24.6 C
Kottayam
Friday, September 27, 2024

പനിയുമായെത്തിയ ആളില്‍ ചൈനീസ് വനിത ഡോക്ടര്‍ക്കു തോന്നിയ സംശയം എത്തിയത് വിനാശകാരിയായ കൊറോണ വൈറസില്‍,ആയിരങ്ങളുടെ ജീവന്‍ രക്ഷിച്ച ഡോക്ടര്‍ ഇന്ന് ലോകത്തിന്റെ ഹീറോ

Must read

നിപയെന്ന മഹാകാരിയെ കേരളം രണ്ടുവട്ടം ചൊറുത്തുതോല്‍പ്പിച്ചത് രാജ്യവും ലോകവും അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്.ആദ്യ മരണങ്ങള്‍ക്കുശേഷം നിപ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഫിസിഷ്യനായ ഡോ.അനൂപ്കുമാറിന്റെ സംശയങ്ങളിലൂടെയായിരുന്നു.നിപയെ പിടിച്ചുകെട്ടാന്‍ ഔദ്യോഗിക സംവിധാനങ്ങള്‍ സടകുടഞ്ഞെഴുന്നേറ്റപ്പോള്‍ അനൂപ് ഡോക്ടര്‍ ഹീറോയായി മാറുകയായിരുന്നു.

ഇപ്പോള്‍ നിപയേക്കാള്‍ മാരക പ്രഹരശേഷിയോടെ ലോകമൊട്ടാകെ ഭീതി വിതയ്ക്കുന്ന കൊറോണയെ ആദ്യം തിരിച്ചറിഞ്ഞ വനിതാ ഡോക്ടറും ലോകത്തിനു മുന്നില്‍ ഹീറോ ആയി മാറുകയാണ്. ഒരേ രോഗലക്ഷണങ്ങളുമായി ഒന്നിനു പുറകെ ഒന്നായി രോഗികള്‍ എത്തിയതോടെ ‘ഇതുവരെ ഇല്ലാത്ത’ വൈറസിനെ ചൈനയിലെ ഈ വനിതാ ഡോക്ടര്‍ തിരിച്ചറിഞ്ഞു.

വുഹാനിലെ റെസ്പിറേറ്ററി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടറായ ഡോ. സാങ് ജിക്‌സിയാനാണ് ഈ താരം. 2003ല്‍ ചൈനയില്‍ നിന്ന് പടര്‍ന്നു പിടിച്ച കൊറോണ വൈറസായ സാര്‍സ് ബാധിച്ച രോഗികളെ ചികിത്സിച്ച അനുഭവമാണ് പുതിയ കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കാന്‍ സഹായകമായതെന്ന് ഡോ. സാങ് പറയുന്നു.

ആദ്യ ഏഴ് കൊറോണ ബാധിതരെ ചികിത്സിച്ചതും 54 കാരിയായ ഡോ. സാങ് ആണ്. പുതിയ തരം പനി എന്ന നിലയിലാണ് ഡിസംബര്‍ 26ന് വുഹാനിലുള്ള നാലുപേരെ ഡോ. സാങ് പരിശോധിക്കുന്നത്. ഒരു കുടുംബത്തില്‍ നിന്നുള്ള മൂന്നു പേര്‍ കടുത്ത ശ്വാസ തടസ്സവുമായാണ് സാങ്ങിനെ കാണാനെത്തിയത്.

കടുത്ത ന്യൂമോണിയ ബാധിച്ചതായി എക്‌സറേയില്‍ കണ്ടെത്തുകയും ചെയ്തു. പിന്നാലെ ഇതേ ലക്ഷണങ്ങളുമായി മൂന്നു പേര്‍ കൂടി എത്തിയതോടെയാണ് ഇതിനു പിന്നിലെ അപകട സൂചന സാങ് മനസ്സിലാക്കുന്നത്. ഈ ഏഴു പേരും ഹുനാന്‍ കടല്‍ വിഭങ്ങളുമായും വുഹാനിലെ ഇറച്ചിച്ചന്തയുമായും മൃഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരുമാണെന്നും തിരിച്ചറിഞ്ഞതോടെ പുതിയ ഒരു രോഗം ആണെന്ന് സാങ് മനസ്സിലാക്കുകയും ആശുപത്രി അധികൃതര്‍ക്ക് ഉള്‍പ്പെടെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

അതോടെ ആശുപത്രി ജീവനക്കാര്‍ എന്‍95 മാസ്‌കും ധരിച്ചു തുടങ്ങി. തുടര്‍ന്ന് ഇതേ രോഗലക്ഷണങ്ങളുമായി എത്തുന്നവര്‍ക്കായി കണ്‍സള്‍ട്ടേഷനായി ഒരു മള്‍ട്ടി ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങി. ദിവസങ്ങള്‍ മുന്നോട്ട് പോയപ്പോള്‍ ന്യൂമോണിയ കേസുകള്‍ കൈകാര്യം ചെയ്യുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും പ്രൊട്ടക്ടീവ് ഐസൊലേഷന്‍ വസ്ത്രങ്ങള്‍ ഉപയോഗിച്ചു തുടങ്ങുകയായിരുന്നു.

പിന്നീടാണ് ഇത് നൊവേല്‍ കൊറോണ ആണെന്ന് തിരിച്ചറിഞ്ഞത്. ചൈനയിലെ വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട് ലോകമെങ്ങും വ്യാപിച്ചിരിക്കുന്ന കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ഇതുവരെ 400നടുത്ത് ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്. ചൈനയ്ക്ക് പുറമെ ഇന്ത്യ, യുഎസ്, യുകെ ഉള്‍പ്പെടെ 24 രാജ്യങ്ങളിലേയ്ക്കും പടര്‍ന്നു പിടിച്ചുകഴിഞ്ഞു.വൈറസിന്റെ വ്യാപനത്തേത്തുടര്‍ന്ന് കേരളം സംസ്ഥാന ദുരന്തമായി കൊറോണയെ പ്രഖ്യാപിയ്ക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മഴയത്ത് റോഡ് റേസിങ്; ലോക ചാമ്പ്യൻഷിപ്പിനിടെ തലയടിച്ചുവീണ് സ്വിസ് താരത്തിന് ദാരുണാന്ത്യം

ജനീവ: സൂറിച്ചില്‍ നടന്ന ലോക റോഡ് റേസ് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിനിടെ വീണ് തലയ്ക്ക് പരിക്കേറ്റ് സ്വിസ് വനിതാ താരം മുറിയല്‍ ഫററിന് ദാരുണാന്ത്യം. വനിതാ ജൂനിയര്‍ റോഡ് ആന്‍ഡ് പാരാ സൈക്ലിങ് ലോക...

വ്യാജ പാസ്പോർട്ടിൽ ഇന്ത്യയിൽ താമസിച്ച ബംഗ്ലാദേശി പോൺ വീഡിയോ താരം അറസ്റ്റിൽ

മുംബൈ: വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ഇന്ത്യയിൽ താമസിച്ചതിന് ബംഗ്ലാദേശി പോൺ വീഡിയോ താരം ആരോഹി ബർദെ എന്നറിയപ്പെടുന്ന റിയ ബർദെ അറസ്റ്റിൽ. മുംബൈയിലെ ഉൽഹാസ് നഗറിൽ നിന്നാണ് ആരോഹിയെ ഹിൽ ലൈൻ പോലീസ്...

സംസ്ഥാനത്ത്‌ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; പ്ലസ് ടു വിദ്യാർഥി ചികിത്സയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ വിദ്യാര്‍ഥി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ഉത്രാട ദിനത്തില്‍ കുട്ടി...

എ.ടി.എം ഗൂഗിൾമാപ്പിലൂടെ കണ്ടെത്തും,മെഷീൻ അടക്കം കടത്തും; പിടിയിലായത് കുപ്രസിദ്ധ ‘ഗ്യാസ് കട്ടർ ഗ്യാങ്’

തൃശൂര്‍: തൃശൂര്‍ എ.ടി.എം. കവര്‍ച്ചാ കേസില്‍ പിടിയിലായത് 'ഗ്യാസ് കട്ടര്‍ ഗ്യാങ്' എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷ്ടാക്കളെന്ന് പോലീസ്. പ്രത്യേക ബാങ്കിന്റെ എ.ടി.എമ്മുകളെ മാത്രം ലക്ഷ്യംവെച്ചായിരുന്നു ഇവര്‍ മോഷണം പതിവാക്കിയിരുന്നത്. 2021-ല്‍ കണ്ണൂരിലെ എ.ടി.എം....

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

Popular this week