25.7 C
Kottayam
Sunday, September 29, 2024

കാന്തമായി മാറാന്‍ മാഗ്നറ്റിക് ബോളുകള്‍ വിഴുങ്ങി! 12കാരന്‍ ഗുരുതരാവസ്ഥയില്‍; ശസ്ത്രക്രിയയില്‍ പുറത്തെടുത്തത് 54 മാഗ്നറ്റിക് ബോളുകള്‍

Must read

ലണ്ടന്‍: ബ്രിട്ടണില്‍ കാന്തമായി മാറാനുള്ള ആഗ്രഹത്തെ തുടര്‍ന്ന് മാഗ്‌നറ്റിക് ബോളുകള്‍ വിഴുങ്ങിയ 12കാരന്‍ ഗുരുതരാവസ്ഥയില്‍. ജീവന്‍ രക്ഷിക്കാന്‍ നടത്തിയ അടിയന്തര ശസ്ത്രക്രിയയില്‍ 54 മാഗ്‌നറ്റിക് ബോളുകളാണ് നീക്കം ചെയ്തത്. ശാസ്ത്രത്തോടുള്ള ആഭിമുഖ്യമാണ് ഇതിന് പ്രേരിപ്പിച്ചത്.

റൈലി മോറിസണ്‍ എന്ന 12കാരനാണ് മാഗ്‌നറ്റിക് ബോളുകള്‍ വിഴുങ്ങിയത്. രണ്ടു പ്രാവശ്യമായാണ് വിഴുങ്ങിയത്. കാന്തമായി മാറാനുള്ള ആഗ്രഹം കൊണ്ടാണ് ചെയ്തത്. ജനുവരി ഒന്ന്, നാലു തീയതികളിലാണ് മാഗ്‌നറ്റിക് ബോളുകള്‍ വിഴുങ്ങിയതെന്ന് കുട്ടി ഡോക്ടറോട് പറഞ്ഞു.

നാലുദിവസം കഴിഞ്ഞ് വയറില്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടി അമ്മയോട് കാര്യം പറയുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയി. എക്സറേയിലാണ് ബോളുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ നടത്തി ബോളുകള്‍ നീക്കം ചെയ്തു. ബോളുകള്‍ നീക്കം ചെയ്യുന്നത് വൈകിയിരുന്നുവെങ്കില്‍ അപകടം സംഭവിക്കുമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ആറുമണിക്കൂര്‍ നീണ്ടുനിന്ന സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെയാണ് ബോളുകള്‍ നീക്കം ചെയ്തത്. എങ്ങനെയാണ് മാഗ്‌നറ്റിക് ബോളുകള്‍ വിഴുങ്ങിയത് എന്ന് ഇപ്പോഴും മനസിലാകുന്നില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ശാസ്ത്രത്തോടും പരീക്ഷണത്തോടുമുള്ള ആഭിമുഖ്യമാണ് കുട്ടിയെ ഇതിന് പ്രേരിപ്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സി.പി.എമ്മിനെ ഞെട്ടിച്ച് അൻവർ, നിലമ്പൂരിൽ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ വൻ ജനാവലി  

മലപ്പുറം : പി.വി.അൻവർ എം.എൽ.എയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ വൻ ജനാവലി. 50 പേർ പോലുമെത്തില്ലെന്ന് സിപിഎം പരിഹസിച്ചിടത്ത് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നായി വൻ ജനാവലിയാണ് നിലമ്പൂരിലെ ചന്തക്കുന്നിലെത്തിയത്. സിപിഎം...

ടൂത്ത് പേസ്റ്റ് കവറിൽ ചെറിയ അനക്കം, തുറന്നപ്പോൾ പുറത്ത് ചാടിയത് മുതലക്കുഞ്ഞുങ്ങൾ, അറസ്റ്റ്

മുംബൈ: ടൂത്ത് പേസ്റ്റ് കവറിനുള്ളിൽ ചെറിയ അനക്കം. കസ്റ്റംസ് എത്തി പരിശോധിച്ചപ്പോൾ കണ്ടത് മുതലകൾ. മുംബൈ വിമാനത്താവളത്തിലാണ് മുതല കുഞ്ഞുങ്ങളുമായി എത്തിയ രണ്ട് യാത്രക്കാരെ കസ്റ്റംസ് പിടികൂടി പൊലീസിന് കൈമാറി. ഹാൻഡ് ബാഗിൽ...

സിം കാർഡും ഡോങ്കിളും എത്തിച്ചു, സിദ്ദിഖിനെ ഒളിവിൽ സഹായിച്ചു’; മകന്റെ സുഹൃത്തുക്കളെ കുറിച്ച് അന്വേഷണ സംഘം

കൊച്ചി: ബലാത്സംഗ കേസിലെ പ്രതി സിദ്ദിഖിന്റെ മകൻ ഷഹീന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത സാഹചര്യത്തെ കുറിച്ച് വിശദീകരിച്ച് അന്വേഷണ സംഘം. സിദ്ദിഖിനെ ഒളിവിൽ സഹായിച്ചെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതെന്നും സിദ്ദിഖിന് സിം കാർഡും...

അമ്മമാർ ആവശ്യപ്പെടുന്നയിടത്ത് ബസ് നിർത്തിക്കൊടുക്കൂ, അതുകൊണ്ട് ഒരുനഷ്ടവും വരില്ല -മന്ത്രി

സമയം പാലിക്കാനുള്ള പരക്കംപാച്ചിലിനിടെ യാത്രക്കാരായ മുതിര്‍ന്ന സ്ത്രീകളും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരും ആവശ്യപ്പെടുന്ന സ്ഥലത്ത് രാത്രിസമയത്ത് ബസ് നിര്‍ത്തിക്കൊടുക്കണമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. അതുകൊണ്ടൊന്നും ഒരു നഷ്ടവും വരാനില്ല. നിര്‍ത്തില്ല എന്ന പിടിവാശികള്‍ വേണ്ടാ....

ഇന്ന് മുതൽ ഒന്നാം തീയതി വരെ ഇടിമിന്നലോടെ ശക്തമായ മഴ,എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിനും വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന്  29 മുതൽ ഒക്ടോബർ 1 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.  മണിക്കൂറിൽ...

Popular this week