24.7 C
Kottayam
Monday, September 30, 2024

ആശുപത്രിക്ക് മുന്നില്‍ നവജാത ശിശുവിന്റെ മൃതദേഹം കടിച്ചുവലിച്ച് തെരുവുനായ്ക്കള്‍! പിന്നാലെ ഓടി നാട്ടുകാര്‍

Must read

ഭുവനേശ്വര്‍: ഒഡീഷയില്‍ നവജാത ശിശുവിന്റെ മൃതദേഹവുമായി തെരുവുനായ്ക്കള്‍ സര്‍ക്കാര്‍ ആശുപത്രിയുടെ മുന്‍പില്‍. കുഞ്ഞിന്റെ മൃതദേഹം കടിച്ചുപിടിച്ച് തെരുവുനായ്ക്കള്‍ ഓടുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

ഭദ്രക് ജില്ലാ ആസ്ഥാനത്താണ് സംഭവം. സര്‍ക്കാര്‍ ആശുപത്രിക്ക് മുന്‍പില്‍ നവജാതശിശുവിന്റെ മൃതദേഹം കടിച്ചുപിടിച്ച് തെരുവുനായ്ക്കള്‍ നില്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ മൃതദേഹം വീണ്ടെടുക്കുന്നതിനായി തെരുവുനായ്ക്കളുടെ പിന്നാലെ ഓടി. ഒടുവില്‍ മൃതദേഹം ഉപേക്ഷിച്ച് നായ്ക്കള്‍ ഓടിമറഞ്ഞു.

പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിയപ്പോഴാണ് നവജാത ശിശുവിന്റെ മൃതദേഹം കടിച്ചുപിടിച്ചുകൊണ്ട് തെരുവുനായ്ക്കളെ കണ്ടതെന്ന് ദൃക്സാക്ഷി പറയുന്നു. ഇത് കണ്ട് ഒച്ചവെച്ചു. തുടര്‍ന്ന് പിന്നാലെ ഓടി. കുറച്ചുദൂരം ഓടി കഴിഞ്ഞപ്പോള്‍ തെരുവുനായ്ക്കള്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് ഓടിമറഞ്ഞതായി ദൃക്സാക്ഷി പറയുന്നു.

ആശുപത്രിയുടെ ഭാഗത്താണ് വീഴ്ച സംഭവിച്ചതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കുഞ്ഞിന്റെ മൃതദേഹം ആശുപത്രി അധികൃതര്‍ തുറസായ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നീട് മൃതദേഹം നായ്ക്കളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷി പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അൻവർ; ‘തന്നെ കള്ളനാക്കി, സ്വർണ്ണം പൊട്ടിക്കലിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളി’

മലപ്പുറം : പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചും സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി...

‘ആർഎസ്എസ് പ്രമാണിമാരോട് കിന്നാരം പറയുന്നയാൾ എഡിജിപി പദവിയിക്ക് അർഹനല്ല, മാറ്റിയേ തീരൂ’കടുത്ത നിലപാടുമായി സിപിഐ

തൃശ്ശൂർ : എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയെ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐയുടെ കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫീസായ പി...

പൂർണ നഗ്നനായ ട്രംപ്, വിഷാദ ഭാവം; ലാസ് വേഗസില്‍ കൂറ്റൻ പ്രതിമ, വൈറലായ പ്രതിമയുടെ അടിക്കുറിപ്പ് ഇങ്ങനെ

ലാസ് വേഗസ്: അമേരിക്കന്‍ പ്രസിഡന്‍റെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ ഭീമൻ നഗ്ന പ്രതിമ നടുറോഡില്‍.  യു.എസ്സിലെ നൊവാഡ സംസ്ഥാനത്തെ ലാസ് വേഗസ് നഗരത്തിലാണ് 43 അടി വലിപ്പമുള്ള ഭീമാകാരന്‍ പ്രതിമ...

വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

മലപ്പുറം: കോട്ടയ്ക്കല്‍ - പടപ്പറമ്പില്‍ കാറും ടാങ്കർലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. എയർബാഗ് മുഖത്തമർന്നതിനെത്തുടർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന്...

Popular this week