മസ്കറ്റ്:വിദേശത്തു നിന്നും ഒമാനിൽ എത്തുന്നവരുടെ ക്വാറന്റീൻ കാലാവധി ഏഴു ദിവസമാക്കി കുറച്ചു.
വിദേശത്ത് നിന്ന് രാജ്യത്ത് എത്തിക്കഴിഞ്ഞാലുടൻ വിമാനത്താവളത്തിൽ വെച്ചുതന്നെ വീണ്ടും കൊവിഡ് പി.സി.ആർ പരിശോധനയ്‍ക്ക് വിധേയരാകുകയും തുടര്‍ന്ന് ഏഴു ദിവസം ക്വറന്റൈനിൽ കഴിയുകയും വേണം.
ശേഷം എട്ടാം ദിവസം വീണ്ടും പി.സി.ആർ പരിശോധന നടത്തി കൊവിഡ് വൈറസ് ബാധയില്ലെന്ന് ഉറപ്പു വരുത്തണമെന്നുമാണ് പുതിയ തീരുമാനം. ഒപ്പം വിദേശത്തു നിന്നും വരുന്നവർ 96 മണിക്കൂറിനിടെ കോവിഡ് പി.സി.ആർ പരിശോധന നടത്തിയിരിക്കണമെന്നും സുപ്രീം കമ്മിറ്റിയുടെ പുതിയ അറിയിപ്പിൽ പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News