പോള്‍ എന്തുപറഞ്ഞാലും നീ എന്റേതല്ലേ വാവേ ആയി മാറി. അതുപിന്നെ അദ്ദേഹത്തിന്റെ തന്നെ പാട്ടാണെന്ന് നമുക്ക് തര്‍ക്കിക്കാം അല്ലെ…. പക്ഷെ ഓരോ ഗാനങ്ങളും ഇരുന്ന് ശരിക്കൊന്ന് കേട്ടാല്‍ ഏതൊക്കെ അറബി ഇംഗ്ലീഷ് പാട്ടുകളാണ് മലയാളം പാട്ടുകളായി നമ്മള്‍ ആസ്വദിക്കുന്നത് എന്നത് കണ്ടുപിടിക്കാന്‍ പറ്റും.. സന്തോഷ് പണ്ഡിറ്റ് സിനിമകളും ഗാനങ്ങളും സൂപെര്‍ ആണെന്നൊന്നും ഞാന്‍ പറയില്ല. പക്ഷെ അദ്ദേഹം സ്വന്തമായി എഴുതുന്നു, പാടുന്നു, സംവിധാനം ചെയ്യുന്നു, ഡാന്‍സ് ചെയ്യുന്നു വേറാര്‍ക്കും ഒരു ശല്യോം ഉണ്ടാക്കുന്നില്ല.. വിമര്‍ശിച്ചോളൂ പക്ഷെ കുത്തിക്കൊല്ലരുത്’ എന്നായിരുന്നു അശ്വതി കുറിച്ചത്.

സ്റ്റാര്‍ മാജിക്കില്‍ പങ്കെടുക്കുന്ന അംഗങ്ങളെ ബോഡി ഷെയ്മിങ് നടത്തുന്ന പ്രവണത ഏറിവന്ന സമയത്ത് മുമ്ബും വിവാദത്തിലായിട്ടുള്ള പരിപാടിയാണ് സ്റ്റാര്‍ മാജിക്. അശ്വതിയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ അശ്വതിക്ക് നേരെയും ചിലര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. അടുത്ത സന്തോഷ് പണ്ഡിറ്റ് ചിത്രത്തില്‍ നായികയാണോ എന്ന തരത്തിലൊക്കെയായിരുന്നു കമന്റുകള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സിം കാർഡും ഡോങ്കിളും എത്തിച്ചു, സിദ്ദിഖിനെ ഒളിവിൽ സഹായിച്ചു’; മകന്റെ സുഹൃത്തുക്കളെ കുറിച്ച് അന്വേഷണ സംഘം

കൊച്ചി: ബലാത്സംഗ കേസിലെ പ്രതി സിദ്ദിഖിന്റെ മകൻ ഷഹീന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത സാഹചര്യത്തെ കുറിച്ച് വിശദീകരിച്ച് അന്വേഷണ സംഘം. സിദ്ദിഖിനെ ഒളിവിൽ സഹായിച്ചെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതെന്നും സിദ്ദിഖിന് സിം കാർഡും...

അമ്മമാർ ആവശ്യപ്പെടുന്നയിടത്ത് ബസ് നിർത്തിക്കൊടുക്കൂ, അതുകൊണ്ട് ഒരുനഷ്ടവും വരില്ല -മന്ത്രി

സമയം പാലിക്കാനുള്ള പരക്കംപാച്ചിലിനിടെ യാത്രക്കാരായ മുതിര്‍ന്ന സ്ത്രീകളും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരും ആവശ്യപ്പെടുന്ന സ്ഥലത്ത് രാത്രിസമയത്ത് ബസ് നിര്‍ത്തിക്കൊടുക്കണമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. അതുകൊണ്ടൊന്നും ഒരു നഷ്ടവും വരാനില്ല. നിര്‍ത്തില്ല എന്ന പിടിവാശികള്‍ വേണ്ടാ....

ഇന്ന് മുതൽ ഒന്നാം തീയതി വരെ ഇടിമിന്നലോടെ ശക്തമായ മഴ,എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിനും വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന്  29 മുതൽ ഒക്ടോബർ 1 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.  മണിക്കൂറിൽ...

തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം; മോദിയെ താഴെയിറക്കാതെ മരിക്കില്ലെന്ന് പ്രതികരണം

ന്യൂഡൽഹി: ജമ്മു കശ്മീരിലെ കത്വയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീരിലെ മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പരിപാടികളിൽ ഞായറാഴ്ച ഉച്ചയോടെ സംസാരിക്കവെയായിരുന്നു ഖാർഗെയ്ക്ക്...

മാടായിക്കാവിൽ സ്വന്തം പേരിൽ ശത്രുസംഹാര പൂജ നടത്തി എഡിജിപി അജിത്കുമാർ; തളിപ്പറമ്പ് ക്ഷേത്രത്തിലും വഴിപാട്

കണ്ണൂർ: വിവാദങ്ങൾക്കിടെ കണ്ണൂരിലെ ക്ഷേത്രങ്ങളിലെത്തി ശത്രുസംഹാരപൂജ നടത്തി എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ. ഞായറാഴ്ച രാവിലെ മാടായിക്കാവിലെത്തിയാണ് വഴിപാട് നടത്തിയത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലും ദര്‍ശനം നടത്തി. പുലർച്ചെ അഞ്ചോടെയാണ്...

Popular this week