ഗാന്ധിനഗര്‍:ഗുജറാത്തില്‍ കുടിയേറ്റ തൊഴിലാളികളും പോലീസും തമ്മില്‍ സംഘര്‍ഷം. കുടിയേറ്റ തൊഴിലാളികളുടെ മടങ്ങിപ്പോക്കിനായി ഏര്‍പ്പെടുത്തിയ സര്‍വീസുകളുടെ എണ്ണം കുറവാണെന്ന പേരിലാണ് സംഘര്‍ഷം നടന്നത്. ലോക്ക്ഡൗണ്‍ നിലവില്‍ വന്നതിന് ശേഷം ഇത് അഞ്ചാമത്തെ തവണയാണ് ഗുജറാത്തില്‍ കുടിയേറ്റ തൊഴിലാളികളും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടാവുന്നത്.
സ്വന്തം സംസ്ഥാനത്തേക്ക് മടങ്ങിപ്പോകാന്‍ ട്രെയിന്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ റോഡിലിറങ്ങിയത്. അതേസമയം ഗുജറത്തില്‍നിന്ന് കുടിയേറ്റ തൊഴിലാളികള്‍ക്ക് മടങ്ങാന്‍ ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സര്‍വീസുകളുടെ എണ്ണം കുറവാണെന്നാണ് ഇവരുടെ ആരോപണം. ഇത് പ്രതിഷേധത്തിലേക്ക് വരെ വഴിവെച്ചു. തുടര്‍ന്ന് പോലീസ് ലാത്തി വീശി. തൊഴിലാളികള്‍ പോലീസിനു നേരെ കല്ലെറിഞ്ഞു. പോലീസിന് കണ്ണീര്‍ വാതകം വരെ പ്രയോഗിക്കണ്ട സാഹചര്യവുമുണ്ടായി.
കൂലി ലഭിക്കുന്നില്ല, വാടക പോലും കൊടുക്കാന്‍ സാധിക്കുന്നില്ല തുടങ്ങിയവയാണ് തൊഴിലാളികളുടെ പരാതികള്‍. സൂറത്തിലെ തുണി മില്ലുകളിലും ഡയമണ്ട് ഫാക്ടറികളിലും ജോലി ചെയ്യുന്നവരാണ് പ്രതിഷേധിച്ചത്. ലാത്തിച്ചാര്‍ജില്‍ തൊഴിലാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
#WATCH Gujarat: A clash erupts between migrant workers & police in Surat. The workers are demanding that they be sent back to their native places. pic.twitter.com/aiMvjHGukY
— ANI (@ANI) May 4, 2020