കൊച്ചി: ലോക്ക് ഡൗണിലും സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡിലേക്ക്. പവന് 33,600 രൂപയാണ് വിപണിയിലെ വില. ഗ്രാമിന് 4,200 രൂപയാണ്. ഈ മാസം ആദ്യം 31,600 രൂപയായിരുന്നു.
15 ദിവസം കൊണ്ടാണ് പവന് 2000 രൂപ വര്‍ധിച്ചത്. ഏപ്രില്‍ ഏഴിന് 32,800 രൂപയായിരുന്നു വില. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1,750 ഡോളറാണ്. പക്ഷേ ലോക്ക് ഡൗണ്‍ കാരണം സ്വര്‍ണാഭരണശാലകള്‍ അടഞ്ഞുകിടക്കുകയാണ്.
കഴിഞ്ഞ ദിവസം സര്‍ണാഭരണശാലകള്‍ക്ക് ലോക്ക് ഡൗണില്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരികള്‍ രംഗത്തെത്തിയിരുന്നു. ആഴ്ചയില്‍ മൂന്ന് ദിവസം പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിയോട് അനുമതി തേടിയിരിക്കുകയാണ് ഓള്‍ കേരളാ ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി.
സ്വര്‍ണം ബുക്ക് ചെയ്ത ആളുകളും വിവാഹം പോലുള്ള പരിപാടികള്‍ക്ക് സ്വര്‍ണം ആവശ്യപ്പെട്ടിട്ടുള്ള ഉപഭോക്താക്കളും വ്യാപാരികളെ സമീപിക്കുന്നുണ്ടെന്നാണ് സംഘടന പറയുന്നത്. കൂടാതെ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും സ്വര്‍ണം ഇപ്പോള്‍ പണയത്തിന് എടുക്കുന്നില്ല.
മറ്റ് വരുമാന മാര്‍ഗങ്ങളില്ലാത്തതിനാല്‍ ജനങ്ങള്‍ക്ക് സ്വര്‍ണം പണയം വയ്‌ക്കേണ്ടതായി വരും. അതിനാല്‍ തന്നെ സ്വര്‍ണാഭരണശാലകള്‍ തുറക്കേണ്ടത് അത്യാവശ്യമാണ്. വാങ്ങുന്ന പഴയ സ്വര്‍ണം വില്‍ക്കാനും നവീകരിക്കാനും മറ്റും ഒന്നിലധികം ദിവസം വേണ്ടിവരുന്നതിനാലാണ് മൂന്ന് ദിവസം തുറക്കുന്നതിനുള്ള ആവശ്യവുമായി വ്യാപാരികള്‍ രംഗത്തെത്തിയിരിക്കുന്നത്.