തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ ഏര്‍പ്പെടുത്തി. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം അഞ്ച് മണിവരെ തുറക്കാം. ജൂണ്‍ 1, 3, 5, 8 തീയതികള്‍ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും അവധി അയിരിക്കും. കള്ളുഷാപ്പുകളില്‍ പാഴ്സല്‍ നല്‍കാം.
തുണിക്കടകള്‍, ചെരുപ്പുകടകള്‍, പഠനസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ എന്നിവകള്‍ക്ക് ആഴ്ചയില്‍ മൂന്ന് ദിവസം തുറക്കാം. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ തുണി, ചെരുപ്പുകടകള്ക്ക് തുറന്നുപ്രവര്‍ത്തിക്കാം. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് പഠനസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുമതിയുള്ളത്. രാവിലെ 9 മുതല്‍ വൈകുന്ണേരം അഞ്ച് വരെയാണ് പ്രവര്‍ത്തനസമയം.
വ്യവസായ മേഖലകളില്‍ മിനിമം ബസുകള്‍ വച്ച് കെഎസ്ആര്‍ടിസിയ്ക്ക് സര്‍വീസ് നടത്താം. സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടി. ജൂണ്‍ 9 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്.