33.2 C
Kottayam
Sunday, September 29, 2024

പുതിയ സ്വകാര്യത നയം; ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കില്ലെന്ന് വാട്‌സാപ്പ്

Must read

ന്യൂഡല്‍ഹി:വാട്‌സപ്പ് കൊണ്ടുവന്ന പുതിയ സ്വകാര്യത നയം ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കില്ലെന്ന് വാട്‌സാപ്പ് ഡല്‍ഹി ഹൈക്കോടതിയില്‍. സ്വകാര്യത നയവുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റ് സ്വീകരിക്കണമെന്ന് ഉപയോക്താക്കളോട് നിര്‍ബന്ധമായി പറയുന്നില്ല. അക്കൗണ്ട് ഡെലീറ്റ് ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും വാട്‌സാപ്പ് അധികൃതര്‍ വ്യക്തമാക്കി.

ആരോഗ്യ സേതു, ഭീം, ഗൂഗിള്‍ തുടങ്ങിയ ആപുകള്‍ക്കും സമാനമായ സ്വകാര്യത നയമാണെന്ന് വാട്‌സാപ്പിനുള്ളത് എന്നും ഹൈക്കോടതിയെ അറിയിച്ചു.
വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാ നയം സ്വീകരിക്കുന്നതിനുള്ള അവസാന തിയതി മെയ് 15 വരെയാണ്.

സ്വകാര്യതാ നയം അംഗീകരിക്കാത്ത ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ഇല്ലാതാക്കില്ലെന്ന് വാട്‌സ്ആപ്പ് വ്യക്തമാക്കി. വാട്‌സാപ്പ് എല്ലാ പ്രവര്‍ത്തനങ്ങളും ഒരേസമയം നിര്‍ത്തുകയില്ല. ഉപയോക്താക്കള്‍ക്ക് ആവര്‍ത്തിച്ചുള്ള ഓര്‍മപ്പടുത്തലുകള്‍ അയയ്ക്കുകയും ചില സവിശേഷതകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ഉപയോക്താക്കളെ തടയുകയും ചെയ്യും.

ഉപയോക്താവിന് ആക്‌സസ് ചെയ്യാന്‍ കഴിയാത്ത ആദ്യത്തേതും പ്രധാനവുമായ കാര്യം വാട്‌സാപ്പ് ചാറ്റ് ലിസ്റ്റായിരിക്കും. ഇന്‍കമിംഗ് ഫോണ്‍, വിഡിയോ കോളുകള്‍ക്ക് മറുപടി നല്‍കാന്‍ വാട്‌സാപ്പ് അപ്പോഴും ഉപയോക്താക്കളെ അനുവദിക്കുമെന്നും അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം; മോദിയെ താഴെയിറക്കാതെ മരിക്കില്ലെന്ന് പ്രതികരണം

ന്യൂഡൽഹി: ജമ്മു കശ്മീരിലെ കത്വയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീരിലെ മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പരിപാടികളിൽ ഞായറാഴ്ച ഉച്ചയോടെ സംസാരിക്കവെയായിരുന്നു ഖാർഗെയ്ക്ക്...

മാടായിക്കാവിൽ സ്വന്തം പേരിൽ ശത്രുസംഹാര പൂജ നടത്തി എഡിജിപി അജിത്കുമാർ; തളിപ്പറമ്പ് ക്ഷേത്രത്തിലും വഴിപാട്

കണ്ണൂർ: വിവാദങ്ങൾക്കിടെ കണ്ണൂരിലെ ക്ഷേത്രങ്ങളിലെത്തി ശത്രുസംഹാരപൂജ നടത്തി എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ. ഞായറാഴ്ച രാവിലെ മാടായിക്കാവിലെത്തിയാണ് വഴിപാട് നടത്തിയത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലും ദര്‍ശനം നടത്തി. പുലർച്ചെ അഞ്ചോടെയാണ്...

സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു? യുവാക്കളെ കുറിച്ച് വിവരമൊന്നും ഇല്ലെന്ന് ബന്ധുക്കൾ

കൊച്ചി: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്നുവെന്ന് കരുതുന്ന നടൻ സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് ബന്ധുക്കൾ.  സിദ്ദിഖിൻ്റെ മകൻ ഷഹീൻ്റെ സുഹൃത്തുക്കളും കൊച്ചി സ്വദേശികളുമായ നാഹി, പോൾ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് ആരോപണം....

നെഹ്രു ട്രോഫി വള്ളംകളി ഫലപ്രഖ്യാപനത്തിൽ അട്ടിമറി; പരാതിയുമായി വില്ലേജ് ബോട്ട് ക്ലബ്ബ്

ആലപ്പുഴ:*നെഹ്രു ട്രോഫി വള്ളംകളി ഫലപ്രഖ്യാപനത്തിൽ അട്ടിമറി നടന്നുവെന്ന് രണ്ടാം സ്ഥാനത്തെത്തിയ വില്ലേജ് ബോട്ട് ക്ലബ്ബ്..ജേതാക്കളായി പ്രഖ്യാപിച്ച കാരിച്ചാലും വീയപുരവും ഫോട്ടോ ഫിനിഷിംഗിലും തുല്യമായിരുന്നു. മൈക്രോ സെക്കൻ്റ് സമയതട്ടിപ്പ് പറഞ്ഞു കാരിച്ചാലിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു...

ജയിലിലടയ്ക്കട്ടെ, നോക്കാമെന്ന് അൻവർ; പ്രതികരണം തേടുന്നതിനിടെ അലനല്ലൂരിൽ മാധ്യമപ്രവർത്തകർക്കുനേരെ കയ്യേറ്റം

പാലക്കാട്: പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി പിവി അൻവര്‍. ജയിലില്‍ അടയ്ക്കട്ടെയെന്നും നോക്കാമെന്നും പിവി അൻവര്‍ പറഞ്ഞു. കേസെടുക്കുമെന്ന് താൻ ആദ്യമേ പറഞ്ഞിരുന്നുവെന്നും കൂടുതൽ...

Popular this week