24.6 C
Kottayam
Friday, September 27, 2024

അത് ചെയ്തത് ആരാണെന്ന് എനിക്കറിയണം രണ്ടും കൽപ്പിച്ച് ഭാഗ്യലക്ഷ്മി, ബിഗ് ബോസിൽ നാടകീയ രംഗങ്ങൾ

Must read

കൊച്ചി:കഴിഞ്ഞ പോയ രണ്ട് സീസൺ പോലെയല്ല ഇത്തവണത്തെ ബിഗ് ബോസ്സ് മലയാളം സീസൺ 3.മത്സരാര്‍ഥികളോട് പ്രത്യേക മമതയൊന്നും കാണിക്കാതെ മികവുറ്റ പ്രകടനമാണ് അവതാരകനായ മോഹന്‍ലാല്‍ കാഴ്ച വെക്കുന്നത്. അത് കഴിഞ്ഞ ദിവസം പ്രേക്ഷകർ തിരിച്ചറിഞ്ഞതാണ് . ബിഗ്ബോസ് വീട്ടിൽ നടന്ന സംഭവങ്ങളെ കുറിച്ചുള്ള കാരണം തേടലും വിശദീകരണങ്ങളോടെയുമാണ് മോഹൻലാൽ രണ്ടാം ആഴ്ചയിലെ എവിക്ഷൻ എപ്പിസോഡിന് തുടക്കമിട്ടത്.

മത്സരാർത്ഥികളിൽ ചിലർ മൈക്ക് പൊത്തി പിടിച്ചും മൈക്ക് മാറ്റി വെച്ചും സംസാരിക്കുന്നതിനെ കുറിച്ചും രഹസ്യം പറച്ചിലുകളെ കുറിച്ചുമായിരുന്നു മോഹൻലാലിൻ്റെ ആദ്യ ചോദ്യം ചെയ്യൽ. ഈ വിഷയത്തിൽ നിന്ന് നൈസായി ഒഴിഞ്ഞ് മാറാനൊരുങ്ങിയ മത്സരാർത്ഥികളെ ഓരോരുത്തരെയും നിർത്തിപ്പൊരിക്കുന്നതായിരുന്നു അവതാരകൻ്റ നടപടി.

മോശമായ വാക്ക് ബിഗ് ബോസ്ഹൗസിൽ ഉപയോഗിച്ചതിനാണ് ഭാഗ്യലക്ഷ്മിയെ മോഹൻലാൽ ചോദ്യം ചെയ്തിരുന്നു. അത്രയും ഗതികെട്ട അവസ്ഥയിലായപ്പോഴാണ് താന്‍ അങ്ങനെ പറഞ്ഞതെന്ന് ഭാഗ്യ ലക്ഷമി മറുപടിയായി പറഞ്ഞു. അങ്ങനെ പറഞ്ഞിട്ടുണ്ടായിരിക്കാമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞപ്പോള്‍ കാണിക്കണോയെന്നായിരുന്നു മോഹന്‍ലാല്‍ ചോദിച്ചത്. കുറ്റം വിസമ്മതിക്കാൻ ശ്രമിച്ച ഭാഗ്യലക്ഷ്മിയോട് തെളിവ് കാണണോ എന്ന ചോദ്യത്തോട് വേണ്ട എന്നായിരുന്നു ഭാഗ്യലക്ഷ്മി നൽകിയ മറുപടി. എന്നാൽ കാണണം എന്ന് ശബ്ദമുയർത്തി പറയുകയായിരുന്നു അവതാരകൻ.

ഇപ്പോൾ ഇതാ ചെയ്യാത്ത തെറ്റിന്റെ പേരില്‍ തന്നെ ചോദ്യം ചെയ്യുന്നതില്‍ പരിഭവം പറഞ്ഞ് എത്തിയിരിക്കുകയാണ് ഭാഗ്യലക്ഷ്മി . താനറിയാത്ത രണ്ട് കാര്യങ്ങള്‍ മോഹന്‍ലാല്‍ ചോദ്യം ചെയ്തതാണ് താരത്തെ ചൊടിപ്പിച്ചത്.
ബിഗ് ബോസ് വീട്ടില്‍ ഗ്യാസ് ആരോ തുറന്ന് വിട്ടത് വലിയ ചര്‍ച്ചയായിരുന്നു. അകത്തും പുറത്തും ഒരുപോലെ ഞെട്ടലുണ്ടാക്കിയെങ്കിലും അതാരാണ് ചെയ്തതെന്ന് മാത്രം ആര്‍ക്കും അറിയില്ലായിരുന്നു.

കഴിഞ്ഞ എപ്പിസോഡില്‍ അവതാരകനായ മോഹന്‍ലാലിനോട് ഇക്കാര്യം ഭാഗ്യലക്ഷ്മി ചോദിച്ചു. എന്നാല്‍ ക്ൃത്യമായൊരു ഉത്തരം അവതാരകന്‍ നല്‍കിയിരുന്നില്ല. ഇതോടെ ബാത്ത്‌റൂമില്‍ നിന്നും ഒറ്റയ്ക്ക് ക്യാമറയുമായി സംസാരിക്കുമ്പോഴാണ് താന്‍ പോലും അറിയാത്ത കാര്യത്തിന് പഴി കേള്‍ക്കേണ്ടി വന്നതില്‍ വിഷമം തോന്നിയെന്നതടക്കമുള്ള കാര്യങ്ങളെ കുറിച്ച് ഭാഗ്യലക്ഷ്മി സംസാരിച്ചത്.

‘ഒന്നാമത് നമ്മുടെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ ആകുമ്പോള്‍ ആണല്ലോ നമ്മള്‍ സ്വകാര്യം പറയുന്നത്. അങ്ങനെ പറഞ്ഞ് പോകുന്നതാണ്. അല്ലാതെ ഒരു മുഴുനീള കോണ്‍വെര്‍സേഷന്‍ ഒന്നും അങ്ങനെ മാറ്റി വെക്കാറൊന്നുമില്ല. എന്തൊക്കെ പറഞ്ഞാലും എനിക്ക് നല്ല സങ്കടമുണ്ട്‌ട്ടോ. ഞാന്‍ ചെയ്യാത്ത രണ്ട് കുറ്റത്തിന്റെ പേരില്‍ ചോദ്യം ചെയ്യപ്പെട്ടു. ഫിറോസിന്റെ കാര്യത്തില്‍ ആണെങ്കിലും ഗ്യാസ് ആരോ ഓണ്‍ ചെയ്ത കാര്യത്തിലാണെങ്കിലും. ആക്യുചലി അതാരാണ് ഓണ്‍ ചെയ്തതെന്ന് എനിക്ക് അറിയണമെന്നുണ്ടായിരുന്നു. വഴക്ക് പറയാനല്ല. പിന്നീട് അവര്‍ അവിടെ നില്‍ക്കുമ്പോള്‍ നമുക്കൊന്ന് കൂടെ പോയി നില്‍ക്കാം. അല്ലെങ്കില്‍ ഒന്ന് സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് കൊടുക്കാം. ആരാണത് ചെയ്തതെന്ന് ഒരു പിടിയുമില്ലല്ലോ.

പക്ഷേ അതിന്റെ കുറ്റവും എന്റെ തലയില്‍. ഫിറോസ് ആപ്പിള്‍ കളഞ്ഞതും ഞാന്‍ ഉത്തരം പറയണമെന്ന് വെച്ചാല്‍ എങ്ങനെയാണ്. പതിനേഴ് പേരുണ്ടെങ്കില്‍ അവരുടെ എല്ലാം പുറകേ ഒരു ക്യാപ്റ്റന് നടക്കാന്‍ പറ്റുമോ. എവിടെങ്കിലുമൊക്കെ അവര്‍ കുറ്റം കാണിക്കുകയല്ലേ. അതിലെനിക്ക് ഭയങ്കര സങ്കടമുണ്ട്. ഞാന്‍ ചെയ്ത കുറ്റമാണെങ്കില്‍ അതിലെനിക്ക് ഉത്തരവാദിത്വമുണ്ട്. ഞാന്‍ ചെയ്തു എനിക്ക് തെറ്റ് പറ്റി പോയെന്ന് പറയാം. പക്ഷേ അവര്‍ ചെയ്ത കുറ്റത്തിന് ഞാന്‍ എങ്ങനെയാണ് റെസ്‌പോണ്‍സിബിള്‍ ആവുന്നത്. എല്ലാവരോടും ഞാനില്ലാതെ ഗ്യാസ് കത്തിക്കരുത് എന്ന് പറയാന്‍ പറ്റുമോ എന്നും ഭാഗ്യലക്ഷ്മി ചോദിക്കുകയാണ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ട്രസ്റ്റിന് ഭൂമി;മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ ലോകായുക്തയ്ക്ക് പരാതി

ന്യൂഡല്‍ഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ ലോകായുക്തയിൽ പരാതി. സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. ബിജെപി നേതാവ് രമേശാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഖാർഗെയുടെ കുടുംബവുമായി ബന്ധമുള്ള...

‘മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ’; പി.വി അൻവറിനെതിരെ നടൻ വിനായകൻ

കൊച്ചി: നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുതെന്ന് പറഞ്ഞ് തുടങ്ങുന്ന ഫെയ്സ്ബുക് പോസ്റ്റിൽ അൻവറിൻ്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം എന്ന് വിമർശിക്കുന്നു. പൊതുജനം...

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ചു; മൂന്ന് വിദ്യാർഥികൾ അവശനിലയില്‍

പാലക്കാട് :മദ്യം കഴിച്ച് മൂന്ന് വിദ്യാർഥികൾ അവശനിലയിലായി. മാത്തൂരിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റോഡരികിൽ അവശനിലയിൽ കിടന്ന മൂന്ന് വിദ്യാർഥികളെ ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികൾ വെള്ളംതളിച്ച് ഉണർത്താൻ ശ്രമിക്കുന്നത്...

മഴയത്ത് റോഡ് റേസിങ്; ലോക ചാമ്പ്യൻഷിപ്പിനിടെ തലയടിച്ചുവീണ് സ്വിസ് താരത്തിന് ദാരുണാന്ത്യം

ജനീവ: സൂറിച്ചില്‍ നടന്ന ലോക റോഡ് റേസ് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിനിടെ വീണ് തലയ്ക്ക് പരിക്കേറ്റ് സ്വിസ് വനിതാ താരം മുറിയല്‍ ഫററിന് ദാരുണാന്ത്യം. വനിതാ ജൂനിയര്‍ റോഡ് ആന്‍ഡ് പാരാ സൈക്ലിങ് ലോക...

വ്യാജ പാസ്പോർട്ടിൽ ഇന്ത്യയിൽ താമസിച്ച ബംഗ്ലാദേശി പോൺ വീഡിയോ താരം അറസ്റ്റിൽ

മുംബൈ: വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ഇന്ത്യയിൽ താമസിച്ചതിന് ബംഗ്ലാദേശി പോൺ വീഡിയോ താരം ആരോഹി ബർദെ എന്നറിയപ്പെടുന്ന റിയ ബർദെ അറസ്റ്റിൽ. മുംബൈയിലെ ഉൽഹാസ് നഗറിൽ നിന്നാണ് ആരോഹിയെ ഹിൽ ലൈൻ പോലീസ്...

Popular this week