തിരുവനന്തപുരം : ഒന്നാം സമ്മാനത്തുക ഇരട്ടിയാക്കി ക്രിസ്മസ് ന്യൂ ഇയര്‍ ബംപര്‍ എത്തുന്നു. ഓണം ബംപര്‍ ലോട്ടറി ടിക്കറ്റിന്റെ അതേ തുകയായ 12 കോടി രൂപയാണ് പുതിയ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 10 പേര്‍ക്ക് 50 ലക്ഷം രൂപ വീതവും മൂന്നാം സമ്മാനമായി 10 പേര്‍ക്ക് 10 ലക്ഷം വീതവും ലഭിക്കും.
കഴിഞ്ഞ വര്‍ഷം 6 കോടിയായിരുന്നു ഒന്നാം സമ്മാനം. ലോട്ടറി ടിക്കറ്റ് വില്പനയില് അടുത്ത കാലത്തുണ്ടായ കുതിച്ചുചാട്ടമാണു സമ്മാനത്തുക ഇരട്ടിപ്പിക്കാന്‍ കാരണം. ഈ മാസം 30ന് ക്രിസ്മസ് ന്യൂ ഇയര്‍ ടിക്കറ്റുകള്‍ വിപണിയിലെത്തും. 10 സീരീസുകളിലായി 20 ലക്ഷം ടിക്കറ്റുകളാണ് ആദ്യഘട്ടത്തില്‍ അച്ചടിക്കുക.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News