തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ചട്ടലംഘനപരാതി. കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.
വോട്ടെടുപ്പ് ദിവസം നടത്തിയ ദേവഗണങ്ങള്‍ എല്‍.ഡി.എഫിനൊപ്പം എന്ന പരാമര്‍ശത്തിനെതിരെയാണ് പരാതി. പരാമര്‍ശം പെരുമാറ്റച്ചട്ടലംഘനമാണെന്ന് പരാതിയില്‍ പറയുന്നു.
എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ വിമര്‍ശനത്തിന് മറുപടി നല്‍കവെയാണ് മുഖ്യമന്ത്രി ഇത്തരമൊരു പരാമര്‍ശം നടത്തിയത്. വോട്ട് ചെയ്ത് പുറത്തിറങ്ങിയ ശേഷമായിരുന്നു പ്രതികരണം.
കേരളത്തില്‍ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നാണ് വോട്ട് രേഖപ്പെടുത്തിയ ശേഷം ജി സുകുമാരന്‍ നായര്‍ പറഞ്ഞത്. വിശ്വാസികളുടെ പ്രതിഷേധം അവസാനിച്ചിട്ടില്ല. നല്ല ഒരു സര്‍ക്കാര്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News