25.3 C
Kottayam
Sunday, September 29, 2024

പ്രളയത്തിലും കൊവിഡിലും ഒപ്പം നിന്നു, സമാനതകളില്ലാത്ത വികസനം, ഊർജ്ജമില്ലാത്ത പ്രതിപക്ഷം, എൽ.ഡി.എഫ് വിജയ ഘടകങ്ങൾ ഇവയൊക്കെ

Must read

തിരുവനന്തപുരം: ലോക് സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്‍റെയും അവസാന ലാപ്പിലുയര്‍ന്ന ആരോപണങ്ങളില്‍ നിന്നും ഇടതുപക്ഷത്തിന് ഏറെ ആശ്വാസമേകുന്നതാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ മിന്നുന്ന നേട്ടം. സംസ്ഥാനത്താകെ അലയടിച്ച ഇടതുതരംഗം കോണ്‍ഗ്രസിനെ കടപുഴക്കി. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളിലും കോര്‍പ്പറേഷനുകളിലും വിജയം കൈവരിച്ച് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെയും നേരിടാനുള്ള ഊര്‍ജ്ജം സംഭരിച്ചിരിക്കുകയാണ് ഇടതുമുന്നണി.

നാലര വര്‍ഷത്തെ ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിട്ട പിണറായി വിജയനും എല്‍ഡിഎഫ് സര്‍ക്കാരനും ഈ നേട്ടം കൈവരിക്കാനായത് വികസന രംഗത്തും, സാമൂഹിക ക്ഷേമ രംഗത്തും, ആരോഗ്യ മേഖലയിലുമടക്കം ജനങ്ങളെ നേരിട്ട് ബാധിക്കുന്ന എല്ലാ മേഖലകളിലും നടത്തിയ ഇടപെടലുകളാണ്. ആരോപണങ്ങളുടെ കുത്തൊഴുക്കിലും ഇതുപക്ഷത്തെ തുണച്ചത് വികസന നയങ്ങളാണെന്ന് മുഖ്യമന്ത്രിയും ആവര്‍ത്തിച്ച് പറയുന്നു.

വികസന രംഗത്തെ മുന്നേറ്റം

അടിസ്ഥാന സൌകര്യങ്ങളിലടക്കമുള്ള വികസന പദ്ധതികള്‍, റോഡ്, ഗെയില്‍ പദ്ധതി, ലൈഫ് പദ്ധതി അടക്കമുള്ള ഭവന നിര്‍മ്മാ പദ്ധതികളിലെ വിജയം എല്‍ഡിഎഫ് സര്‍ക്കാരിന് നേട്ടമായി. പൊതു ആരോഗ്യ സംവിധാനങ്ങളിലെയും പൊതുവിദ്യാഭ്യാസ രംഗത്തെയും നേട്ടവും ജനപ്രീതി പിടിച്ച് പറ്റാന്‍ സഹായകമായി.

ക്ഷേമ പദ്ധതികള്‍

ക്ഷേമ പെന്‍ഷനുകള്‍ ഉയര്‍ത്തി, കുടിശകയില്ലാതെ വിതരണം ചെയ്ത് സാധാരണക്കാരുടെ വിശ്വാസ്യത പിടിച്ച് പറ്റാനായത് സര്‍ക്കാരിന് ഗുണം ചെയ്തു. 100 ദിവസം കൊണ്ട് പൂര്‍ത്തിയാക്കുന്നതും തുടക്കമിടുന്നതുമായി 100 കര്‍മ പദ്ധതികളും അവ സമയോചിതമായി പൂര്‍ത്തീകരിക്കാനായതും നേട്ടമായി. യു.ഡി.എഫ് ഭരണം ഒഴിയുമ്പോള്‍ 35 ലക്ഷം പേര്‍ക്ക് 600 രൂപ നിരക്കില്‍ ആയിരുന്നു പെന്‍ഷന്‍. പെന്‍ഷന്‍ തുക 600 രൂപയില്‍ നിന്ന് 1000 രൂപയായും തുടര്‍ന്ന് 1200 രൂപയായും 1300 രൂപയായും വര്‍ധിപ്പിച്ചു.

പ്രളയത്തിലും കൊവിഡിലും തളരാത്ത പോരാട്ടം
കേരളമൊന്നാകെ വലിയ പ്രതിസന്ധി നേരിട്ട പ്രളയകാലത്തെ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയഭേദമന്യെ കൈയ്യടി ലഭിച്ചു. പ്രളയത്തിലകപ്പെട്ട ജനതയെ പുനരധിവസിപ്പിക്കുന്നതടക്കമുള്ള പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കി. കൊവിഡ് കാലത്തെ ക്ഷേമ പദ്ധതികളും സൌജന്യ ഭക്ഷ്യകിറ്റ് വിതരണവും കൊവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ വിജയവും വലിയ നേട്ടമായി.

അഴിമതിക്കെതിരായ നിലപാട്

സ്പ്രിംക്ലര്‍ കരാര്‍ ക്രമക്കേടിൽ തുടങ്ങി സ്വര്‍ണ്ണക്കടത്തും ലൈഫ് മിഷൻ അഴിമതിയും അടക്കം ഗരുതര ആക്ഷേപങ്ങൾ ഉയരുമ്പോൾ പക്ഷേ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടിയും ഉറച്ച വിശ്വാസത്തിലായിരുന്നു. വിശ്വസ്തര്‍ക്കെതിരെ കുരുക്ക് മുറുകിയപ്പോഴും അഴിമതിയിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉറച്ച് നിന്നു. എത്ര ഉന്നതരായാലും കുറ്റം ചെയ്താൽ ശിക്ഷ അനുഭവിക്കുമെന്ന് വാര്‍ത്താസമ്മേളനങ്ങളിൽ പല തവണ ആവര്‍ത്തിച്ചു.

ആരോപണങ്ങള്‍ക്ക് എണ്ണിപ്പറഞ്ഞ് മറുപടി

നിരന്തരം ആരോപണങ്ങള്‍ ഉയരുമ്പോഴും പിണറായി വിജയന്‍ നങ്ങളോട് പറ‌ഞ്ഞത് അത്രയും ഭരണ നേട്ടങ്ങളാണ്. വൻകിട പദ്ധതികൾ മുതൽ ക്ഷേമ പെൻഷനും ക്ഷാമകാലത്തെ കിറ്റ് വിതരണവും അടക്കം ജനക്ഷേമ പദ്ധതികളും വികസന നേട്ടങ്ങളും വിശദീകരിച്ച് ആരോപണങ്ങളെ തള്ളിക്കളഞ്ഞു.

വര്‍ഗ്ഗീയതയ്ക്കെതിരായ നിലപാട്

ബിജെപിയോടും ആര്‍എസ്എസിനോടും ജമാഅത്തൈ ഇസ്ലാമി അടക്കമുള്ള മതസംഘടനകളോടും യുഡിഎഫ് മൃദുസമീപനം കാട്ടിയപ്പോള്‍ വര്‍ഗ്ഗീയതയ്ക്കെതിരെ ഉറച്ച നിലപാടുമായി സിപിഎം നിന്നു. ജമാഅത്തൈ ഇസ്ലാമിയുള്ള സഖ്യം അവസാന ദിവസം വരെ യുഡിഎഫ് പക്ഷത്ത് ആശയക്കുഴപ്പമുണ്ടാക്കിയപ്പോള്‍ എല്‍ഡിഎഫ് ശക്തമായ നിലപാട് സ്വീകരിച്ചു.കേന്ദ്രഭരണത്തിന്‍റെ പിന്തുണയില്‍ ബിജെപി സംസ്ഥാനത്ത് കരുത്ത് കാണിക്കുമ്പോള്‍ ബിജെപിയെ ചെറുക്കാന്‍ പിണറായി വിജയനും ഇടതുമുന്നണിക്കും കഴിയുമെന്ന എന്ന രാഷ്ട്രീയവും ഗുണായി.

ഊര്‍ജ്ജമില്ലാത്ത പ്രതിപക്ഷം

സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ വേണ്ട വിധം ഉപയോഗിക്കാന്‍ പ്രതിപക്ഷത്തിനായില്ല. അഴിമതിയടക്കമുള്ള പ്രതിപക്ഷ ആരോപണങ്ങളെ തുടക്കത്തിലെ ചെറുക്കാന്‍ ഇടത് മുന്നണിക്കായി. കോണ്‍ഗ്രസിലെ പോരും ജോസ് കെ മാണിയുടെ വരവോടുകൂടി മധ്യകേരളത്തിലുണ്ടായ രാഷ്ട്രീയ മാറ്റവും എല്‍ഡിഎഫിന്‍റെ വിജയത്തിന് ആക്കം കൂട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അൻവർ; ‘തന്നെ കള്ളനാക്കി, സ്വർണ്ണം പൊട്ടിക്കലിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളി’

മലപ്പുറം : പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചും സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി...

‘ആർഎസ്എസ് പ്രമാണിമാരോട് കിന്നാരം പറയുന്നയാൾ എഡിജിപി പദവിയിക്ക് അർഹനല്ല, മാറ്റിയേ തീരൂ’കടുത്ത നിലപാടുമായി സിപിഐ

തൃശ്ശൂർ : എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയെ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐയുടെ കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫീസായ പി...

പൂർണ നഗ്നനായ ട്രംപ്, വിഷാദ ഭാവം; ലാസ് വേഗസില്‍ കൂറ്റൻ പ്രതിമ, വൈറലായ പ്രതിമയുടെ അടിക്കുറിപ്പ് ഇങ്ങനെ

ലാസ് വേഗസ്: അമേരിക്കന്‍ പ്രസിഡന്‍റെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ ഭീമൻ നഗ്ന പ്രതിമ നടുറോഡില്‍.  യു.എസ്സിലെ നൊവാഡ സംസ്ഥാനത്തെ ലാസ് വേഗസ് നഗരത്തിലാണ് 43 അടി വലിപ്പമുള്ള ഭീമാകാരന്‍ പ്രതിമ...

വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

മലപ്പുറം: കോട്ടയ്ക്കല്‍ - പടപ്പറമ്പില്‍ കാറും ടാങ്കർലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. എയർബാഗ് മുഖത്തമർന്നതിനെത്തുടർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന്...

Popular this week