24.6 C
Kottayam
Saturday, September 28, 2024

അതേ കാപ്പി, അതേ ബീറ്റ്റൂട്ടിട്ട മസാലദോശ, കട്ട്‌ലറ്റിന്റെ കൂടെ വരുന്നത് അതേ സോസ്, അതേ യൂണിഫോമിട്ട ജോലിക്കാര്‍; മുരളീ തുമ്മാരുകുടി

Must read

ഒരു ജനതയുടെ തന്നെ വികാരമായി മാറിയ ഇന്ത്യന്‍ കോഫീ ഹൗസുകള്‍ക്ക് കാലത്തിനൊത്ത മാറ്റം വേണമെന്ന് യു.എന്‍ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുക്കുടി. അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലാണ് കോഫീ ഹൗസുകള്‍ക്ക് വേണ്ട മാറ്റത്തെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം…

ഇന്‍ഡ്യന്‍ കോഫീ ഹൌസ്: മാറാത്തതായുള്ളത് മാറ്റം മാത്രമല്ല.
കഴിഞ്ഞദിവസം ഞാന്‍ ഗുരുവായൂരിലെ ഇന്‍ഡ്യന്‍ കോഫീ ഹൗസില്‍ പോയി. സ്ഥലം എവിടെയാണെന്നുള്ളത് പ്രസക്തമല്ല. സ്ഥലവും കാലവും മാറിയാലും ഇന്‍ഡ്യന്‍ കോഫീ ഹൗസിന് ഒരു മാറ്റവുമില്ല.
അതേ കാപ്പി
അതേ യൂണിഫോമിട്ട ജോലിക്കാര്‍
അതേ ബീറ്റ്റൂട്ടിട്ട മസാലദോശ
കട്ട്‌ലറ്റിന്റെ കൂടെ വരുന്നത് അതേ സോസ്
വിലയോ തുച്ഛം… ഗുണമോ മെച്ചം.
1970 കളില്‍ പത്ത് വയസുള്ളപ്പോള്‍ ആണെന്ന് തോന്നുന്നു ആദ്യമായി ഞാന്‍ എറണാകുളം ജോസ് ജംഗ്ഷനിലെ ഇന്‍ഡ്യന്‍ കോഫീ ഹൗസില്‍ പോയത്. ഇന്നിപ്പോള്‍ വയസ് 57 ആയി. ജോസ് ജംക്ഷനില്‍ ഇപ്പോള്‍ ഇന്ത്യന്‍ കോഫി ഹൗസില്ല. പക്ഷെ മറ്റെവിടെ പോയാലും ഇന്‍ഡ്യന്‍ കോഫീ ഹൗസിന് ഒരു മാറ്റവുമില്ല.
ഏറെ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഇന്‍ഡ്യന്‍ കോഫീ ഹൗസ് ഒരു റെസ്റ്റോറന്റ് മാത്രമല്ല, വികാരം കൂടിയാണ്.

തിരുവനന്തപുരത്തെ ഇന്‍ഡ്യന്‍ കോഫീ ഹൗസ് സൗഹൃദമാണ് ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ടിട്ടുള്ളത്. ഇപ്പോഴത്തെ പ്രധാന സിനിമാതാരങ്ങളും എഴുത്തുകാരുമെല്ലാം ഇന്‍ഡ്യന്‍ കോഫീ ഹൗസിലെ സ്ഥിരം സന്ദര്‍ശകരായിരുന്നു. പല പ്രശസ്ത കഥകളും സിനിമകളും രൂപപ്പെട്ടത് ഇന്‍ഡ്യന്‍ കോഫീ ഹൗസില്‍ വെച്ചാണ്. കൊല്‍ക്കത്തയിലും ഡല്‍ഹിയിലും ഒക്കെ ഇങ്ങനത്തെ ചരിത്രമുള്ള കോഫീ ഷോപ്പുകള്‍ ഉണ്ട്.
സിനിമാക്കഥയല്ലെങ്കിലും ജീവിതകഥകള്‍, സിനിമാതാരങ്ങള്‍ അല്ലെങ്കിലും കമിതാക്കള്‍, അവിടെ എത്രയോ കണ്ടുമുട്ടി ജീവിതകഥകള്‍ രചിച്ചിരിക്കുന്നു.
കാലം മാറി. കോഫി ഷോപ്പില്‍ വെറുതെയിരുന്ന് സിനിമ സംസാരിച്ചവര്‍ ഇന്ന് താരങ്ങളും സൂപ്പര്‍ താരങ്ങളുമായി. ചായ കുടിച്ച് പ്രണയിച്ചവര്‍ അമ്മൂമ്മമാരും അപ്പൂപ്പന്മാരുമായി.
ഇന്‍ഡ്യന്‍ കോഫീ ഹൗസിന് മാത്രം ഒരു മാറ്റവുമില്ല.

1957 ലാണ് ഇന്‍ഡ്യന്‍ കോഫീ ഹൗസ് സ്ഥാപിതമാകുന്നത്. ഇന്നിപ്പോള്‍ ഇന്ത്യയിലാകെ 400 ഇന്‍ഡ്യന്‍ കോഫീ ഹൗസുകളുള്ളതില്‍ ഏറെയും കേരളത്തിലാണ്. കേരളത്തിനകത്തും പുറത്തുമുള്ള ധാരാളം ജീവനക്കാര്‍ മലയാളികളാണ്. അവര്‍ തന്നെയാണ് അതിന്റെ ഉടമകളും മാനേജ്മെന്റും.
പക്ഷെ ഈ കോഫി ഷോപ്പുകള്‍ തുടങ്ങിയത് തൊള്ളായിരത്തി അമ്പത്തി ഏഴിലല്ല. ആയിരത്തി തൊള്ളായിരത്തി മുപ്പത്തി ആറില്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് ആണ് കോഫീ സെസ്സ് കമ്മിറ്റി ഇന്ത്യ കോഫി ഹൗസുകള്‍ തുടങ്ങിയത്. തൊള്ളായിരത്തി അമ്പതാവുമ്പോഴേക്കും കോഫി ഷോപ്പുകളുടെ എണ്ണം അമ്പതോളമായി. തൊള്ളായിരത്തി അമ്പതുകളില്‍ ഈ കോഫി ഷോപ്പുകള്‍ പൂട്ടാന്‍ കോഫി ബോര്‍ഡ് തീരുമാനമെടുത്തു. തൊഴിലാളികള്‍ പെരുവഴിയാകുമെന്ന സാഹചര്യമായി. അപ്പോഴാണ് തൊഴിലാളി നേതാവായിരുന്ന സഖാവ് എ കെ ജി തൊഴിലാളികളോട് ഈ കോഫി ഷോപ്പുകള്‍ ഏറ്റെടുക്കാനും പിന്നീട് നടത്തി കൊണ്ടുപോകാന്‍ പറഞ്ഞത്. അതൊരു വിജയമായി. ഇന്നിപ്പോള്‍ നാനൂറിലേറെ ഇന്ത്യന്‍ കോഫീ ഷോപ്പുകള്‍ ഇന്ത്യയിലുണ്ട്.
ഇനി മറ്റൊരു കോഫി ഷോപ്പിന്റെ കഥ പറയാം. 1971 ലാണ് ഒരു അമേരിക്കക്കാരന്‍ സ്റ്റാര്‍ബക്‌സ് തുടങ്ങുന്നത്, ഇന്‍ഡ്യന്‍ കോഫീ ഹൗസ് തുടങ്ങി 13 വര്‍ഷത്തിന് ശേഷം. ഇന്ന് അവര്‍ 70 രാജ്യങ്ങളില്‍ വ്യാപിച്ചിരിക്കുന്നു. 30000 ആയി എണ്ണം. പ്രതിവര്‍ഷ വിറ്റുവരവ് ഏകദേശം 26.5 ബില്യണ്‍ ഡോളര്‍ ആണ് (രണ്ടു ലക്ഷം കോടിയോളം രൂപ). 349,000 ആളുകള്‍ക്ക് ജോലി നല്‍കുന്നു. ഷെയര്‍ ഹോള്‍ഡേര്‍സിന് പന്ത്രണ്ട് ബില്യണ്‍ ഡോളര്‍ തിരിച്ചു നല്കി. അമേരിക്കയില്‍ മാത്രം ഒരു കോടി എഴുപത് ലക്ഷം സ്റ്റാര്‍ബക്‌സ് റിവാര്‍ഡ്‌സ് ലോയല്‍റ്റി പ്രോഗ്രാം അംഗങള്‍ ആണ്.

എന്തുകൊണ്ടാണ് സ്റ്റാര്‍ ബക്‌സിനും മുപ്പത്തി ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയ ഇന്‍ഡ്യ കോഫീ ഹൗസ് ഇനിയും ലോകത്ത് പടര്‍ന്നു പന്തലിക്കാത്തത്
അതുപോട്ടെ ഈ ലോക്ക് ഡൌണ്‍ കാലത്ത് കേരളത്തില്‍ പുതിയതായി ഇരുപത്തി നാലായിരം പുതിയ റസ്റ്റോറന്റുകള്‍ തുടങ്ങി എന്നാണ് പത്ര വാര്‍ത്തകള്‍ കണ്ടു. ഇതില്‍ ഒരു ശതമാനം എങ്കിലും എന്തുകൊണ്ടാണ് കേരളത്തില്‍ ഏറ്റവും ബ്രാന്‍ഡ് ഉള്ള ഇന്ത്യന്‍ കോഫി ഹൌസ് ആകാതിരുന്നത്
ലോകമെങ്ങും തൊഴിലെടുക്കാന്‍ ഇന്ത്യക്കാര്‍ പോകുന്ന കാലത്ത് ഇന്‍ഡ്യന്‍ കോഫീ ഹൗസിന് ദുബായിലും സിംഗപ്പൂരിലും സിലിക്കണ്‍ വാലിയിലും വന്‍ സാധ്യതയില്ല
അത് പോകട്ടെ, സ്റ്റാര്‍ബക്‌സ് പരിചിതമായ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ വര്‍ക്ക് ഫ്രം ഹോം ആയി തിരിച്ചു നാട്ടിലെത്തുന്‌പോള്‍ കോഫീ ഷോപ്പിലിരുന്ന് പണിയെടുക്കുന്നതാണ് വീട്ടിലിരുന്ന് പണിയെടുക്കുന്നതിലും കാര്യക്ഷമമെന്ന് പഠനങ്ങള്‍ പറയുന്‌പോള്‍ പുതിയ തലമുറയെ കൈയിലെടുക്കാന്‍ വൈ ഫൈ യും ഹൈഫൈ കോഫിയുമായി ആയിരക്കണക്കിന് ഇന്‍ഡ്യന്‍ കോഫീ ഹൗസുകള്‍ തയ്യാറെടുക്കേണ്ടതല്ലേ
ഇന്‍ഡ്യന്‍ കോഫീ ഹൗസ് എവിടെയൊക്കെയുണ്ടെന്ന് കണ്ടുപിടിക്കാനുള്ള ഒരു ആപ്പ് ഐ ഫോണില്‍ വേണ്ടേ
ഇന്ത്യയില്‍ എവിടെയും ഇന്‍ഡ്യന്‍ കോഫീ ഹൗസില്‍ വരുന്നവര്‍ക്ക് ലോയല്‍റ്റി കാര്‍ഡ് നല്‍കേണ്ട
അവര്‍ക്ക് കാപ്പി വാങ്ങുന്നതില്‍ ഡിസ്‌കൗണ്ടും കോഫീ മഗും ടി ഷര്‍ട്ടും നമുക്ക് മാര്‍ക്കറ്റ് ചെയ്യേണ്ട്
ഇന്‍ഡ്യന്‍ കോഫീ ഹൗസിലെ ബീറ്റ് റൂട്ട് റെസിപ്പികള്‍ നമുക്ക് ടി വി യില്‍ പരിചയപ്പെടുത്തേണ്ട
ഇന്ത്യയിലെ പതിനായിരം ആളുകള്‍ എങ്കിലും ഉള്ള ഓരോ നഗരത്തിലും ഓരോ ഇന്ത്യന്‍ കോഫി ഹൌസ് വേണ്ടേ
ലണ്ടനില്‍ ഒരു കോടിയോളം ആളുകള്‍ ഉണ്ടെന്നാണ് കണക്ക്. അവിടെ മാത്രം ഇരുനൂറ്റി നാല്പത്തി ആറ് സ്റ്റാര്‍ ബക്‌സ് ഉണ്ട്. അതായത് ഓരോ നാല്പതിനായിരം പേര്‍ക്കും ഒരു കോഫീ ഷോപ്പ് ഉണ്ട്. ഈ കണക്കില്‍ ചുരുങ്ങിയത് ഒരു ലക്ഷത്തില്‍ ഒരാള്‍ക്കെങ്കിലും വച്ച് നമ്മുടെ വന്‍ നഗരങ്ങളില്‍ ഇന്ത്യന്‍ കോഫീ ഹൌസ് നമുക്ക് ഉണ്ടാക്കികൂടെ
എന്തുകൊണ്ടാണ് ഇത് സംഭവിക്കാത്തത്
മാറ്റം ഉണ്ടാകാത്തത് മാറ്റത്തിന് മാത്രമേ ഉള്ളൂ എന്നുള്ള ഹെറാക്ലിറ്റസിന്റെ പ്രസ്താവന സത്യത്തില്‍ ശരിയാണോ
മുരളി തുമ്മാരുകുടി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ദമ്പതികൾ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു; ലോറി കയറിയിറങ്ങി നവവധുവിന് ദാരുണാന്ത്യം

തിരുവനന്തപുരം:ആറ്റിങ്ങൽ മാമത്ത് ദേശീയപാതയിൽ കണ്ടെയ്നർ ലോറി കയറിയിറങ്ങി നവവധുവായ അഭിഭാഷകയ്ക്ക് ദാരുണാന്ത്യം. ഭർത്താവ് നിസാര പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം. കൊട്ടാരക്കര മീയന്നൂർ മേലൂട്ട് വീട്ടിൽ കൃപ മുകുന്ദൻ...

ലുലു മാളിൽ പ്രാർത്ഥനാ മുറിയിൽ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വർണമാല കവർന്നു; പ്രതികൾ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥന റൂമിൽ നിന്നും കൈക്കുഞ്ഞിന്റെ സ്വർണമാല കവർന്ന കേസിൽ ദമ്പതികൾ പിടിയിൽ. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുൽ റഹ്മാനും ഭാര്യ ഷാഹിനയുമാണ് പൊലീസിന്റെ പിടിയിലായത്. കുഞ്ഞിന്റെ മാല...

ട്രസ്റ്റിന് ഭൂമി;മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ ലോകായുക്തയ്ക്ക് പരാതി

ന്യൂഡല്‍ഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ ലോകായുക്തയിൽ പരാതി. സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. ബിജെപി നേതാവ് രമേശാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഖാർഗെയുടെ കുടുംബവുമായി ബന്ധമുള്ള...

‘മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ’; പി.വി അൻവറിനെതിരെ നടൻ വിനായകൻ

കൊച്ചി: നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുതെന്ന് പറഞ്ഞ് തുടങ്ങുന്ന ഫെയ്സ്ബുക് പോസ്റ്റിൽ അൻവറിൻ്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം എന്ന് വിമർശിക്കുന്നു. പൊതുജനം...

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ചു; മൂന്ന് വിദ്യാർഥികൾ അവശനിലയില്‍

പാലക്കാട് :മദ്യം കഴിച്ച് മൂന്ന് വിദ്യാർഥികൾ അവശനിലയിലായി. മാത്തൂരിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റോഡരികിൽ അവശനിലയിൽ കിടന്ന മൂന്ന് വിദ്യാർഥികളെ ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികൾ വെള്ളംതളിച്ച് ഉണർത്താൻ ശ്രമിക്കുന്നത്...

Popular this week