24.6 C
Kottayam
Friday, September 27, 2024

വനിതാ കര്‍ഷകത്തൊഴിലാളി നേതാവിന്റെ പല്ലടിച്ചിളക്കി,സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

Must read

ആലപ്പുഴ: കര്‍ഷകത്തൊഴിലാളി യൂണിയന്‍ നേതാവും ഡിവൈഎഫ്എ മുന്‍ ചേര്‍ത്തല ബ്ലോക്ക് കമ്മിറ്റിയംഗവുമായിരുന്ന വനിതയെ അക്രമിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റ്‌റില്‍. പാണാവള്ളി പഞ്ചായത്ത് മൂന്നാം വാര്‍ഡ് പനംക്കുറ്റിയില്‍ രജിത (33) ആണ് സിപിഎം പൂച്ചാക്കല്‍ പനവേലി ബ്രാഞ്ച് സെക്രട്ടറിയായ സത്താറിനെതിരെ പൂച്ചാക്കല്‍ പോലീസിലും ജില്ലാപോലീസ് മേധാവിക്കും പരാതി നല്‍കിയത്. കുടുംബസുഹൃത്തിനെക്കുറിച്ച് അപവാദം പറഞ്ഞത് ചോദ്യംചെയ്തതിനെത്തുടര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് പൂച്ചാക്കലുള്ള കുടുംബ സുഹൃത്തിന്റെ വീട്ടില്‍വെച്ചാണ് ആക്രമണം നടത്തിയത്. സത്താര്‍ രജിതയുടെ മുഖത്തടിക്കുകയായിരുന്നു. അടിയെത്തുടര്‍ന്ന് രജിതയുടെ പല്ലിന് ഇളക്കം സംഭവിച്ചു. തുടര്‍ന്ന് വസ്ത്രം വലിച്ചുകീറിയതിനുശേഷം കൈപിടിച്ച് തിരിച്ചതിനുശേഷം തള്ളിയിട്ടതിനെത്തുടര്‍ന്ന് തോളിന് പരിക്കേറ്റുവെന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് അക്രമം നടന്നത്. ആക്രമത്തില്‍ പരിക്കേറ്റ രജിത ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

നിലവില്‍ രജിത കേരള സ്റ്റേറ്റ് കര്‍ഷകത്തൊഴിലാളി യൂണിയന്‍ ചേര്‍ത്തല ഏരിയ ജോയിന്റ് സെക്രട്ടറിയാണ്. പ്രതിയെ പിടികൂടാത്തത് സിപിഎം പ്രാദേശിക നേതാക്കളുടെ ഇടപെട്ടതിനെത്തുടര്‍ന്നാണെന്ന് രജിത മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പ്രതിയെ രാഷ്ട്രീയ സ്വാധീനം കാരണം അറസ്റ്റ് ചെയ്ത് മുന്‍കൂര്‍ ജാമ്യത്തിന് പോലീസ് അവസരമൊരുക്കുകയായിരുന്നു എന്ന് വിമര്‍ശനവും ഉയര്‍ന്നിരുന്നു.

ഇയാള്‍ക്കെതിരെ പ്രതിഷേധം വ്യാപകമായതോടെ പോലീസ് പിടികൂടുകയായിരുന്നു എന്നും ഇയാള്‍ കീഴടങ്ങിയതാണെന്നും പറയപ്പെടുന്നു .ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് ജാമ്യം അനുവദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ട്രസ്റ്റിന് ഭൂമി;മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ ലോകായുക്തയ്ക്ക് പരാതി

ന്യൂഡല്‍ഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ ലോകായുക്തയിൽ പരാതി. സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. ബിജെപി നേതാവ് രമേശാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഖാർഗെയുടെ കുടുംബവുമായി ബന്ധമുള്ള...

‘മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ’; പി.വി അൻവറിനെതിരെ നടൻ വിനായകൻ

കൊച്ചി: നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുതെന്ന് പറഞ്ഞ് തുടങ്ങുന്ന ഫെയ്സ്ബുക് പോസ്റ്റിൽ അൻവറിൻ്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം എന്ന് വിമർശിക്കുന്നു. പൊതുജനം...

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ചു; മൂന്ന് വിദ്യാർഥികൾ അവശനിലയില്‍

പാലക്കാട് :മദ്യം കഴിച്ച് മൂന്ന് വിദ്യാർഥികൾ അവശനിലയിലായി. മാത്തൂരിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റോഡരികിൽ അവശനിലയിൽ കിടന്ന മൂന്ന് വിദ്യാർഥികളെ ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികൾ വെള്ളംതളിച്ച് ഉണർത്താൻ ശ്രമിക്കുന്നത്...

മഴയത്ത് റോഡ് റേസിങ്; ലോക ചാമ്പ്യൻഷിപ്പിനിടെ തലയടിച്ചുവീണ് സ്വിസ് താരത്തിന് ദാരുണാന്ത്യം

ജനീവ: സൂറിച്ചില്‍ നടന്ന ലോക റോഡ് റേസ് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിനിടെ വീണ് തലയ്ക്ക് പരിക്കേറ്റ് സ്വിസ് വനിതാ താരം മുറിയല്‍ ഫററിന് ദാരുണാന്ത്യം. വനിതാ ജൂനിയര്‍ റോഡ് ആന്‍ഡ് പാരാ സൈക്ലിങ് ലോക...

വ്യാജ പാസ്പോർട്ടിൽ ഇന്ത്യയിൽ താമസിച്ച ബംഗ്ലാദേശി പോൺ വീഡിയോ താരം അറസ്റ്റിൽ

മുംബൈ: വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ഇന്ത്യയിൽ താമസിച്ചതിന് ബംഗ്ലാദേശി പോൺ വീഡിയോ താരം ആരോഹി ബർദെ എന്നറിയപ്പെടുന്ന റിയ ബർദെ അറസ്റ്റിൽ. മുംബൈയിലെ ഉൽഹാസ് നഗറിൽ നിന്നാണ് ആരോഹിയെ ഹിൽ ലൈൻ പോലീസ്...

Popular this week