കൊച്ചി:കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം മേയ് മാസത്തെ റേഷന്‍ ഇ-പോസ് മെഷീനില്‍ വിരല്‍ പതിച്ചുകൊണ്ടുളള ബയോ മെട്രിക് സംവിധാനം മുഖേനയായിരിക്കും വിതരണം ചെയ്യുകയെന്ന് സിവില്‍ സപ്ലൈസ് വകുപ്പ്. റേഷന്‍ വിതരണത്തിലെ സുതാര്യത ഉറപ്പുവരുത്തുന്നതിനാണ് നടപടി.
ഇ-പോസ് മെഷീനില്‍ വിരല്‍ പതിപ്പിക്കുന്നതിന് മുമ്പ് ഗുണഭോക്താവ് സോപ്പും വെളളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ചു കൈകള്‍ വൃത്തിയാക്കേണ്ടതാണ്. സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളിലും സോപ്പും വെളളവും സാനിറ്റൈസറും ഗുണഭോക്താക്കള്‍ക്ക് സൗകര്യപ്രദമായി ഉപയോഗിക്കാവുന്ന വിധത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ഗുണഭോക്താവ് നനഞ്ഞ കൈകള്‍ ഉപയോഗിച്ച് ഇ-പോസ് മെഷീനില്‍ തൊടാന്‍ പാടുളളതല്ല. .റേഷന്‍ വ്യാപാരികളും ഗുണഭോക്താക്കളും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച രീതിയില്‍ സാമൂഹിക അകലം പാലിക്കേണ്ടതും മുഖാവരണം ധരിക്കേണ്ടതുമാണെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു.