തിരുവനന്തപുരം: കാസര്‍ഗോട്ടുനിന്നും കര്‍ണാടക അതിര്‍ത്തി വഴി രോഗികളെ കടത്തി വിടാന്‍ അനുമതി ലഭിച്ചു. മുഖ്യ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. കര്‍ണാടകത്തിലേക്ക് കോവിഡ് ബാധയില്ലാത്ത രോഗികളെയായിരിക്കും കടത്തിവിടുക.
അതേസമയം, കര്‍ണാടകയിലുള്ള ആശുപത്രിയിലേക്ക് പോകുന്ന രോഗികള്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമായി വേണം യാത്ര ചെയ്യാന്‍. തലപ്പാടി ചെക്ക് പോസ്റ്റില്‍ കര്‍ണാടകത്തിന്‍റെ മെഡിക്കല്‍ ടീം പരിശോധന നടത്തും. ഏത് ആശുപത്രിയിലേക്കാണ് പോകുന്നതെന്ന് അതില്‍ രേഖപ്പെടുത്തണം.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് കൂടി കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കാസര്‍ഗോഡ് 9 പേര്‍ക്കും, മലപ്പുത്ത് രണ്ട് പേര്‍ക്കും പത്തനംതിട്ടയിലും കൊല്ലത്തും ഓരോരുത്തര്‍ക്കുമാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചവരുടെ എണ്ണം 327 ആയി. 266 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
ഇവരില്‍ 7 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. ഇതില്‍ ആറുപേര്‍ കാസര്‍ഗോഡുകാരാണ്. മൂന്ന് പേര്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്.