വാളയാർ പീഡന കേസിലെ പ്രതികളെ കോടതി വെറുതേ വിട്ടതിന് പിന്നാലെ കുട്ടികൾക്ക് എതിരായ ലൈംഗികാതിക്രമങ്ങൾ വീണ്ടും സജീവ ചർച്ചാവിഷയമാകുന്നു. കുട്ടികൾ എങ്ങിനെ അതിക്രമങ്ങൾക്ക് ഇരയാവുന്നു ചൂഷണങ്ങൾ എങ്ങിനെ തടയാം എന്നിങ്ങനെ വിശദമാക്കുന്ന നിരവധി കുറിപ്പുകളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിയ്ക്കന്നത്. ഇത്തരത്തിലൊരു കുറിപ്പ് ഇതിനകം വെെറലായി കഴിഞ്ഞിരിയ്ക്കുകയാണ്.
കുറിപ്പ് ഇങ്ങനെ
ലൈംഗിക തൃഷ്ണ കാഴ്ച്ചയെ
അന്ധമാക്കിയ മാറിയ കാലഘട്ടത്തിൽ ഇരയുടെ പ്രായമോ ബന്ധമോ കുടുംബ ബന്ധമോ ഒന്നും തന്നെ വേട്ടക്കാരുടെ കാമ പൂർത്തീകരണത്തിന് തടസ്സമാകുന്നില്ല
സാഹചര്യം അനുകൂലമാകുമ്പോൾ
അവരത് ഉപയോഗപ്പെടുത്തുന്നു
റിപ്പോർട്ട് ചെയ്യപ്പെട്ട 80%പോക്സോ
കേസുകളിലും ബന്ധുക്കൾ തന്നെയാണ്
പീഡകരായി കടന്ന് വന്നിട്ടുള്ളത്
വാളയാറിലെ കേസിൽ പോലും പ്രതിചേർക്കപ്പെട്ടിരുന്ന മധു എന്നയാൾ
കുട്ടികളുടെ അമ്മയുടെ സഹോദരിയുടെ
മകനാണ് മറ്റുള്ളവരും ബന്ധുക്കളോ
സ്വന്തക്കാരോ ആണെന്നാണ് വാർത്തകളിൽ
നിന്ന് അറിയാൻ കഴിഞ്ഞത്
ഇതാണ് കുട്ടികൾ നേരിടുന്ന
കടുത്ത വെല്ലുവിളി എന്നിരിക്കേ
മാതാപിതാക്കൾക്ക് ഒന്ന് കൂടെ
ജാഗ്രത കൈവരിക്കേണ്ടതുണ്ട്
നമ്മുടെ വീട്ടിൽ വരുന്ന ബന്ധുക്കളിൽ
ആ ആൾ വരുന്നത് ഇഷ്ടമല്ല എന്നോ
അല്ലെങ്കിൽ ചിലർ വരുമ്പോൾ കുട്ടികൾ
ഒഴിഞ്ഞു മാറുന്നതോ നിങ്ങൾ കാണുന്നുണ്ടെങ്കിൽ നിങ്ങളിലെ
രക്ഷിതാവ് കാതും കണ്ണും മനസ്സും
കൂർപ്പിക്കണം നിങ്ങൾ കുട്ടികൾക്ക്
മേലേ ഒരു സുരക്ഷാ കവചമായി
പടർന്ന് പന്തലിക്കണം
അവർ കുട്ടികളെ ചൊടിപ്പിക്കുകയോ
പരിധി വിട്ട് കളിയാക്കുകയോ
അതിനോടൊപ്പം ശരീര സ്പര്ശനമോ
നടത്തുന്നുണ്ടെങ്കിൽ നിങ്ങൾ അതിനിടയിൽ
കയറി കുട്ടിയെ തന്നോട് ചേർത്ത് പിടിക്കുക
തന്നെ വേണം നിങ്ങളുടെ ആ ശരീര
ഭാഷയിൽ നിന്ന് തന്നെ ആ ബന്ധു
കാര്യം മനസ്സിലാക്കിയിരിക്കും
ബാഡ് ട്ടെച്ചും സ്നേഹ സ്പര്ശനവും
മക്കളേക്കാൾ കൂടുതൽ രക്ഷിതാക്കൾക്ക്
അറിയാമല്ലോ
മറ്റൊന്ന് സമ പ്രായക്കാരായ വീട്ടിലുള്ള
മറ്റ് കുട്ടികളോട് തന്നെ ഇന്നയാൾ
ശരിയല്ല അയാൾ വരുന്നത് ഇഷ്ടമല്ല
എന്ന് കുട്ടി പറയുന്നത് നിങ്ങൾ കേട്ടാൽ
കുട്ടിയോട് സ്നേഹത്തോടെ
അതെന്ത് കൊണ്ടാണെന്ന് ചോദിച്ചറിയണം
എന്റെ കുട്ടിയേക്കാൾ വലുതല്ല
ഏത് റിലേഷൻ ഉള്ള ബന്ധത്തിൽ
ഉള്ള ആൾ ആണെങ്കിലും
എന്ന് കുട്ടികൾക്ക് ആത്മവിശ്വാസം
കൊടുക്കണം
നിങ്ങളുടെ ജോലി തിരക്കിനിടയിലോ
അടുക്കള ജോലി തിരക്കിനിടയിലോ
നിങ്ങളുടെ വീട്ടിൽ എപ്പോൾ കടന്ന്
വരാനും സ്വാതന്ത്ര്യമുള്ള ബന്ധുക്കൾ
നിങ്ങളുടെ മക്കളിൽ അവരുടെ
ഇംഗിതം നടപ്പാക്കാനുള്ള അവസരം
നിങ്ങൾ കൊടുക്കരുത് വേട്ടക്കാർക്ക്
ആഗ്രഹിച്ചത് നേടിയെടുക്കാനുള്ള
ക്ഷമയും സൂത്രവും തന്ത്രവും
ഉണ്ടായിരിക്കും കുട്ടികൾക്ക്
അതുണ്ടാവില്ല
പ്രലോഭനം ആദ്യമൊക്കെയെ
ഉണ്ടാവൂ അത് ഭീഷണിക്ക്
വഴിമാറുമ്പോൾ നിങ്ങളും
കുട്ടികളും തമ്മിലുള്ള കമ്മ്യൂണിക്കേഷൻ
ഇല്ലാതാവുന്നു പിന്നെ കുട്ടികൾക്ക്
മുന്നിലുള്ള വഴി വേട്ടക്കാരന്
വിധേയപ്പെടുക എന്നത് മാത്രമാണ്
കുട്ടികളിൽ
ഉണ്ടാകുന്ന ദൈന്യതയോ
ക്ഷീണമോ ഉത്സാഹ കുറവോ ശ്രദ്ധിക്കാൻ
പോലും നിങ്ങൾക്ക് നേരമുണ്ടാവില്ല
അപ്പോഴും ചില കേസുകളിൽ രക്ഷകർ
ആയിട്ടുള്ളത് ക്ലാസിലെ ടീച്ചർമാരാണ്
അവർ അവരോട് സ്നേഹത്തോടെ
ചോദിക്കുമ്പോൾ കുട്ടികൾ അവരോടെല്ലാം
തുറന്ന് പറയുന്നു കാരണം നിങ്ങൾക്ക്
വളരെ പ്രിയപ്പെട്ട ആളെ കുറിച്ച്
നിങ്ങളോട് പറയാനുള്ള ഒരു സ്പേസ്
നിങ്ങളും കുട്ടികളും തമ്മിൽ ഉണ്ടാക്കിയിട്ടില്ല
എന്നാൽ ടീച്ചറോട് ഉണ്ട് താനും
അപ്പോൾ ബഹളമായി കരച്ചിലായി..
ബന്ധു വീടുകളിൽ പോകുക
ആണെങ്കിലും കല്ല്യാണവീടുകളിൽ
പോകുക ആണെങ്കിലും ഇതേ ജാഗ്രത
കൈക്കൊള്ളണം ചുറ്റും വേട്ട മൃഗങ്ങളാണ്
അവർക്ക് രക്ഷ നിങ്ങളെ ഉള്ളൂ..
കേസും കോടതിയും ആകാത്ത
രക്ഷിതാക്കൾ പോലും അറിയാത്ത
പീഡനങ്ങളും ചൂഷണങ്ങളും
അനുഭവിക്കുന്ന കുട്ടികളും
ഉണ്ടാകാം തുറന്ന് പറയാൻ
ഒരു ടീച്ചറെങ്കിലും ഇല്ലാത്തവർ
അമ്മക്കും അച്ഛനും പ്രിയപ്പെട്ടവർ
ആയവർ അവർക്ക് മുന്നിലുള്ള
വഴി സ്വയം തീരുക എന്നത് മാത്രമാണ്
അവിടെ അന്വേഷണ ഉദ്യോഗസ്ഥർ
പോലും ഉഭയ സമ്മതം എന്ന
അശ്‌ളീല വാക്കുമായി വരുമ്പോൾ
നിങ്ങൾ നെഞ്ചത്തടിച്ചു വിലപിക്കുക
ഇതെന്റെ പിഴ എന്നും പറഞ്ഞു…
ഓർക്കുക ബന്ധുക്കളാണ്
വിരിഞ്ഞു വരുന്ന മൊട്ടുകളെ
കശക്കി എറിഞ്ഞവരിൽ ഭൂരിപക്ഷവും
കെട്ടുകളും വള്ളികളും ഇല്ലാതെ
പാറി പറന്ന് നടക്കേണ്ട പ്രായത്തിൽ
ഉദ്ധരിച്ച തലച്ചോറുമായി നിങ്ങളുടെ
വീടുകളിലേക്ക് കടന്ന് വരുന്ന
വൈകൃത ജന്മങ്ങളെ പഠിക്ക്
പുറത്ത് നിർത്തുക
നമ്മുടെ കുട്ടികൾ
ആത്മാഭിമാനത്തോടെയും
അന്തസ്സോടെയും ധൈര്യത്തോടെയും
വളരട്ടെ….
നമ്മുടെ അശ്രദ്ധ കൊണ്ട്
നമ്മുടെ തിരക്കുകൾ കൊണ്ട്
ബന്ധുക്കളിൽ ചിലരോടുള്ള
അന്ധമായ വിധേയത്വം കൊണ്ട്
അവരുമായുള്ള അവിശുദ്ധമായ
കൂട്ട് കെട്ട് കൊണ്ട് നമ്മുടെ കുട്ടികൾക്ക്
നിർഭയത്തോടെ ജീവിക്കാനുള്ള
അവകാശവും സ്വാതന്ത്ര്യവും
ഇല്ലാതെയാക്കാൻ ആരും
ഇടവരുത്താതിരിക്കുക
ഓരോ വാർത്തകളും കേൾക്കുമ്പോൾ
നമുക്ക് എന്തൊക്കെ ചെയ്യാൻ
കഴിയും എന്നുള്ള ചിന്തയിൽ നിന്നാണ്
ഈ കുറിപ്പ് പിറന്നത്.