25.5 C
Kottayam
Friday, September 27, 2024

‘ആന കൊമ്പില്‍ പിടിക്കാന്‍ അവകാശം ഒന്നാം പാപ്പാന് മാത്രം’: പിസി ജോര്‍ജിനെതിരെ ക്രിമിനല്‍ കേസ് എടുക്കണം

Must read

കൊച്ചി: ആനയുടെ കൊമ്പില്‍ പിടിച്ച മുന്‍ എംഎല്‍എ പിസി ജോര്‍ജിനെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹെറിട്ടേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സ്.
ഹെറിട്ടേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സിന്റെ ഫേസ്ബുക്ക് പേജിലെ പോസ്റ്റിലാണ് പിസി ജോര്‍ജിനെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് പറയുന്നത്.

വിനായക ചതുര്‍ഥി മഹോത്സവത്തോടനുബന്ധിച്ച് മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തിലെത്തിയപ്പോഴാണ് പിസി ജോര്‍ജ് ആനയ്ക്ക് ഭക്ഷണം നല്‍കിയ ശേഷം കൊമ്പില്‍ പിടിച്ചത്. ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ആനയുടെ കൊമ്പില്‍ പിടിക്കാന്‍ ഒന്നാം പാപ്പാന് മാത്രമാണ് അവകാശമുള്ളത് എന്ന കാര്യം ചൂണ്ടിക്കാട്ടി പിസി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് ഹെറിട്ടേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സ് എന്ന പേജില്‍ ആവശ്യം ഉയര്‍ന്നത്. പോസ്റ്റിന് താഴെ പിസി ആരാധകരുടെ ആവശ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ച് ‘പൂഞ്ഞാര്‍ ആശാന്‍ പിസി ജോര്‍ജ്’ എന്ന പേജില്‍ വന്ന മറുപടി ഇങ്ങനെ.

‘മിസ്റ്റര്‍ പികെ വെങ്കിടാചലം നീ സായിപ്പിനെയും മദാമ്മയെയും പറ്റിച്ചു ജീവിക്കുന്ന പണിയുമായി പിസിടെ അടുത്തോട്ടു വരണ്ട. പത്ത് മുപ്പത് ആനയുള്ള പ്ലാത്തോട്ടത്തില്‍ തറവാട്ടില്‍ പിറന്ന ആണൊരുത്തന്‍ തന്നെയാ പിസി ജോര്‍ജ് നിന്നെക്കൊണ്ട് ഉണ്ടാക്കാന്‍ പറ്റുന്നത് ഉണ്ടാക്കെടാ മോനെ..’ ഇതായിരുന്നു മറുപടി.

വിഷയത്തെ കുറിച്ച് പി.സി ജോര്‍ജിന്റെ പ്രതികരണം ഇങ്ങനെ: ‘ആനക്കാരന്റേയും തിരുമേനിമാരുടെയും അനുവാദത്തോട് കൂടിയാണ് ആനയ്ക്ക് ഭക്ഷണം െകാടുത്തത്. എനിക്കൊപ്പം തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മോന്‍സ് ജോസഫും അടക്കമുള്ളവര്‍ ഉണ്ടായിരുന്നു. അവരും തീറ്റകൊടുത്തു. ഏതോ വട്ടന്‍മാരാകും ഇതിനൊക്കെ കേസെടുക്കാന്‍ പറയുന്നത്. ഇതൊക്കെ അവന്‍മാര് പേരെടുക്കാന്‍ പറയുന്നതല്ലേ. പോകാന്‍ പറ..’ പി.സി പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week