കൊച്ചി: ബലാത്സംഗക്കേസുകളില്‍ വടക്കന്‍ സംസ്ഥാനങ്ങളിലേക്ക് മാത്രം നോക്കണ്ട.ദൈവത്തിന്റെ സ്വന്തം നാടായ കേരളവും ഇക്കാര്യത്തില്‍ ഒട്ടുംപിന്നിലല്ല. കഴിഞ്ഞ എട്ട് മാസത്തിനിടെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത് 1537 ബലാത്സംഗക്കേസുകളാണ്. മുന്‍വര്‍ഷങ്ങളെക്കാള്‍ ഉയര്‍ന്ന നിരക്കാണിത്. കുട്ടികള്‍ക്കെതിരായ ബലാത്സംഗക്കേസുകളില്‍ അഞ്ചിരട്ടി വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.2017 വരെ 1,28,000 ബലാത്സംഗകേസുകളാണ് വിചാരണ കാത്തിരിക്കുന്നത്.ബലാത്സംഗകേസുകളില്‍ വൈദ്യപരിശോധന നടത്താന്‍ ലാബുള്‍പ്പെടെയുള്ള സംവിധാനങ്ങളില്ലാത്തതാണ് പ്രധാനപ്രശ്നം.
ശാസ്ത്രീയ പരിശോധനാഫലം ലഭിയ്ക്കണമെങ്കില്‍ മാസങ്ങളോളം കാത്തിരിയ്ക്കേണ്ടതാണ് അവസ്ഥ. നാലായിരത്തോളം കേസുകളാണ് ഫൊറന്‍സിക് ഫലം കാത്ത് മാത്രം ഇരിയ്ക്കുന്നത്. ഫൊറന്‍സിക് ജീവനക്കാരുടെ എണ്ണവും കുറവാണ്.കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ശരാശരി 15 ശതമാനം കേസുകളില്‍ മാത്രമേ വിചാരണനടപടികള്‍ പൂര്‍ത്തിയാകുന്നുള്ളു.
മദ്യപാനം, മയക്കുമരുന്ന് ഉപയോഗം, മൊബൈല്‍ ഫോണ്‍-ഇന്റര്‍നെറ്റ എന്നിവയുമായി ബന്ധപ്പെട്ട് കുറ്റങ്ങളും വര്‍ധിച്ചിട്ടുണ്ട്.കുട്ടികള്‍ക്കെതിരായ ബലാത്സംഗക്കേസുകള്‍ വര്‍ധിച്ചത് അഞ്ചിരട്ടിയാണ്.