24.6 C
Kottayam
Friday, March 29, 2024

വാണിയംപുഴയില്‍ 200 പേര്‍ കുടുങ്ങിക്കിടക്കുന്നു; രക്ഷാപ്രവര്‍ത്തനത്തിന് 28 പേരടങ്ങുന്ന സൈന്യം പുറപ്പെട്ടു

Must read

മലപ്പുറം: നിലമ്പൂര്‍ മുണ്ടേരിക്കടുത്ത് വാണിയംപുഴയില്‍ കുടുങ്ങിക്കിടക്കുന്ന 200 പേരെ രക്ഷപ്പെടുത്താന്‍ സൈന്യം പുറപ്പെട്ടു. എന്‍.ഡി.എഫ്.ആറിന്റെ കമാന്‍ഡോകളും 24 ജവാന്‍മാരും രണ്ട് റേഞ്ച് ഓഫീസര്‍മാരും അടക്കം 28 പേരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനിന് നേതൃത്വം നല്‍കുന്നത്. വാണിയംപുഴയെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന മുണ്ടേരിപ്പാലം കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലില്‍ തകര്‍ന്നിരുന്നു. ഇതോടെ കാളികാവ് ഫോറസ്റ്റ് റേഞ്ച് വഴി ദുര്‍ഘടമായ കാട്ടിലൂടെ വേണം സൈന്യത്തിന് വാണിയംപുഴയിലെത്താന്‍.
ചാലിയാറില്‍ ഇപ്പോള്‍ അതിശക്തമായ മലവെള്ളപ്പാച്ചിലാണ്. ഇതുമൂലം ദൗത്യസംഘം പുഴ മുറിച്ചുകടക്കാനാകാതെ കരയില്‍ നില്‍ക്കുകയാണ്. കുടുങ്ങിക്കിടക്കുന്നവരില്‍ 15 പേര്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ ജീവനക്കാരാണ്. ബാക്കിയുള്ളവര്‍ പ്രദേശത്തെ രണ്ട് കോളനിയില്‍ പെട്ട ആദിവാസികളാണ്. അതേസമയം കുടങ്ങിക്കിടക്കുന്നവര്‍ക്ക് ആവശ്യത്തിനുള്ള ഭക്ഷണം നിലവില്‍ അവിടെയുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week