25.7 C
Kottayam
Sunday, September 29, 2024

നവജാത ശിശുവിന് 60 വയസ്സുള്ള വയോധികരുടെ മുഖം , കുഞ്ഞിന്റെ മുഖം കണ്ട് ഭയന്ന് വീട്ടുകാര്‍

Must read

കേപ് ടൗണ്‍ : നവജാത ശിശുവിന് 60 വയസ്സുള്ള വയോധികരുടെ മുഖം . ദക്ഷിണാഫ്രിക്കയിലെ ഈസ്റ്റേണ്‍ കേപ് പ്രവിശ്യയിലെ ലിബോഡ് എന്ന ചെറു പട്ടണത്തിലെ ഇരുപതുകാരിയാണ് അസാധാരണ മുഖമുള്ള കുഞ്ഞിനെ പ്രസവിച്ചത് . പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ആംബുലന്‍സിനായി വിളിച്ചെങ്കിലും കൃത്യസമയത്ത് എത്തിയില്ല. തുടര്‍ന്ന് വീട്ടിലായിരുന്നു പ്രസവം നടന്നത്.

ജനിച്ചയുടന്‍ കുഞ്ഞ് കരഞ്ഞില്ലെന്നും വികൃതമായ കൈകളും ചുളിവുകള്‍ നിറഞ്ഞ മുഖവുമായുള്ള പെണ്‍കുഞ്ഞിനെ കണ്ട് കുടുംബാംഗങ്ങള്‍ ഭയന്നതായും പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു .തുടര്‍ന്ന് അമ്മയേയും കുഞ്ഞിനെയും ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിശദ പരിശോധനയില്‍ കുഞ്ഞിന് പ്രൊജീരിയ എന്ന അപൂര്‍വ രോഗമുണ്ടെന്ന് കണ്ടെത്തി. ഇതൊരു അപൂര്‍വ രോഗാവസ്ഥയാണ്. സാധാരണ രണ്ട് വയസ്സിനു മുകളില്‍ പ്രായമുള്ള കുഞ്ഞുങ്ങളിലാണ് ഈ അവസ്ഥ കണ്ടു വരുന്നതെന്നും ജനിച്ചയുടന്‍ ശിശുക്കളില്‍ ഇത്തരം അവസ്ഥകള്‍ കാണുന്നത് അപൂര്‍വമാണെന്നുമാണ് ആഫ്രിക്കയിലെ ഡോക്ടര്‍മാര്‍ അറിയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ടൂത്ത് പേസ്റ്റ് കവറിൽ ചെറിയ അനക്കം, തുറന്നപ്പോൾ പുറത്ത് ചാടിയത് മുതലക്കുഞ്ഞുങ്ങൾ, അറസ്റ്റ്

മുംബൈ: ടൂത്ത് പേസ്റ്റ് കവറിനുള്ളിൽ ചെറിയ അനക്കം. കസ്റ്റംസ് എത്തി പരിശോധിച്ചപ്പോൾ കണ്ടത് മുതലകൾ. മുംബൈ വിമാനത്താവളത്തിലാണ് മുതല കുഞ്ഞുങ്ങളുമായി എത്തിയ രണ്ട് യാത്രക്കാരെ കസ്റ്റംസ് പിടികൂടി പൊലീസിന് കൈമാറി. ഹാൻഡ് ബാഗിൽ...

സിം കാർഡും ഡോങ്കിളും എത്തിച്ചു, സിദ്ദിഖിനെ ഒളിവിൽ സഹായിച്ചു’; മകന്റെ സുഹൃത്തുക്കളെ കുറിച്ച് അന്വേഷണ സംഘം

കൊച്ചി: ബലാത്സംഗ കേസിലെ പ്രതി സിദ്ദിഖിന്റെ മകൻ ഷഹീന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത സാഹചര്യത്തെ കുറിച്ച് വിശദീകരിച്ച് അന്വേഷണ സംഘം. സിദ്ദിഖിനെ ഒളിവിൽ സഹായിച്ചെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതെന്നും സിദ്ദിഖിന് സിം കാർഡും...

അമ്മമാർ ആവശ്യപ്പെടുന്നയിടത്ത് ബസ് നിർത്തിക്കൊടുക്കൂ, അതുകൊണ്ട് ഒരുനഷ്ടവും വരില്ല -മന്ത്രി

സമയം പാലിക്കാനുള്ള പരക്കംപാച്ചിലിനിടെ യാത്രക്കാരായ മുതിര്‍ന്ന സ്ത്രീകളും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരും ആവശ്യപ്പെടുന്ന സ്ഥലത്ത് രാത്രിസമയത്ത് ബസ് നിര്‍ത്തിക്കൊടുക്കണമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. അതുകൊണ്ടൊന്നും ഒരു നഷ്ടവും വരാനില്ല. നിര്‍ത്തില്ല എന്ന പിടിവാശികള്‍ വേണ്ടാ....

ഇന്ന് മുതൽ ഒന്നാം തീയതി വരെ ഇടിമിന്നലോടെ ശക്തമായ മഴ,എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിനും വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന്  29 മുതൽ ഒക്ടോബർ 1 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.  മണിക്കൂറിൽ...

തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം; മോദിയെ താഴെയിറക്കാതെ മരിക്കില്ലെന്ന് പ്രതികരണം

ന്യൂഡൽഹി: ജമ്മു കശ്മീരിലെ കത്വയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീരിലെ മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പരിപാടികളിൽ ഞായറാഴ്ച ഉച്ചയോടെ സംസാരിക്കവെയായിരുന്നു ഖാർഗെയ്ക്ക്...

Popular this week