കാസര്‍കോഡ്: വിദേശത്തു നിന്നും മടങ്ങിയെത്തി കാസര്‍കോഡു ജില്ലയില്‍ കൊവിഡ് 19 പടര്‍ത്തിയ കാസര്‍കോഡ് സ്വദേശിയോടുള്ള രോഷം മലയാളികള്‍ക്ക് കെട്ടടങ്ങിയിട്ടില്ല. ആരോഗ്യ വകുപ്പ് പ്രവര്‍ത്തകരോടുള്ള നിസഹകരണം മൂലം റൂട്ട് മാപ്പ് പോലും പൂര്‍ണമായി തയ്യാറാക്കാന്‍ ജില്ലാ ഭരണകൂടത്തിന് കഴിഞ്ഞില്ല.
എന്നാല്‍ കാസര്‍കോട് ചെങ്കള പഞ്ചായത്തില്‍ കോവിഡ് – 19 സ്ഥിരീകരിച്ച
മറ്റൊരു യുവാവ് ചെയ്ത മുന്‍ കരുതല്‍ നടപടിയും ദീര്‍ഘ ദൃഷ്ടിയും ഏവരെയും അമ്പരിപ്പിക്കുന്നതാണ്.
യാതൊരു രോഗലക്ഷണവുമില്ലാത്തപ്പോഴാണ് നാട്ടിലേക്ക് വരാന്‍ ശ്രമിച്ചത് . ടിക്കറ്റ് ലഭിച്ചത് തിരുവനന്തപുരത്തേക്കും. ഫോറം ഫില്‍ ചെയ്ത് പോകാന്‍ പറഞ്ഞ അധികൃതരോട് നിര്‍ബന്ധിച്ച് തൊണ്ടയില്‍ നിന്നുള്ള സ്വാബ് ടെസ്റ്റ് ചെയ്യിച്ചു. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ’ ആംബുലന്‍സില്‍ യാത്ര . ആംബുലന്‍സിന്18000 രൂപ നല്‍കി.’
വീട്ടല്‍ കയറാതെ വീടിന് പുറത്ത് ഷെഡില്‍ നേരെ .
താമസമാക്കി .വിടിന് പുറത്തുള്ള ടോയ് ലറ്റ് സ്വന്തമായി ഉപയോഗിച്ചു. വിട്ടുകാരെ അതുപയോഗിക്കുന്നത് തടഞ്ഞു . ഭക്ഷണം കഴിക്കുന്ന പാത്രം വീട്ടുകാരെ കൊണ്ട് തൊടാന്‍ സമ്മതിച്ചില്ല . സ്വയം കഴുകി വൃത്തിയാക്കി. ഭക്ഷണം ദൂരെ വെച്ച പാത്രത്തില്‍ ഇട്ടു നല്‍കി. സ്വന്തമായി മാസ്‌കും ഗ്ലൗസും ഉണ്ടായാരുന്നതിനാല്‍ നാട്ടിലെ സന്നദ്ധ പ്രവര്‍ത്തകര്‍ മാസ്‌കുമായി വന്നപ്പോള്‍ അവരുടെ നന്മയോര്‍ത്ത് മാസ്‌ക് കയ്യിലുണ്ടെന്ന് പറഞ്ഞ് ദൂരെ നിന്ന് തിരിച്ചയച്ചു. ഇന്നലെ ഈ വ്യക്തിക്ക് കോവിഡ്. സ്ഥിതികരിച്ചപ്പോള്‍ അധികൃതര്‍ക്ക് റൂട്ട് മാപ്പ് നല്‍കി അവരുടെ സഹായത്തോടെ നേരെ കാഞ്ഞങ്ങാട് ജില്ലാ ആശു പ ത്രിയിലേക്ക്
ഈ സുഹൃത്തിന് പ്രൈമറി കോംണ്ടാക്ട് ആരുമില്ല.റൂട്ടമാപ്പില്‍ ഒന്നും പറയാനില്ല.
അഭിമാനിക്കേണ്ടിയിരിക്കുന്നു ‘ ഈ കാസര്‍കോട് കാരനെ യോര്‍ത്ത്.