24.6 C
Kottayam
Friday, September 27, 2024

‘ഉറപ്പാണ് എല്‍ ഡി എഫ്’; ഒരാഴ്ചയ്ക്കിടെ പരസ്യത്തിലൂടെ കിട്ടിയ വരുമാനം പുറത്ത്

Must read

കൊച്ചി:തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പരസ്യങ്ങള്‍. റോഡിലിറങ്ങിയാല്‍ ചിരിതൂകി നില്‍ക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററും ഫ്ളക്സും, ഇത് പോരെങ്കില്‍ മിനിട്ടുകളുടെ ഇടവേളകളില്‍ കാതടപ്പിച്ച്‌ പ്രചാരണ വാഹനങ്ങളും. എന്നാല്‍ ഇതിനെക്കാളും പണമൊഴുകുന്നത് ഇക്കുറി സമൂഹമാദ്ധ്യമങ്ങളിലൂടെയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പതിനെട്ട് ലക്ഷത്തിലേറെ രൂപയാണ് പരസ്യത്തിനായി ഫേസ്ബുക്കില്‍ പൊടിപൊടിച്ചത്. ഇതില്‍ കൂടുതല്‍ പണം ഒഴുക്കിയത് ഉറപ്പാണ് എല്‍ ഡി എഫ് എന്ന പരസ്യത്തിനായി ഇടതുപക്ഷമാണ്.

എല്‍ഡിഎഫിന്റെ ഔദ്യോഗിക പേജായ എല്‍ഡിഎഫ് കേരളയിലൂടെയാണ് പരസ്യം പുറത്ത് വിട്ടിരിക്കുന്നത്. ഈ വീഡിയോകള്‍ കൂടുതല്‍ പേരിലേക്ക് എത്തുന്നതിനായി 6.7 ലക്ഷമാണ് ഒരാഴ്ചയ്ക്കിടെ ഫേസ്ബുക്കിന് നല്‍കിയത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പതിനെട്ട് ലക്ഷമാണ് ഇക്കാലയളവില്‍ ഫേസ്ബുക്കില്‍ പൊടിച്ചത്.

ഫേസ്ബുക് ആഡ് ലൈബ്രറിയിലാണ് ഈ കണക്കുള്ളത്. കഴിഞ്ഞ ഒരു മാസത്തിനിടെ വിവിധ പരസ്യങ്ങള്‍ക്കായി ‘എല്‍ഡിഎഫ് കേരള’ പേജ് 9.34 ലക്ഷം ചിലവഴിച്ചപ്പോള്‍ കോണ്‍ഗ്രസ് കേവലം 61,223 രൂപയുടെ പരസ്യം മാത്രമാണ് നല്‍കിയിട്ടുള്ളത്.

കഴിഞ്ഞ ഒരു മാസത്തിനിടെ കേരളത്തില്‍ നിന്നും മുപ്പത് ലക്ഷത്തിന്റെ വരുമാനമാണ് വിവിധ സാമൂഹിക വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള സന്ദേശങ്ങള്‍ നല്‍കിയതുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് സ്വന്തമാക്കിയത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുടെ കണക്കെടുത്താല്‍ കൂടുതല്‍ തുക ഇക്കാര്യത്തിനായി ചിലവാക്കിയത് ബംഗാളാണ്. 2.2 കോടി രൂപയാണ് ഫേസ്ബുക്ക് ഇവിടെ നിന്നും സ്വന്തമാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മഴയത്ത് റോഡ് റേസിങ്; ലോക ചാമ്പ്യൻഷിപ്പിനിടെ തലയടിച്ചുവീണ് സ്വിസ് താരത്തിന് ദാരുണാന്ത്യം

ജനീവ: സൂറിച്ചില്‍ നടന്ന ലോക റോഡ് റേസ് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിനിടെ വീണ് തലയ്ക്ക് പരിക്കേറ്റ് സ്വിസ് വനിതാ താരം മുറിയല്‍ ഫററിന് ദാരുണാന്ത്യം. വനിതാ ജൂനിയര്‍ റോഡ് ആന്‍ഡ് പാരാ സൈക്ലിങ് ലോക...

വ്യാജ പാസ്പോർട്ടിൽ ഇന്ത്യയിൽ താമസിച്ച ബംഗ്ലാദേശി പോൺ വീഡിയോ താരം അറസ്റ്റിൽ

മുംബൈ: വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ഇന്ത്യയിൽ താമസിച്ചതിന് ബംഗ്ലാദേശി പോൺ വീഡിയോ താരം ആരോഹി ബർദെ എന്നറിയപ്പെടുന്ന റിയ ബർദെ അറസ്റ്റിൽ. മുംബൈയിലെ ഉൽഹാസ് നഗറിൽ നിന്നാണ് ആരോഹിയെ ഹിൽ ലൈൻ പോലീസ്...

സംസ്ഥാനത്ത്‌ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; പ്ലസ് ടു വിദ്യാർഥി ചികിത്സയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ വിദ്യാര്‍ഥി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ഉത്രാട ദിനത്തില്‍ കുട്ടി...

എ.ടി.എം ഗൂഗിൾമാപ്പിലൂടെ കണ്ടെത്തും,മെഷീൻ അടക്കം കടത്തും; പിടിയിലായത് കുപ്രസിദ്ധ ‘ഗ്യാസ് കട്ടർ ഗ്യാങ്’

തൃശൂര്‍: തൃശൂര്‍ എ.ടി.എം. കവര്‍ച്ചാ കേസില്‍ പിടിയിലായത് 'ഗ്യാസ് കട്ടര്‍ ഗ്യാങ്' എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷ്ടാക്കളെന്ന് പോലീസ്. പ്രത്യേക ബാങ്കിന്റെ എ.ടി.എമ്മുകളെ മാത്രം ലക്ഷ്യംവെച്ചായിരുന്നു ഇവര്‍ മോഷണം പതിവാക്കിയിരുന്നത്. 2021-ല്‍ കണ്ണൂരിലെ എ.ടി.എം....

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

Popular this week