തിരുവനന്തപുരം: കാസര്‍ഗോഡ് അതിനൂതന കോവിഡ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായി കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നുള്ള 25 അംഗ സംഘം യാത്ര തിരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.
അനസ്തീഷ്യ വിഭാഗം മേധാവി ഡോ. മുരളിയുടെ നേതൃത്വത്തിലുള്ളതാണ് 25 അംഗ സംഘം. വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരായ ഡോ. ലക്ഷ്മി പ്രസാദ്, ഡോ. ദിയ തോമസ്, ഡോ. വിഷ്ണു, ഡോ. ഫെബിന്‍ വര്‍ഗീസ്, ഡോ. വിവേക്, ഡോ. അഭിജിത് ശങ്കര്‍, ഡോ. ഫാത്തിമാ ഹസ്‌ന, ഡോ. സേതുനാഥ്, ഡോ. ആന്‍സില്‍ ജോര്‍ജ്, സ്റ്റാഫ് നഴ്‌സുമാരായ കെ.പി. മനുദാസ്, പ്രശാന്ത്, പി. പപ്പ, എം.എം. ഫാത്തിമ, മേരി പ്രഭ കോവൂര്‍, നീതു എസ്. കുമാര്‍, ഷീജ കെ. അജന്ത്, ആന്‍സി മേരി ജോര്‍ജ്, ജി.ആര്‍. റെജി, ഷഫീക്ക് ഷാജഹാന്‍, നഴ്‌സിംഗ് അസിസ്റ്റന്റുമാരായ നൗഷാദ്, സി.എം. ഷാജി, ടി.കെ. നാരായണന്‍, സുധാകരന്‍, എ.ജി. പ്രകാശ് എന്നിവരാണ് സംഘത്തിലുള്ള
തിരുവന്തപുരം മെഡിക്കല്‍ കോളേജിലെ 26 അംഗ സംഘം കാസര്‍ഗോഡ് കോവിഡ് ആശുപത്രിയില്‍ വിദഗ്ധ ചികിത്സ നല്‍കി വരികയാണ്. ഈ സംഘത്തിന് പകരമായാണ് കോട്ടയത്തെ സംഘം എത്തുന്നത്. ഒന്നാം ഘട്ടത്തില്‍ 7 കോടിയാണ് ഈ ആശുപത്രിയ്ക്കായി അനുവദിച്ചിട്ടുള്ളത്. ഏറ്റവുമധികം കോവിഡ് രോഗികളുള്ള ജില്ലയാണ് കാസര്‍ഗോഡ്. 200 ഓളം കിടക്കകളുള്ള ഐസൊലേഷന്‍ വാര്‍ഡുകളും 20 തീവ്ര പരിചരണ വിഭാഗങ്ങളുമാണ് കോവിഡ് ആശുപത്രിയിലുള്ളത്.