24.6 C
Kottayam
Friday, September 27, 2024

ആ സന്ദേശങ്ങള്‍ താന്‍ തന്നെയാണ് അയച്ചത്, വ്യാജന്‍ ആണോ എന്നറിയാന്‍ വേണ്ടിയാണ് നമ്പര്‍ ചോദിച്ചത്; ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുരളി മോഹന്‍

Must read

നടന്‍ മുരളി മോഹന്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചു എന്ന യുവതിയുടെ ആരോപണത്തിന് മറുപടിയുമായി താരം. മുരളി മോഹന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും വന്ന സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചാണ് യുവ എഴുത്തുകാരിയായ അശ്വതി പ്രതികരിച്ചത്. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുരളി മോഹന്‍.

ആ സന്ദേശങ്ങള്‍ താന്‍ തന്നെയാണ് അയച്ചത്. ഈ വാര്‍ത്തകള്‍ വന്നതോടെ നിരവധി കോളുകള്‍ വരുന്നുണ്ട്. പക്ഷെ വിളിക്കുന്നവര്‍ തന്നെ പറയുന്നുണ്ട് സാറിന്റെ ഭാഗത്ത് തെറ്റുകള്‍ ഇല്ലെന്ന്. കാരണം അവര്‍ ഷൈന്‍ ചെയ്യാന്‍ മാത്രമാണ് അത് ചെയ്തത്. തനിക്ക് അതിന്റെ ആവശ്യമില്ലെന്നും മുരളി മോഹന്‍ പ്രതികരിച്ചു.

മെസഞ്ചറില്‍ ഒരുപാട് മെസേജുകള്‍ വരാറുണ്ട്. പാട്ട് അയച്ചു തരാമോ എന്നുള്ള സംസാരത്തില്‍ തുടങ്ങി വീട്ടില്‍ ആണോ? എന്താണ് ഡ്രസ്സ്? എന്ന് തിരക്കുന്ന മെസേജുകള്‍ വരെ. അതിനാല്‍ വാട്സ്ആപ്പില്‍ വരുന്ന മെസേജുകളോട് മാത്രമാണ് പ്രതികരിക്കാറുള്ളത്. വ്യാജന്‍മാരെയും ശരിക്കുള്ളവരെയും കണ്ടെത്തുക പ്രയാസമാണ്.

വ്യാജന്‍ ആണോ എന്ന് അറിയാന്‍ വേണ്ടി മാത്രമാണ് ആ കുട്ടിയോട് നമ്പര്‍ ചോദിച്ചത്. ആ ചാറ്റ് കണ്ടാല്‍ തന്നെ മനസിലാകും ഒരു അശ്ലീല വാക്കുകളും പോയിട്ടില്ല അതിനാല്‍ തന്റെ ഭാഗത്ത് തെറ്റില്ലെന്നും. ഷൈന്‍ ചെയ്യാന്‍ മാത്രമാണത്. നമ്ബര്‍ ഇല്ലാതെ താന്‍ ആരോടും സംസാരിക്കുക പോലുമില്ല എന്നാണ് മുരളി മോഹന്‍ പറയുന്നത്.

സിരീയലുകളില്‍ അച്ഛന്‍ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ താരമാണ് മുരളി മോഹന്‍. ചന്ദനമഴ അടക്കമുള്ള സീരിയലുകളുടെ ഭാഗമായിരുന്നു. ദിലീപ് ചിത്രം റോമിയോയില്‍ മുരളി അവതരിപ്പിച്ച കഥാപാത്രവും ശ്രദ്ധ നേടിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സംസ്ഥാനത്ത്‌ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; പ്ലസ് ടു വിദ്യാർഥി ചികിത്സയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ വിദ്യാര്‍ഥി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ഉത്രാട ദിനത്തില്‍ കുട്ടി...

എ.ടി.എം ഗൂഗിൾമാപ്പിലൂടെ കണ്ടെത്തും,മെഷീൻ അടക്കം കടത്തും; പിടിയിലായത് കുപ്രസിദ്ധ ‘ഗ്യാസ് കട്ടർ ഗ്യാങ്’

തൃശൂര്‍: തൃശൂര്‍ എ.ടി.എം. കവര്‍ച്ചാ കേസില്‍ പിടിയിലായത് 'ഗ്യാസ് കട്ടര്‍ ഗ്യാങ്' എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷ്ടാക്കളെന്ന് പോലീസ്. പ്രത്യേക ബാങ്കിന്റെ എ.ടി.എമ്മുകളെ മാത്രം ലക്ഷ്യംവെച്ചായിരുന്നു ഇവര്‍ മോഷണം പതിവാക്കിയിരുന്നത്. 2021-ല്‍ കണ്ണൂരിലെ എ.ടി.എം....

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

Popular this week