<p>കാഞ്ഞിരപ്പള്ളി: മുന്‍ഗണന കാര്‍ഡുടമകള്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്യാന്‍ കൊണ്ടുവന്ന ഗോതമ്പ് ഐഎന്‍ടിയുസി തൊഴിലാളികള്‍ ഇറക്കിയില്ല. സര്‍ക്കാരിന്റെ സൗജന്യ കിറ്റിലേക്ക് ആവശ്യമായ നുറുക്ക് ഗോതമ്പുമായി ലോറിയെത്തിയപ്പോഴാണ് അമിതകൂല ചോദിച്ച് ഐഎന്‍ടിയുസി തൊഴിലാളികള്‍ എത്തിയത്.</p>
<p>പൊതുവിപണിയിലെ കയറ്റിറക്ക് കൂലി ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ ലോഡിറക്കാതിരുന്നത്. പൊതു വിപണിയിലെ കൂലിയായ 25 രൂപ ഒരു ക്വിന്റലിന് വേണമെന്നായിരുന്നു ഇവരുടെ നിലപാട്. 12 രൂപ ബില്ലും, മൂന്ന് രൂപ ലെവിയുമടക്കം 15 രൂപ നല്‍കാം എന്ന് അറിയിച്ചുവെങ്കിലും തൊഴിലാളികള്‍ സമ്മതിച്ചില്ല.</p>
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News