KeralaNews

മലയാറ്റൂരിൽ 2 പേർ മുങ്ങി മരിച്ചു, ഇന്ന് മൂന്നാമത്തെ മുങ്ങി മരണം

ആലപ്പുഴ : മലയാറ്റൂരിൽ വീണ്ടും മരണം. തീർത്ഥാടനത്തിനെത്തിയ രണ്ട് പേർ പുഴയിൽ മുങ്ങി മരിച്ചു. ഊട്ടി സ്വദേശികളായ മണി, റൊണാൾഡ് എന്നിവരാണ് മരിച്ചത്. ഉച്ചയോടെയാണ് ദാരുണസംഭവമുണ്ടായത്. മലയാറ്റൂർ താഴത്തെ പള്ളിക്ക് സമീപത്തെ പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു 5 പേരടങ്ങുന്ന തീർത്ഥാടക സംഘം. ഇവരിൽ രണ്ട് പേർ പുഴയിൽ മുങ്ങിപ്പോകുകയായിരുന്നു. രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും മരിച്ചു. 

രാവിലെ തീർത്ഥാടത്തിനെത്തിയ വൈപ്പിൻ സ്വദേശി സനോജ് പുഴയിൽ മുങ്ങി മരിച്ചിരുന്നു.ഇല്ലിത്തോട് പുഴയിൽ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു സിജോ. ഈ സ്ഥലത്ത് നിന്നും ഒരു കിലോമീറ്റർ അകലെവെച്ചാണ് രണ്ടാമത്തെ അപകടം ഉണ്ടായത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker